Sah Polymers Ltd IPO: അറിയേണ്ടതെല്ലാം

Home
editorial
sah-polymers-ltd-ipo-all-you-need-to-know
undefined

രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന Sah Polymers Ltd എന്ന കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപ്പന ഇന്ന് ആരംഭിച്ചിരിക്കുകയാണ്. കമ്പനിയുടെ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.

Sah Polymers Ltd 

1992-ൽ പ്രവർത്തനം ആരംഭിച്ച Sah Polymers Ltd (SPL) കാർഷിക-കീടനാശിനികൾ, സിമന്റ്, കെമിക്കൽ, വളം, ടെക്സ്റ്റൈൽ, സ്റ്റീൽ വ്യവസായങ്ങൾ എന്നിവയെ പരിപാലിക്കുന്ന ബിസിനസ്-ടു-ബിസിനസ് (B2B) നിർമ്മാതാക്കൾക്ക് ഇഷ്ടാനുസൃതമാക്കിയ ബൾക്ക് പാക്കേജിംഗ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇവർ പോളിപ്രൊഫൈലിൻ (പിപി), ഹൈ-ഡെൻസിറ്റി പോളിയെത്തിലീൻ (എച്ച്ഡിപിഇ) ഫ്ലെക്സിബിൾ ഇന്റർമീഡിയറ്റ് ബൾക്ക് കണ്ടെയ്നർ (എഫ്ഐബിസി) ബാഗുകൾ, നെയ്ത ചാക്കുകൾ, എച്ച്ഡിപിഇ/പിപി നെയ്ത തുണിത്തരങ്ങൾ എന്നിവ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് കമ്പനി സാധനങ്ങൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നു.

ഇന്ത്യയിൽ ആറ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും എസ്പിഎല്ലിന് സാന്നിധ്യമുണ്ട്. പോർച്ചുഗൽ, ഫ്രാൻസ്, ഇറ്റലി, ഘാന, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുഎസ്എ, അയർലൻഡ് എന്നിവയുൾപ്പെടെ 14 രാജ്യങ്ങളിലേക്ക് കമ്പനി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഐ‌ഒ‌സി‌എൽ) ഡെൽ ക്രെഡേർ അസോസിയേറ്റ് കം കൺ‌സൈൻ‌മെന്റ് സ്റ്റോക്കിസ്റ്റ് ആണ് കമ്പനി, കൂടാതെ ഐ‌ഒ‌സി‌എല്ലിന്റെ പോളിമർ ഡിവിഷനു വേണ്ടി ഡീലർ ഓപ്പറേറ്റഡ് പോളിമർ വെയർഹൗസും പ്രവർത്തിക്കുന്നു.

എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുള്ള എസ്എടി ഇൻഡസ്ട്രീസ് ലിമിറ്റഡാണ് സാ പോളിമേഴ്സിനെ പ്രമോട്ട് ചെയ്യുന്നത്.
പ്രതിവർഷം 3,960 ദശലക്ഷം ടൺ സ്ഥാപിത ഉൽപാദന ശേഷിയുള്ള രാജസ്ഥാനിലെ ഉദയ്പൂരിൽ കമ്പനിക്ക് ഒരു നിർമ്മാണ കേന്ദ്രമുണ്ട്.

ഐപിഒ എങ്ങനെ?

ഡിസംബർ 30ന് ആരംഭിച്ച ഐപിഒ ജനുവരി 4ന് അവസാനിക്കും. 61-65 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാൻഡ് ആയി നിശ്ചയിച്ചിരിക്കുന്നത്.

10 രൂപ മുഖവിലയ്ക്ക് 66.3 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവാണ് നടക്കുക. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 230 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,950 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 2990 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.

ഐപിഒ വഴി ലഭിക്കുന്ന പണം കമ്പനി മൂലധന ആവശ്യങ്ങൾക്കായി ഉപയോഗിക്കും.

 • ഫ്ലെക്സിബിൾ ഇന്റർമീഡിയറ്റ് ബൾക്ക് കണ്ടെയ്‌നറുകളുടെ ഒരു പുതിയ വേരിയന്റ് നിർമ്മിക്കാൻ ഒരു പുതിയ സൗകര്യം സജ്ജീകരിക്കുന്നതിനായി 18 കോടി രൂപ വകമാറ്റും.
 • കമ്പനിക്കും അനുബന്ധസ്ഥാപനങ്ങൾക്കും നിലവിലുള്ള 19.66 കോടി രൂപയുടെ കടം തിരിച്ചടയ്ക്കും.
 • പ്രവർത്തനങ്ങൾക്ക് ആവശ്യമായ മറ്റു ചെലവുകൾക്കായി 14.95 കോടി ഉപയോഗിക്കും.

 • പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ബാക്കി തുക ഉപയോഗിക്കും.

ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് എന്നത് 100 ശതമാനത്തിൽ നിന്നും 60.46 ശതമാനമായി കുറയും.

