Download the App

Editorial

ക്രിപ്റ്റോകറൻസി ഇടിഞ്ഞത് എന്ത് കൊണ്ട് ? വിപണിയുടെ ഭാവി എങ്ങനെ?

ക്രിപ്‌റ്റോകറൻസികളിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത് ഇന്നുവരെ കണ്ടിട്ടില്ലാത്ത തരം തകർച്ചയാണ്. ബിറ്റ്കോയിൻ 32 ശതമാനവും ഇതേറിയം 40 ശതമാനവും ഡോഗ് കോയിൻ 41 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ക്രിപ്റ്റോ വിപണി തകരാൻ കാരണം ക്രിപ്പ്റ്റോകറൻസികളുടെ വില അമിതമാകുമോ എന്ന ഭയവും, എലോൺ മസ്ക്കിന്റെ ട്വീറ്റുകളും, ക്രിപ്റ്റോകറൻസികൾക്ക് മേൽ ചെെന ഏർപ്പെടുത്തിയ നിയന്ത്രണവുമാണ്.

By Maarg Vaidya2 min read
Why Did The Cryptocurrency Markets Crash? What Next?

Key takeaways

  • ക്രിപ്‌റ്റോകറൻസികളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരം തകർച്ചയാണ് കാണാനായത്.
  • ബിറ്റ്കോയിൻ 32 ശതമാനവും ഇതേറിയം 40 ശതമാനവും ഡോഗ് കോയിൻ 41 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
  • ക്രിപ്റ്റോകറൻസികളുടെ വില അമിതമാകുമോ എന്ന ഭയവും, എലോൺ മസ്ക്കിന്റെ ട്വീറ്റുകളും, ക്രിപ്റ്റോകറൻസികൾക്ക് മേൽ ചെെന ഏർപ്പെടുത്തിയ നിയന്ത്രണവുമാണ് വിപണി ഇടിയാൻ കാരണമായത്.
  • ടെസ്ലയുടെ പിൻമാറ്റവും ചെെന ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമാണ് ക്രിപ്റ്റോ വിപണി കൂപ്പുകുത്താൻ കാരണമായത്.
  • ക്രിപ്റ്റോകറൻസികളിലെ ഊഹകച്ചവടം സാധാരണക്കാരന്റെ സാമ്പത്തിക ക്രമത്തെ ബാധിക്കുന്നുവെന്ന് ആരോപിച്ചാണ് ചെെനയുടെ നടപടി.

ഇന്നുവരെ കണ്ടിട്ടില്ലാത്ത തരം തകർച്ചയാണ് ക്രിപ്‌റ്റോകറൻസികളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാണാനായത്. ബിറ്റ്കോയിൻ 32 ശതമാനവും ഇതേറിയം 40 ശതമാനവും ഡോഗ് കോയിൻ 41 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

ആഗോള നിക്ഷേപകർക്ക് ഒരു ട്രില്യൺ യുഎസ് ഡോളറാണ് ഈ  തകർച്ചയിൽ നഷ്ടമായത്. ഏകദേശം 73 ലക്ഷം കോടി രൂപ. എന്ത് കൊണ്ടാണ് ക്രിപ്റ്റോവിപണിയിൽ ഇത്തരത്തിൽ ഒരു ഇടിവ് ഉണ്ടായത്? ലോക നിക്ഷേപകർ ഈ വീഴച്ചയിൽ നിന്നും എങ്ങനെ കരകയറും? ക്രിപ്‌റ്റോകറൻസികളുടെ ഭാവി എന്താകും? തുടങ്ങിയ ചോദ്യങ്ങൾക്കാണ്  മാർക്കറ്റ്ഫീഡ് ഇന്ന്  ഉത്തരം നേടുന്നത്.

എന്ത് കൊണ്ടാണ് ക്രിപ്റ്റോ വിപണി തകർന്നത്?

ക്രിപ്പ്റ്റോകറൻസികളുടെ വില അമിതമാകുമോ എന്ന ഭയവും, എലോൺ മസ്ക്കിന്റെ ട്വീറ്റുകളും, ക്രിപ്റ്റോകറൻസികൾക്ക് മേൽ ചെെന ഏർപ്പെടുത്തിയ നിയന്ത്രണവുമാണ് ചുരുക്കി പറഞ്ഞാൽ വിപണി ഇടിയാൻ കാരണമായത്. 

