marketfeedmarketfeed.
Estimate EMIHow it WorksFAQ
Download the App
  1. Blog/
  2. Editorial/
  3. Reliance Industries: ഇന്ത്യൻ ദൃശ്യ മാദ്ധ്യമ രംഗത്തെ ഭീമനെ പറ്റി കൂടുതൽ അറിയാം

Editorial

Reliance Industries: ഇന്ത്യൻ ദൃശ്യ മാദ്ധ്യമ രംഗത്തെ ഭീമനെ പറ്റി കൂടുതൽ അറിയാം

ഇന്ത്യയിലെ വമ്പൻ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നായ റിലയൻസ് ഇൻഡസ്ട്രിസിന്റെ സമ്പന്നമായ പൈതൃകത്തെക്കുറിച്ചും വളർച്ചയെ പറ്റിയും അറിയാം. ഓയിൽ, പെട്രോകെമിക്കൽ, ടെക്സ്റ്റൈൽ, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ റിലയൻസ് ഗ്രൂപ്പ് മികവ് കെെവരിച്ചിരിക്കുകയാണ്.

By Cherian VarghesePublished 27 Apr 2021Updated 23 Jul 20263 min read
Reliance Industries: The Media Industry Giant
On this page
  1. ദൃശ്യ മാദ്ധ്യമ, വിനോദ മേഖലയിലേക്കുള്ള ആർ.ഐ.എല്ലിന്റെ കടന്ന് വരവ്
  2. നെറ്റുവർക്ക് 18ന്റെ അനുബന്ധ സ്ഥാപനങ്ങൾ
  3. കേബിൾ, ഡി 2 എച്ച് കമ്പനികൾ
  4. നെറ്റ്‌വർക്ക് 18ന്റെ സാമ്പത്തിക സ്ഥിതി
  5. ഇന്ത്യൻ ദൃശ്യ മാദ്ധ്യമ മേഖലയിലെ ആർ.ഐ.എല്ലിന്റെ സ്വാധീനം

Key takeaways

  • •റിലയൻസ് ഇൻഡസ്ട്രീസ് ഓയിൽ, പെട്രോകെമിക്കൽ, ടെക്സ്റ്റൈൽ, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്നു.
  • •2014ൽ റിലയൻസ് 4000 കോടി രൂപയ്ക്ക് നെറ്റുവർക്ക് 18 നെ ഏറ്റെടുത്തു, നിലവിൽ 75 ശതമാനം ഓഹരികൾ റിലയൻസിന്റെ കെെവശമാണ്.
  • •നെറ്റുവർക്ക് 18-ന്റെ അനുബന്ധ സ്ഥാപനങ്ങളായ TV18 Broadcast, Viacom18 Media, Web18 Software Services എന്നിവ വിവിധ മാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്നു.
  • •DEN Networks Limited, Hathway Cable & Datacom Limited എന്നിവയെ 2018ൽ റിലയൻസ് ഏറ്റെടുക്കുകയും 2020ൽ നെറ്റ്‌വർക്ക് 18-ൽ ലയിപ്പിക്കുകയും ചെയ്തു.
  • •റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുത്ത 72 ഓളം ടെലിവിഷൻ ചാനലുകൾ ഇന്ത്യയിൽ ഉടനീളം 80 കോടിയിലേറെ ജനങ്ങൾ കാണുന്നു.

ഓഹരി വിപണിയുടെ ഭാഗമെന്ന നിലയിൽ നിങ്ങൾക്ക് ലഭിക്കുന്ന ഉത്പങ്ങളുടെയും സേവനങ്ങളുടെയും പിന്നിലുള്ള ലിസ്റ്റഡ് കമ്പനി ഏതാണെന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടാകാം. ഇത് നമുടെ സ്റ്റോക്ക് മാർക്കറ്റ് ജീവിതം ഏറെ രസകരമാക്കും. നിങ്ങൾ നിത്യേന ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ പലതും ഇതിന് മുമ്പ്  നിങ്ങൾ നിക്ഷേപം നടത്തിയിട്ടുള്ളതോ ഭാവിയിൽ നിക്ഷേപം നടത്താൻ പോകുന്നതോ ആയേക്കാം.