സാമ്പത്തിക സ്ഥിതി

കഴിഞ്ഞ 3 മൂന്ന് വർഷങ്ങളിലായി കമ്പനിയുടെ വരുമാനം തുടർച്ചയായി വർദ്ധിച്ച് വരുന്നതായി കാണാം. 27.75 ശതമാനത്തിന്റെ സി.എ.ജി.ആർ വളർച്ചയാണ് ഇത് കാഴ്ചവെച്ചത്. നികുതിക്ക് ശേഷമുള്ള ലാഭം 284 ശതമാനത്തിന്റെ സി.എ.ജി.ആർ വളർച്ചയും കാഴ്ചവെച്ചു.

2023 സാമ്പത്തിക വർഷത്തെ ഒന്നാം പദത്തിൽ കമ്പനി 1.25 കോടി
രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മൊത്തം വരുമാനം 27.59 കോടി രൂപയായി രേഖപ്പെടുത്തി.

അപകട സാധ്യതകൾ

 • അടുത്തിടെയായി കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നും നെഗറ്റീവ് കാശ് ഫ്ലോ രേഖപ്പെടുത്തിയിട്ടുണ്ട്.
 • പ്രധാന 10 ഉപഭോക്താക്കളിൽ നിന്നുമാണ് കമ്പനിയുടെ 65.83 ശതമാനം വരുമാനവും 2022 സാമ്പത്തിക വർഷം ലഭിച്ചത്. ഈ കസ്റ്റമേഴ്സിനെ നഷ്ടമായാൽ അത് കമ്പനിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
 • മേഖലയിൽ കമ്പനി ശക്തമായ മത്സരം നേരിട്ടു വരുന്നു.

 • വ്യാപാര സ്വീകാര്യതകൾക്കും ഇൻവെന്ററികൾക്കും കമ്പനിക്ക് കാര്യമായ പ്രവർത്തന മൂലധനം ആവശ്യമാണ്. ഇത് കൃത്യമായ രീതിയിൽ ലഭിച്ചില്ലെങ്കിൽ അത് കമ്പനിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കാം.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

ഡിസംബർ 20നാണ് കമ്പനി ഐപിഒയ്ക്കുള്ള ആർഎച്ച്പി സമർപ്പിച്ചത്. ഇത് വായിക്കാനായി ലിങ്ക് സന്ദർശിക്കുക. മൊത്തം ഓഫറിന്റെ 75 ശതമാനം ക്യുഐബിസിനും 15 ശതമാനം നോൺ ഇസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും 10 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്.

ഐപിഒക്ക് മുമ്പായി കമ്പനി വിവിധ നിക്ഷേപകരിൽ നിന്നായി 30 കോടി രൂപ സമാഹരിച്ചിരുന്നു. പ്രമുഖ ലൈറ്റ് ഫണ്ട് വിസിസി, സെന്റ് ക്യാപിറ്റൽ ഫണ്ട്, മാവൻ ഇന്ത്യ ഫണ്ട് എന്നിവരാണ് മാർക്യു നിക്ഷേപകർ.

നിഗമനം

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാനവുമായ മേഖലകളിലൊന്നാണ് പാക്കേജിംഗ് വ്യവസായം. കഴിഞ്ഞ കുറേ വർഷങ്ങളായി ഇത് സ്ഥിരമായ വളർച്ച രേഖപ്പെടുത്തുകയും വിപുലീകരണത്തിനുള്ള ഉയർന്ന സാധ്യത കാണിക്കുകയും ചെയ്യുന്നു, പ്രത്യേകിച്ച് കയറ്റുമതി വിപണിയിൽ. നിലവിലുള്ള ഉപഭോക്താക്കളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും പുതിയ ക്ലയന്റുകളെ നേടുന്നതിനും, ഒരു പുതിയ കേന്ദ്രം സ്ഥാപിച്ചുകൊണ്ട് SPL അതിന്റെ നിർമ്മാണ ശേഷി വിപുലീകരിക്കും. ഉപഭോക്തൃ ശൃംഖലകൾ മെച്ചപ്പെടുത്തുന്നതിന്
കമ്പനി മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും Sah Polymers Ltd അവകാശപ്പെടുന്നു. ലിസ്റ്റ് ചെയ്ത ശേഷം Rishi Techtex, Jumbo Bag, Emmbi Industries, Commercial Syn Bags Ltd എന്നീ കമ്പനികളുമായി കമ്പനി നേരിട്ട് മത്സരിക്കും.

ഗ്രേ മാർക്കറ്റിൽ കമ്പനിക്ക് അത്ര ഡിമാന്റ് ഉള്ളതായി കാണുന്നില്ല. 6 രൂപ പ്രീമിയത്തിലാണ് ഇത് വ്യാപാരം നടത്തുന്നത്. ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർസബ്സ്ക്രൈബ് ആയിട്ടുണ്ടോ എന്ന് നോക്കുക. കമ്പനിയുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ മനസിലാക്കി പഠിച്ചതിന് ശേഷം മാത്രം സ്വയം നിഗമനത്തിൽ എത്തിച്ചേരുക.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023