  • കഴിഞ്ഞ ഒരു വർഷത്തിൽ ലോകമെമ്പാടുമുള്ള ക്രിപ്റ്റോകറൻസികൾ മികച്ച നേട്ടം കൊയ്യ്തു. ബിറ്റ്കോയിൻ 400 ശതമാനവും ഇതേറിയം 1300 ശതമാനവും നേട്ടം കെെവരിച്ചു. വിപണിയിലേക്ക് കടന്ന് വന്ന ഡോഗ് കോയിൻ ഒരു മാസം കൊണ്ട് ഇരട്ടിയായി ഉയർന്നു. മറ്റു ചെറിയ ക്രിപ്റ്റോകറൻസികളും ഐസിഒ ചെയ്തു കൊണ്ട് വിപണിയുടെ ഭാഗമായി. ഐ.പി.ഒക്ക് സമാനമായി ക്രിപ്റ്റോ വിപണിയുടെ ഭാഗമാകാൻ നടത്തുന്നതാണ് ഐസിഒ അഥവ പ്രാരംഭ കോയിൻ വിൽപ്പന. ഇക്കാലയളവിൽ ക്രിപ്റ്റോകറൻസികൾ സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുകയും ചെയ്തു. പ്രമുഖ നിക്ഷേപ സ്ഥാപനങ്ങൾ വരെ ബിറ്റ്കോയിനിൽ നിക്ഷേപം നടത്താൻ ആരംഭിച്ചു. ഇതോടെ  ബിറ്റ്കോയിൻ ശക്തമായ മുന്നേറ്റം കാഴ്ചവച്ച് ഉയർന്ന നില കെെവരിച്ചു. വിപണി വളരെ വലിയ ഉയരത്തിൽ നിൽക്കുന്നതിനാൽ തന്നെ ഏവരിലും ഭീതി ഉടലെടുത്തിരുന്നു.
  • ഡോഗ് കോയിനുമായി ബന്ധപ്പെട്ട് എലോൺമസ്ക് ചില ട്വീറ്റുകൾ പുറത്തുവിട്ടിരുന്നു. ഇതിന് മുമ്പ് വരെ മുകളിലേക്ക് കത്തിക്കയറി കൊണ്ടിരുന്ന ഡോഗ് കോയിൻ പിന്നീട് താഴേക്ക് വീണു. ക്രിപ്റ്റോ കറൻസികളെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് മസ്ക്. അദ്ദേഹത്തിന്റെ കമ്പനിയായ ടെസ്ലയ്ക്ക് ബിറ്റ്കോയിനിൽ നിക്ഷേപമുണ്ട്. ബിറ്റ്‌കോയിനിൽ പേയ്‌മെന്റ് സ്വീകരിക്കാൻ ഒരുങ്ങുന്നതായും കമ്പനി അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഈ തീരുമാനം മാറ്റി. ബിറ്റ്കോയിൻ ഖനനത്തിന് ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള വൈദ്യുതി ആവശ്യമാണെന്നും ഇത്  പരിസ്ഥിതിക്ക്  സുസ്ഥിരമാകില്ലെന്നും മസ്ക് പറയുന്നു. ഇത് സംബന്ധിച്ച അദ്ദേഹത്തിന്റെ ട്വീറ്റും ടെസ്ലയുടെ പിൻമാറ്റവുമാണ് ക്രിപ്റ്റോ കറൻസിയുടെ പതനത്തിന് കാരണമായത്.
  • ക്രിപ്റ്റോകറൻസികളുടെ വീഴ്ചയ്ക്കുള്ള മറ്റൊരു പ്രധാന  കാരണമെന്നത് ചെെന ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന, നാഷണൽ ഇന്റർനെറ്റ് ഫിനാൻസ് അസോസിയേഷൻ ഓഫ് ചൈന, ചൈന ബാങ്കിംഗ് അസോസിയേഷൻ, പേയ്‌മെന്റ് ആൻഡ് ക്ലിയറിംഗ് അസോസിയേഷൻ ഓഫ് ചൈന എന്നിവർ  ക്രിപ്റ്റോ കറൻസികളുടെ വ്യാപാരം പൂർണ്ണമായും നിയന്ത്രിക്കുന്നതിനായി  സംയുക്തമായി ഒരു പ്രസ്താവന പുറത്തിറക്കി. ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട് നിലവിൽ  ട്രേഡിംഗ്, ഇൻഷുറൻസ്, ഡെറിവേറ്റീവ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനിളെയും നിരോധിക്കും. പ്രാരംഭ നാണയ ഓഫറുമായി ക്രിപ്റ്റോ ഖനനം ചെയ്യുന്നതിനും 2017 ൽ ചൈന നിരോധനം ഏർപ്പെടുത്തിയിരുന്നു. 
     