ഇന്ത്യയിലെ വമ്പൻ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നായ റിലയൻസ് ഇൻഡസ്ട്രിസിന്റെ സമ്പന്നമായ പൈതൃകത്തെക്കുറിച്ചും വളർച്ചയെ പറ്റിയും നിങ്ങൾക്ക് അറിയാം. ഓയിൽ, പെട്രോകെമിക്കൽ, ടെക്സ്റ്റൈൽ, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ മികവ് കെെവരിച്ചിരിക്കുകയാണ് റിലയൻസ് ഗ്രൂപ്പ്. എന്നാൽ ഇന്ത്യയിലെ ദൃശ്യ മാദ്ധ്യമ രംഗത്തെ റിലയൻസിന്റെ സ്വാധീനത്തെ പറ്റി അധികം ആർക്കും അറിയില്ല. 

ദൃശ്യ മാദ്ധ്യമ, വിനോദ മേഖലയിലേക്കുള്ള ആർ.ഐ.എല്ലിന്റെ കടന്ന് വരവ്

റിലയൻസ് മേധാവി മുകേഷ് അംബാനി കെെവയ്ക്കുന്ന മേഖല ഏത് തന്നെയായാലും അത് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി മികച്ച രീതിയിൽ ഉള്ള ഉത്പന്നങ്ങളും സേവനങ്ങളും നൽകി കൊണ്ട് ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചു പറ്റാനും കമ്പനിക്ക് സാധിച്ചു. നിലവിൽ റിലയൻസ് ഗ്രൂപ്പിന് ഇന്ത്യൻ ദൃശ്യ മാദ്ധ്യമ രംഗത്ത് ശക്തമായ സാന്നിധ്യമാണുള്ളത്. ഇതും അനിൽ അംബാനിയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു.

ഒരു പതിറ്റാണ്ട് മുമ്പാണ് ദൃശ്യ മാദ്ധ്യമ രംഗത്ത് ഒരു ഭാഗ്യപരീക്ഷണത്തിനായി മുകേഷ് അംബാനിയും കൂട്ടരും എത്തിപെട്ടത്. Network18 Media & Investments Limited അഥവ നെറ്റുവർക്ക് 18 ഗ്രൂപ്പ് എന്നും ഇതിനെ അറിയപ്പെടും. 2012ൽ കടങ്ങൾ വീട്ടുന്നതിനും വിപുലീകരണത്തിനായും പണം സമാഹരിക്കാൻ നെറ്റുവർക്ക് 18 തീരുമാനമെടുത്തു. തുടർന്ന് 2014ൽ നെറ്റുവർക്ക് 18 4000 കോടി രൂപയ്ക്ക് റിലയൻസ് ഏറ്റെടുത്തു. രാജ്യത്തെ ഏറ്റവും വലിയ മീഡിയ കമ്പനികളിൽ ഒന്നാണ് ഇത്. നിലവിൽ നെറ്റുവർക്ക് 18 ന്റെ 75 ശതമാനം ഓഹരികളാണ് റിലയൻസ് കെെവശംവച്ചിരിക്കുന്നത്. 

നെറ്റുവർക്ക് 18ന്റെ അനുബന്ധ സ്ഥാപനങ്ങൾ

നെറ്റുവർക്ക് 18  TV18 Broadcast-ന്റെ ഭൂരിപക്ഷം ഓഹരികളും കെെവശംവച്ചിരിക്കുന്നു. ന്യൂസ് 18 എന്ന ബ്രാൻഡിന് കീഴിൽ കമ്പനി വിവിധ ഭാഷകളിലായി ന്യൂസ് ചാനലുകൾ നടത്തിവരുന്നു. സിഎൻഎൻ വേൾവെെഡുമായി കമ്പനി ഫ്രാഞ്ചൈസി കരാറിൽ ഏർപെട്ടിരിക്കുന്നു. ഇത് പ്രകാരം CNBC-TV18, CNN-IBN, CNBC Awaaz എന്നീ ബിസിനസ് ചാനലുകളാണ് ഇന്ത്യയിലുള്ളവർ കാണുന്നത്.

