Editorial
മുഹൂർത്ത വ്യാപാരം 2021, അറിയേണ്ടതെല്ലാം
ദീപാവലി ദിനത്തിൽ ഓഹരി വിപണിയിൽ നടക്കുന്ന മുഹൂർത്ത വ്യാപാരം എന്താണെന്നും, ഇതിലൂടെ എങ്ങനെ നേട്ടമുണ്ടാക്കാമെന്നും മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നു. 2021 നവംബർ 4ന് വൈകുന്നേരമാണ് മുഹൂർത്ത വ്യാപാരം ആരംഭിക്കുക.

On this page
Key takeaways
- ഹൈന്ദവ വിശ്വാസം അനുസരിച്ച്, അനുകൂല ഫലങ്ങൾ ഉറപ്പാക്കാൻ ഗ്രഹങ്ങൾ അനുകൂലമായി വിന്യസിക്കുന്ന സമയത്തെയാണ് മുഹൂർത്തം എന്ന് പറയുന്നത്.
- എൻഎസ്ഇയും ബിഎസ്ഇയും അംഗീകരിച്ച ദീപാവലി ദിനത്തിലെ ഒരു മണിക്കൂർ പ്രത്യേക ട്രേഡിംഗ് സെഷനാണ് മുഹൂർത്ത വ്യാപാരം.
- 1957ലാണ് ബിഎസ്ഇയുടെ അനുമതിയോടെ മുഹൂർത്ത വ്യാപാരം ആദ്യമായി നടക്കുന്നത്.
- മുഹൂർത്ത വ്യാപാരം പൊതുവെ ബുള്ളിഷായാണ് കാണപ്പെടുന്നത്, അതിനാൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ടതുണ്ട്.
- നിക്ഷേപം നടത്തുന്നതിന് മുമ്പായി കമ്പനിയുടെ ഫണ്ടമെന്റെൽസ് ശക്തമാണെന്ന് ഉറപ്പുവരുത്തുക.
രാജ്യമൊട്ടാകെ ദീപാവലി ആഘോഷിക്കുകയാണ്. അന്ധകാരത്തിന് മേൽ വെളിച്ചം വിജയം കെെവരിച്ചു കൊണ്ട് അഥവ തിന്മയ്ക്ക് മേൽ നന്മ വിജയം നേടുന്നതിന്റെ പ്രതീകമായാണ് ദീപാവലി ആഘോഷിക്കുന്നത്. ഈ കാലയളവിൽ നിശ്ചിത സമയത്ത് വ്യാപാരം നടത്തിയാൽ വലിയ ഉയർച്ച ഉണ്ടായേക്കുമെന്നാണ് വിശ്വാസം. ഓഹരി വിപണിയിൽ ഇതിനായി നിശ്ചയിച്ചിട്ടുള്ള വ്യാപാരത്തെയാണ് മുഹൂർത്ത വ്യാപാരം എന്ന് പറയുന്നത്. കഴിഞ്ഞ 6 പതിറ്റാണ്ടായി ഇത് നടന്നുവരുന്നുണ്ട്. മുഹൂർത്ത വ്യാപാരം എന്താണെന്നും, ഇതിലൂടെ നിങ്ങൾക്ക് എങ്ങനെ നേട്ടമുണ്ടാക്കാനാകുമെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
എന്താണ് മുഹൂർത്ത വ്യാപാരം?
ഹൈന്ദവ വിശ്വാസം അനുസരിച്ച്, അനുകൂല ഫലങ്ങൾ ഉറപ്പാക്കാൻ ഗ്രഹങ്ങൾ അനുകൂലമായി വിന്യസിക്കുന്ന സമയത്തെയാണ് മുഹൂർത്തം എന്ന് പറയുന്നത്. എൻഎസ്ഇയും ബിഎസ്ഇയും അംഗീകരിച്ച ദീപാവലി ദിനത്തിലെ ഒരു മണിക്കൂർ പ്രത്യേക ട്രേഡിംഗ് സെഷനാണ് മുഹൂർത്ത വ്യാപാരം. സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിക്ക് നിക്ഷേപ, വ്യാപാര സമൂഹങ്ങൾ ആദരവ് അർപ്പിക്കുന്ന അവസരമായാണ് ഇതിനെ കാണുന്നത്. ഇത് ‘സംവത്’ അല്ലെങ്കിൽ പുതുവർഷത്തിന്റെ ആഘോഷത്തെ അടയാളപ്പെടുത്തുന്നു.