കഴിഞ്ഞ  മാസം പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ഡെപ്യൂട്ടി ഗവർണർ ലി ബോ ക്രിപ്റ്റോകറൻസി ഒരു ബദൽ നിക്ഷേപ മാർഗമാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചെെനയുടെ അപ്രതീക്ഷിത നീക്കമെന്നതും ആശ്ചര്യം ഉയർത്തുന്നു. ക്രിപ്റ്റോകറൻസികളിലെ ഊഹകച്ചവടം സാധാരണക്കാരന്റെ സാമ്പത്തിക ക്രമത്തെ  ബാധിക്കുന്നുവെന്ന് ആരോപിച്ചാണ് ചെെനയുടെ നടപടി.

കെെവശം വയ്ക്കണോ വിറ്റ് ഒഴിവാക്കണോ?

മറ്റേതൊരു സെക്യൂരിറ്റിയെ പോലെയും ക്രിപ്റ്റോകറൻസിയും താഴ്ന്ന  വിലയിൽ വാങ്ങുക എന്ന തത്വം പിന്തുടരുന്നു. ഇതിനാൽ തന്നെ നല്ല ഒരു നിക്ഷേപകൻ ക്രിപ്പ്റ്റോയുടെ വില ഇടിയുമ്പോൾ കുറഞ്ഞ വിലയ്ക്ക്  കൂടുതൽ കറൻസികൾ വാങ്ങും. ഇത് തന്നെ ക്രിപ്പ്റ്റോ വിപണിയുടെ  പതനത്തിന്  ശേഷം സംഭവിക്കും.

“സ്റ്റോക്ക് അഥവ  ക്രിപ്റ്റോ ആകട്ടെ, വില കുറയും തോറും അത് വീണ്ടും ഉയരുമെന്ന പ്രതീക്ഷയിൽ വീണ്ടും വീണ്ടും ആവറേജ് ചെയ്യുകയോ കൂടുതൽ വാങ്ങുകയോ ചെയ്യുന്നു. ഇത് കൂടുതലായും റീട്ടെയിൽ നിക്ഷേപകരിൽ കണ്ടുവരുന്ന കാര്യമാണ്. വില ശരാശരിയായി കുറയ്ക്കാൻ ഇത് സഹായിക്കുമെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ ഇത് പരാജയമാണെന്ന് കാണാം.” സീറോഡ സഹസ്ഥാപകൻ നിഖിൽ കമ്മത്ത് ട്വീറ്റ് ചെയ്തു.  എനിക്ക് ക്രിപ്‌റ്റോയുമായി പരിജ്ഞാനമില്ല,  എന്നാൽ  നിക്ഷേപത്തിനുള്ള നിയമങ്ങൾ എല്ലാം  ഒന്നുതന്നെയാണ്. അപകട സാധ്യത കൂടുതലാണേൽ നിക്ഷേപത്തിന്റെ ശതമാനം കുറയ്ക്കുകയും ആവറേജ് ചെയ്യാതിരിക്കുകയും ചെയ്യുക.