Viacom18 Media എന്നത് നെറ്റുവർക്ക് 18ന്റെ മറ്റൊരു അനുബന്ധ സ്ഥാപനമാണ്. Colors, MTV, Nickelodeon, VH1, Comedy Central തുടങ്ങി 50 ചാനലുകളുടെ മാതൃസ്ഥാപനമാണിത്.

Web18 Software Services എന്നത് ഗ്രൂപ്പിന്റെ ഡിജിറ്റൽ മീഡിയ മേഖല കെെകാര്യം ചെയ്യുന്നു. സ്റ്റോക്ക് മാർക്കറ്റിൽ പങ്കെടുക്കുന്ന വലിയ ഒരു ശതമാനം ആളുകളും ഈ പ്ലാറ്റുഫോമാണ് ഉപയോഗിക്കുന്നത്. BookMyShow, ഓൺലെെൻ മാദ്ധ്യമമായ Firstpost എന്നിവ പ്രവർത്തിപ്പിക്കുന്നതും ഇവരാണ്. ഫോർബ്സ് ഇന്ത്യയുടെ ലെെസൻസും കമ്പനി നേടിയിട്ടുണ്ട്.

കേബിൾ, ഡി 2 എച്ച് കമ്പനികൾ

DEN Networks Limited: രാജ്യത്തെ ഡിജിറ്റൽ കേബിൾ വിതരണ ശൃംഖലയിലൂടെ ടെലിവിഷൻ ചാനലുകളുടെ വിതരണത്തിലും പ്രെമോഷനിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണിത്. കേബിൾ ടിവി,  ടി.ഒ.ടി.ടി, ബ്രോഡ്‌ബാൻഡ് സേവനങ്ങൾ എന്നിവ കമ്പനി നൽകി വരുന്നു. ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലായി ഏകദേശം 1.3 കോടി കുടുംബങ്ങൾക്ക് കമ്പനി സേവനം നൽകി വരുന്നു.

Hathway Cable & Datacom Limited (HCDL): കേബിൾ ടെലിവിഷൻ, ഇന്റർനെറ്റ്, അനുബന്ധ സേവനങ്ങൾ എന്നിവ നൽകി വരുന്നു കമ്പനിയാണ് ഹാത്തുവേ. ബ്രോഡ്ബാൻഡ്, ഡിജിറ്റൽ കേബിൾ ടെലിവിഷൻ എന്നി രണ്ട് പ്രധാന മേഖലകളാണ് കമ്പനി കെെകാര്യം ചെയ്യുന്നത്. രാജ്യത്തെ  350 നഗരങ്ങളിലായി കമ്പനി കേബിൾ സേവനം നടത്തി വരുന്നു.

2018ൽ ഈ കമ്പനികൾ റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കുകയും 2020ൽ ഇത് നെറ്റ്‌വർക്ക് 18 ൽ ലയിപ്പിക്കുകയുമായിരുന്നു. ഇരു കമ്പനികളും  നെറ്റ്‌വർക്ക് 18ന്റെ അനുബന്ധ സ്ഥാപനങ്ങളാണ്. മാർച്ചിലെ നാലാം പാദത്തിൽ ഇരുകമ്പനികളും ഉയർന്ന വരുമാനം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നെറ്റ്‌വർക്ക് 18ന്റെ സാമ്പത്തിക സ്ഥിതി

തുടർച്ചയായി 4 വർഷം നഷ്ടം രേഖപ്പെടുത്തിയിരുന്ന നെറ്റ്‌വർക്ക് 18 2021 മാർച്ചിൽ 32.27 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 205.80 കോടി രുപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 3.40 ശതമാനം  ഇടിഞ്ഞ് 1414.70 കോടി രൂപയായി.

കഴിഞ്ഞ 5 വർഷത്തെ കമ്പനിയുടെ  CAGR വളർച്ച 11.04 ശതമാനമാണ്. എന്നാൽ മേഖലയുടെ ശരാശരി വളർച്ച 6.21 ശതമാനമായിരുന്നു. നെറ്റ്‌വർക്ക് 18ന് 54.2 ശതമാനം വിപണി വിഹിതമാണുള്ളത്.