പാരമ്പര്യമനുസരിച്ച്, മുഹൂർത്ത സെഷനിൽ വ്യാപാരം നടത്തുന്ന ആളുകൾക്ക് വർഷം മുഴുവനും സമ്പത്തും സമൃദ്ധിയും ലഭിക്കുമെന്ന് കരുതപ്പെടുന്നു. ഇത്തരത്തിൽ ഒരു ആചാരം ഇന്ത്യൻ വിപണിയിൽ മാത്രമാണുള്ളത്.
മുഹൂർത്ത വ്യാപാരത്തിന്റെ ചരിത്രം
ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലേക്ക് നോക്കിയാൽ പല സ്റ്റോക്ക് ബ്രോക്കർമാരും ദീപാവലി ദിവസം മുതൽ അവരുടെ പുതുവർഷം ആരംഭിച്ചിട്ടുള്ളതായി കാണാം. അവർ തങ്ങളുടെ ഇടപാടുകാർക്കായി മുഹൂർത്തത്തിൽ അല്ലെങ്കിൽ “മംഗളകരമായ സമയത്ത്” പുതിയ സെറ്റിൽമെന്റ് അക്കൗണ്ടുകൾ തുറന്ന് നൽകും.
1957ലാണ് ബിഎസ്ഇയുടെ അനുമതിയോടെ മുഹൂർത്ത വ്യാപാരം ആദ്യമായി നടക്കുന്നത്. ഈ പാരമ്പര്യത്തിന്റെ പ്രധാന ഘടകം ഗുജറാത്തികളും മാർവാഡികളുമാണ്. 1992ൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നപ്പോൾ ഇതും ദീപാവലി ദിവസം മുഹൂർത്ത വ്യാപാരം നടത്താൻ അനുമതി നൽകി.
ഇന്ന് മുഹൂർത്ത വ്യാപാരം ഏറെ ശ്രദ്ധനേടിയിരിക്കുന്നു. ഈ സമയം ഓഹരി വാങ്ങിയാൽ ദീർഘകാലത്തിൽ മികച്ച ലാഭം നേടാൻ സാധിക്കുമെന്നാണ് വിശ്വാസം.
സമയക്രമം എങ്ങനെ?
2021 നവംബർ 4ന് വെെകിട്ടാണ് മുഹൂർത്ത വ്യാപാരം ആരംഭിക്കുക. സമയക്രമം ചുവടെ നൽകിയിരിക്കുന്നു. എൻ.എസ്.ഇയിലും ബിഎസ്ഇയിലും ഒരെ സമയമാണ് വ്യാപാരം നടക്കുക.
1. Block Deal Session – ഒരു നിശ്ചിത വിലയ്ക്ക് ഒരു സെക്യൂരിറ്റി വാങ്ങാനും വിൽക്കാനും രണ്ട് കക്ഷികൾ സമ്മതിക്കുകയും അതിനെക്കുറിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിക്കുകയും ചെയ്യന്നതാണിത്.
2. Pre-Open Session – ട്രേഡിംഗ് സെഷനായി സ്റ്റോക്ക് എക്സ്ചേഞ്ച് ഒരു സ്റ്റോക്കിന്റെ അനുയോജ്യമായ ഓപ്പണിംഗ് വില നിർണ്ണയിക്കുന്നത് ഇതാണ്.
3. Normal Market session – വ്യാപാരം നടക്കുന്ന ഒരു മണിക്കൂറിനെ സൂചിപ്പിക്കുന്നു.
4. Call Auction Session – ഇല്ലിക്യുഡ് ഓഹരികൾ ട്രേഡ് ചെയ്യുന്ന സമയത്തെ സൂചിപ്പിക്കുന്നു. പരിമിതമായ ട്രേഡിംഗ് കാരണം നിക്ഷേപകർക്ക് തയ്യാറായ വാങ്ങലുകാരെ കണ്ടെത്താൻ കഴിയാത്ത ഓഹരികളാണിത്.
5. Closing session – വ്യാപാരികൾക്ക് ക്ലോസിംഗ് വിലയിൽ ഒരു മാർക്കറ്റ് ഓർഡർ നൽകാൻ കഴിയുന്ന സമയമാണിത്.
മുഹൂർത്ത വ്യാപാരം നടക്കുമ്പോൾ ശ്രദ്ധിക്കുക
മുൻ കാലങ്ങളിലേക്ക് നോക്കിയാൽ മുഹൂർത്ത വ്യാപാരം പൊതുവെ ബുള്ളിഷായാണ് കാണപ്പെടുന്നത്. അതിനാൽ തന്നെ നിക്ഷേപകർ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതൽ ആർഒഐ ഉള്ള ഓഹരികളാകും നിക്ഷേപകർ വാങ്ങാനായി തിരഞ്ഞെടുക്കുക. നിക്ഷേപം നടത്തുന്നതിന് മുമ്പായി കമ്പനിയുടെ ഫണ്ടമെന്റെൽസ് ശക്തമാണെന്ന് ഉറപ്പുവരുത്തുക.