ടെസ്ലയുടെ പിൻമാറ്റവും ചെെന ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമാണ് ക്രിപ്റ്റോ വിപണി കൂപ്പുകുത്താൻ കാരണമായത്. നിലവിലെ സാഹചര്യത്തിൽ നിക്ഷേപകർ ഒരിക്കലും ശുഭാപ്തിവിശ്വാസിയോ അശുഭാപ്തിവിശ്വാസിയോ ആകരുത്. വ്യാപാരത്തിന്റെ അടിസ്ഥാന നിയമങ്ങളിൽ ഉറച്ചുനിൽക്കുകയാണ് ഈ ഘട്ടത്തിൽ വേണ്ടത്. ക്രിപ്‌റ്റോകറൻസികളുടെ  അപകടസാധ്യത വർദ്ധിക്കുമ്പോൾ അവയുടെ  എക്‌സ്‌പോഷർ കുറയുന്നു. പിന്നീട്  കൂടുതൽ സ്ഥിരത കൈവരിക്കുന്തോറും എക്‌സ്‌പോഷർ  വർദ്ധിക്കുന്നതായും കാണാം. നിങ്ങളുടെ പോർട്ട്ഫോളിയോയിൽ ഏറെയും ക്രിപ്റ്റോ ആണെങ്കിൽ ഇത്തരത്തിൽ ഒരു തകർച്ചമതിയാകും നിങ്ങളുടെ സമ്പത്തിന്റെ വലിയ ഒരു ശതമാനവും ഇല്ലാതെയാക്കാൻ.

Frequently asked questions

എന്തുകൊണ്ടാണ് ക്രിപ്റ്റോ വിപണി തകർന്നത്?

ക്രിപ്പ്റ്റോകറൻസികളുടെ വില അമിതമാകുമോ എന്ന ഭയവും, എലോൺ മസ്ക്കിന്റെ ട്വീറ്റുകളും, ക്രിപ്റ്റോകറൻസികൾക്ക് മേൽ ചെെന ഏർപ്പെടുത്തിയ നിയന്ത്രണവുമാണ് ക്രിപ്റ്റോ വിപണി തകരാൻ കാരണമായത്.

ക്രിപ്റ്റോകറൻസി വിപണിയിലെ തകർച്ചയിൽ ആഗോള നിക്ഷേപകർക്ക് എത്ര നഷ്ടമായി?

ക്രിപ്റ്റോകറൻസി വിപണിയിലെ തകർച്ചയിൽ ആഗോള നിക്ഷേപകർക്ക് ഒരു ട്രില്യൺ യുഎസ് ഡോളറാണ് നഷ്ടമായത്.

ക്രിപ്റ്റോകറൻസികളിൽ ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എന്തൊക്കെയാണ്?

പീപ്പിൾസ് ബാങ്ക് ഓഫ് ചൈന, നാഷണൽ ഇന്റർനെറ്റ് ഫിനാൻസ് അസോസിയേഷൻ ഓഫ് ചൈന, ചൈന ബാങ്കിംഗ് അസോസിയേഷൻ, പേയ്‌മെന്റ് ആൻഡ് ക്ലിയറിംഗ് അസോസിയേഷൻ ഓഫ് ചൈന എന്നിവർ ക്രിപ്റ്റോ കറൻസികളുടെ വ്യാപാരം പൂർണ്ണമായും നിയന്ത്രിക്കുന്നതിനായി സംയുക്തമായി ഒരു പ്രസ്താവന പുറത്തിറക്കി.

Written by

Maarg Vaidya

Related reads

Mamaearth Files for Rs 2,400Cr IPO: Here's its Story
Editorial

24000 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങി മാമേർത്ത്; കൂടുതൽ അറിയാം

മാമേർത്ത് IPO-യെക്കുറിച്ചും Honasa Consumer Ltd-നെക്കുറിച്ചും കൂടുതൽ അറിയുക. 2400 കോടി രൂപയുടെ IPO-യും കമ്പനിയുടെ വളർച്ചയും വെല്ലുവിളികളും ഇവിടെ വിശദീകരിക്കുന്നു.

Sah Polymers Ltd IPO: All You Need to Know
Editorial

Sah Polymers Ltd IPO: അറിയേണ്ടതെല്ലാം

രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന Sah Polymers Ltd-ന്റെ IPO വിശേഷങ്ങൾ, പ്രൈസ് ബാൻഡ്, തീയതികൾ, സാമ്പത്തിക സ്ഥിതി, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് അറിയുക.

2023ൽ സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ എങ്ങനെ നേരിടാം?
Editorial

2023ൽ സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ എങ്ങനെ നേരിടാം?

2023ൽ സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ അതിനെ എങ്ങനെ നേരിടാമെന്ന് ഈ ലേഖനം വിശദീകരിക്കുന്നു. മാന്ദ്യത്തിന്റെ കാരണങ്ങൾ, ഓഹരി വിപണിയിലെ സ്വാധീനം, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു.

Find your money leaks

Join 2.4M+ Indians · Free · 2 min