ഇന്ത്യൻ ദൃശ്യ മാദ്ധ്യമ മേഖലയിലെ ആർ.ഐ.എല്ലിന്റെ സ്വാധീനം

ഇന്ത്യയിൽ ഉടനീളം 80 കോടിയിലേറെ ജനങ്ങൾ  കാണുന്ന 72 ഓളം ടെലിവിഷൻ ചാനലുകൾ  റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുത്തതായി രണ്ട് വർഷം മുമ്പ് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 95 ശതമാനം ടെലിവിഷൻ കാണികളും ഇതിൽ ഉൾപ്പെടും. മാസം 69 കോടിയിലേറെ കാഴ്ചക്കാരുള്ള നെറ്റുവർക്ക് 18 ആണ് രാജ്യത്തെ ഏറ്റവും വലിയ മീഡിയ സ്ഥാപനം. 10 കോടിയിലേറെ ആളുകളാണ് കമ്പനിയുടെ Moneycontrol, Firstpost, Voot, News18.com എന്നീ ഓൺലെെൻ സേവനങ്ങൾ ഉപയോഗിക്കുന്നത്. നെറ്റുവർക്ക് 18ന് രാജ്യത്തെ മീഡിയ മേഖലയിൽ ശക്തമായ സാന്നിധ്യമാണുള്ളതെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

ബാർക്കിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും വലിയ കാണികൾ ഉള്ള മാദ്ധ്യമ സ്ഥാപനം നെറ്റുവർക്ക് 18 ആണ്. NDTV, News Nation, India TV, News24 തുടങ്ങിയ മറ്റു മാദ്ധ്യമ സ്ഥാപനങ്ങളും റിലയൻസ് ഗ്രൂപ്പിനോട് കടപെട്ടിരിക്കുന്നു. കടപത്രങ്ങൾ വഴി കമ്പനി കോടിക്കണക്കിന് രൂപയാണ് മാദ്ധ്യമ സ്ഥാപനത്തിലേക്ക് നൽകിയിരിക്കുന്നത്.

സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തെ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പിടിയിൽ  നിന്നും മുക്തമാക്കണമെന്ന ആശയം നിലനിൽകുമ്പോഴും മാദ്ധ്യമ സ്ഥാപനങ്ങളിലെ തന്ത്രപരമായ നിക്ഷേപം വഴി നേട്ടം കൊയ്യാൻ റിലയൻസിന് സാധിച്ചു. തങ്ങളുടെ ബ്രാൻഡ് ഇമേജ് ജനങ്ങളിലേക്ക് എത്തക്കാൻ റിലയൻസ് ഈ വലിയ പ്ലാറ്റ്ഫോം വളരെ സമർദ്ധമായി ഉപയോഗിച്ചു. റിലയൻസ് ജിയോയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുന്നതിനും  ഇത് ഏറെ സഹായകരമായി. വരും കാലങ്ങളിൽ മീഡിയ മേഖലയിൽ വളർച്ച കെെവരിക്കുന്നതിനായി നെറ്റുവർക്ക് 18ന്റെ പദ്ധതികൾ എന്തെല്ലാമാകുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. 

Frequently asked questions

റിലയൻസ് ഇൻഡസ്ട്രീസ് നെറ്റുവർക്ക് 18 നെ എപ്പോഴാണ് ഏറ്റെടുത്തത്?

റിലയൻസ് ഇൻഡസ്ട്രീസ് 2014ൽ 4000 കോടി രൂപയ്ക്ക് നെറ്റുവർക്ക് 18 നെ ഏറ്റെടുത്തു.

നെറ്റുവർക്ക് 18-ന്റെ എത്ര ശതമാനം ഓഹരികളാണ് റിലയൻസ് കെെവശംവച്ചിരിക്കുന്നത്?

നിലവിൽ നെറ്റുവർക്ക് 18-ന്റെ 75 ശതമാനം ഓഹരികളാണ് റിലയൻസ് കെെവശംവച്ചിരിക്കുന്നത്.