എഫ്.എം.സി.ജി, ഇരുചക്ര വാഹന മേഖലയിലെ ഓഹരികൾ പൊതുവെ ശക്തമായ വളർച്ച കെെവരിച്ചിട്ടുള്ളതായി മുൻകാല കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് ഉൾപ്രദേശങ്ങളിലെ ആളുകൾ കൂടുതൽ ഉത്പന്നങ്ങൾ വാങ്ങികൂട്ടുന്നതിനാലാണ്. ഓഫറുകളും മറ്റ് പ്രോത്സാഹനങ്ങളും ഈ ഉൽപ്പന്നങ്ങളുടെ ഉയർന്ന ആവശ്യകതയെ പ്രോത്സാഹിപ്പിക്കും. ഫണ്ടമെന്റെലി ശക്തമായ കമ്പനികളിൽ ശ്രദ്ധിക്കുക. കുറഞ്ഞ വിലയിൽ അത് വാങ്ങുക.
അതേസമയം തന്നെ നിക്ഷേപകർ സപ്പോർട്ട്, റെസിസ്റ്റന്റ് എന്നിവ കണ്ടെത്തുക. മുഹൂർത്ത വ്യാപാരം നടക്കുമ്പോൾ ദിശയില്ലാതെ തന്നെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കും. അതിൽ തന്നെ സപ്പോർട്ട്, റെസിസ്റ്റന്റ് എന്നിവ നോക്കിമാത്രം വ്യാപാരം നടത്തുക.
ഈ കാലയളവിൽ വിപണിയിൽ അനേകം തട്ടിപ്പുകളും നടക്കാറുണ്ട്. ഫ്രീ ടിപ്പുകളും കോളുകളും നിങ്ങൾക്ക് ലഭിച്ചേക്കാം. ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക.
ഈ ഉത്സവ കാലത്ത് മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപം നടത്താൻ ശ്രമിക്കുക. എല്ലാ മാർക്കറ്റ്ഫീഡ് വായനക്കാർക്കും ദീപാവലി ആശംസകൾ.
Frequently asked questions
എന്താണ് മുഹൂർത്ത വ്യാപാരം?
എൻഎസ്ഇയും ബിഎസ്ഇയും അംഗീകരിച്ച ദീപാവലി ദിനത്തിലെ ഒരു മണിക്കൂർ പ്രത്യേക ട്രേഡിംഗ് സെഷനാണ് മുഹൂർത്ത വ്യാപാരം.
എപ്പോഴാണ് മുഹൂർത്ത വ്യാപാരം ആദ്യമായി നടന്നത്?
1957ലാണ് ബിഎസ്ഇയുടെ അനുമതിയോടെ മുഹൂർത്ത വ്യാപാരം ആദ്യമായി നടന്നത്.
എപ്പോഴാണ് 2021-ലെ മുഹൂർത്ത വ്യാപാരം നടക്കുന്നത്?
2021 നവംബർ 4ന് വെെകിട്ടാണ് മുഹൂർത്ത വ്യാപാരം ആരംഭിക്കുക.
Written by
Cherian VargheseRelated reads

24000 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങി മാമേർത്ത്; കൂടുതൽ അറിയാം
മാമേർത്ത് IPO-യെക്കുറിച്ചും Honasa Consumer Ltd-നെക്കുറിച്ചും കൂടുതൽ അറിയുക. 2400 കോടി രൂപയുടെ IPO-യും കമ്പനിയുടെ വളർച്ചയും വെല്ലുവിളികളും ഇവിടെ വിശദീകരിക്കുന്നു.

Sah Polymers Ltd IPO: അറിയേണ്ടതെല്ലാം
രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന Sah Polymers Ltd-ന്റെ IPO വിശേഷങ്ങൾ, പ്രൈസ് ബാൻഡ്, തീയതികൾ, സാമ്പത്തിക സ്ഥിതി, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് അറിയുക.

2023ൽ സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ എങ്ങനെ നേരിടാം?
2023ൽ സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ അതിനെ എങ്ങനെ നേരിടാമെന്ന് ഈ ലേഖനം വിശദീകരിക്കുന്നു. മാന്ദ്യത്തിന്റെ കാരണങ്ങൾ, ഓഹരി വിപണിയിലെ സ്വാധീനം, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു.
Find what’s wrong with your money.
Join 2.4M+ Indians spotting the leaks in their finances, and fixing them, on the marketfeed app.
Get the appJoin 2.4M+ Indians · Free · 2 min