നെറ്റുവർക്ക് 18-ന്റെ അനുബന്ധ സ്ഥാപനങ്ങൾ ഏതൊക്കെയാണ്?

നെറ്റുവർക്ക് 18-ന്റെ അനുബന്ധ സ്ഥാപനങ്ങളിൽ TV18 Broadcast, Viacom18 Media, Web18 Software Services എന്നിവ ഉൾപ്പെടുന്നു.

റിലയൻസ് ഇൻഡസ്ട്രീസ് എത്ര ടെലിവിഷൻ ചാനലുകളാണ് ഏറ്റെടുത്തത്?

റിലയൻസ് ഇൻഡസ്ട്രീസ് 72 ഓളം ടെലിവിഷൻ ചാനലുകൾ ഏറ്റെടുത്തു.

Disclaimer: This article is for informational purposes only and is not investment advice. marketfeed does not recommend buying or selling any security. Consult a SEBI-registered advisor before investing.

Written by

Cherian Varghese

On this page

  1. ദൃശ്യ മാദ്ധ്യമ, വിനോദ മേഖലയിലേക്കുള്ള ആർ.ഐ.എല്ലിന്റെ കടന്ന് വരവ്
  2. നെറ്റുവർക്ക് 18ന്റെ അനുബന്ധ സ്ഥാപനങ്ങൾ
  3. കേബിൾ, ഡി 2 എച്ച് കമ്പനികൾ
  4. നെറ്റ്‌വർക്ക് 18ന്റെ സാമ്പത്തിക സ്ഥിതി
  5. ഇന്ത്യൻ ദൃശ്യ മാദ്ധ്യമ മേഖലയിലെ ആർ.ഐ.എല്ലിന്റെ സ്വാധീനം

Find what’s wrong with your money.

Join 2.4M+ Indians finding & fixing money leaks on the marketfeed app.

Get the app

Related reads

Mamaearth Files for Rs 2,400Cr IPO: Here's its Story
Editorial

24000 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങി മാമേർത്ത്; കൂടുതൽ അറിയാം

മാമേർത്ത് IPO-യെക്കുറിച്ചും Honasa Consumer Ltd-നെക്കുറിച്ചും കൂടുതൽ അറിയുക. 2400 കോടി രൂപയുടെ IPO-യും കമ്പനിയുടെ വളർച്ചയും വെല്ലുവിളികളും ഇവിടെ വിശദീകരിക്കുന്നു.

4 Jan 2023
Sah Polymers Ltd IPO: All You Need to Know
Editorial

Sah Polymers Ltd IPO: അറിയേണ്ടതെല്ലാം

രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന Sah Polymers Ltd-ന്റെ IPO വിശേഷങ്ങൾ, പ്രൈസ് ബാൻഡ്, തീയതികൾ, സാമ്പത്തിക സ്ഥിതി, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് അറിയുക.

30 Dec 2022
2023ൽ സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ എങ്ങനെ നേരിടാം?
Editorial

2023ൽ സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ എങ്ങനെ നേരിടാം?

2023ൽ സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ അതിനെ എങ്ങനെ നേരിടാമെന്ന് ഈ ലേഖനം വിശദീകരിക്കുന്നു. മാന്ദ്യത്തിന്റെ കാരണങ്ങൾ, ഓഹരി വിപണിയിലെ സ്വാധീനം, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു.

28 Dec 2022

Find what’s wrong with your money.

Join 2.4M+ Indians spotting the leaks in their finances, and fixing them, on the marketfeed app.

Get the app
Find your money leaks

Join 2.4M+ Indians · Free · 2 min

marketfeed helps salaried Indians lower their EMIs through loan refinancing, balance transfer, and debt consolidation, replacing multiple high-interest loans with one lower monthly payment.

Quick Links

  • EMI Calculator
  • Flat vs Reducing
  • Car Buying Calculator
  • Blog
  • Calculators

Legal

  • Privacy policy
  • Terms of use
  • Disclaimer

Company

  • Careers
  • Contact
  • YouTube

© 2026 marketfeed.