Launching marketfeed v2 - Trade from WhatsApp 🔥

Dr Lal PathLabs; കൊവിഡ് പരിശോധന വർദ്ധിക്കുന്നതിനൊപ്പം ഓഹരി വില ഉയരുന്നു, ബമ്പർ നിക്ഷേപ സാധ്യത

കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയെ  അതിരൂക്ഷമായി ബാധിക്കുകയാണ്. ദിനം പ്രതി കേസുകൾ ക്രമാതീതമായി വർദ്ധിച്ചു വരുന്നു. എത്രയും വേഗം ഇത് നിയന്ത്രിക്കേണ്ടതുണ്ട്. മഹാമാരിയുടെ ആശങ്ക ഉയരുന്നതിനാൽ ഇന്ത്യൻ ഓഹരി വിപണിയിലെ അനിശ്ചിതത്വവും ഉയരുകയാണ്.

അടുത്തിടെ നിരവധി ഓഹരികൾ എക്കാലത്തേയും ഉയർന്ന നിലകെെവരിച്ചതായി നമ്മൾ കണ്ടിരുന്നു. എന്നാൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ ഓഹരികൾ എല്ലാം തന്നെ താഴേക്ക് വീഴുന്നതാണ് പിന്നീട് നമ്മൾ കണ്ടത്. എന്നാൽ കൊവിഡ് വീണ്ടും വ്യാപകമായതോടെ ഫാർമ ഓഹരികളിലായി ഏവരുടെയും ശ്രദ്ധ. ഇത്തരത്തിൽ അടുത്തിടെ നിക്ഷേപകരുടെ ശ്രദ്ധപിടിച്ചു പറ്റിയ ഡോ. ലാൽ പാത്ത്ലാബ്സ് എന്ന ഫാർമാ കമ്പനിയെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

Dr Lal PathLabs 

ഇന്ത്യയിൽ ഡയഗ്നോസ്റ്റിക് സേവനങ്ങൾ നടത്തി വരുന്ന ഒരു ഉപഭോക്ത്യ ഹെൽത്ത് കെയർ സ്ഥാപനമാണ് ഡോ. ലാൽ പാത്ത്ലാബ്സ്. വൈവിധ്യമാർന്ന രോഗനിർണയവും പരിശോധനകളും മറ്റു സേവനങ്ങളും രാജ്യവ്യാപകമായി ഇവർ നടത്തി വരുന്നു. 

455 ടെസ്റ്റ് പാനലുകൾ, 2,500 പാത്തോളജി ടെസ്റ്റുകൾ, 2,000 റേഡിയോളജി, കാർഡിയോളജി ടെസ്റ്റുകൾ എന്നിവ  ഡോ. ലാൽ പാത്ത്ലാബ്സിനുണ്ട്. ഉത്തരേന്ത്യൻ മേഖലയിലാണ് കമ്പനി ഏറെയും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഡൽഹി, എൻ‌സി‌ആർ മേഖലയിൽനിന്നുമാണ് കമ്പനിക്ക് തങ്ങളുടെ വരുമാനത്തിന്റെ 40 ശതമാനവും ലഭിക്കുന്നത്. അമൃത്സർ, ഡെറാഡൂൺ, ജമ്മു എന്നീ മേഖലകളിൽ നിന്നായി  29 ശതമാനം വരുമാനം ലഭിക്കുന്നു. ചുവടെയുള്ള ഗ്രാഫ് ഭൂമിശാസ്ത്രത്തെ അടിസ്ഥാനമാക്കി കമ്പനിയുടെ  വരുമാനത്തെ സൂചിപ്പിക്കുന്നു.  ബംഗ്ലാദേശ്, നേപ്പാൾ, കെനിയ തുടങ്ങിയ രാജ്യങ്ങളിലും കമ്പനി പ്രവർത്തിച്ച് വരുന്നു. 

മഹാമാരിക്കിടയിലെ ബമ്പർ നേട്ടം

ഫാർമാ ഓഹരികൾക്ക് പ്രധാന്യം നൽകുന്നതിന് കൊവിഡ് മഹാമാരി കാരണമായി. നിക്ഷേപകർക്ക് നിരവധി പണം ഉണ്ടാക്കി നൽകിയ ഓഹരികളിൽ ഒന്ന് മാത്രമാണ് ഡോ. ലാൽ പാത്ത്ലാബ്സ്.
ഓഹരി കഴിഞ്ഞ വർഷം ശക്തമായ മുന്നേറ്റം കാഴ്ചവച്ചതായാണ് മുകളിൽ നൽകിയിട്ടുള്ള ചാർട്ട് വ്യക്തമാക്കുന്നത്. ഇന്ത്യയിൽ കൊവിഡ് പരിശോധന നടത്തുന്ന കമ്പനികളിൽ ഒന്നാണ്  ലാൽ പാത്ത്ലാബ്സ്. കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചാൽ പരിശോധനയുടെ എണ്ണവും വർദ്ധിക്കും.

ഏറ്റവും അധികം കൊവിഡ് കേസുകൾ ബാധിക്കപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ഡൽഹി. രാജ്യം രണ്ടാം കൊവിഡ് തരംഗത്തെ നേരിടുമ്പോൾ  ഡൽഹി കൊവിഡിന്റെ നാലാം തരംഗത്തെയാണ് അഭിമുഖീകരിക്കുന്നത്. ഇത് സംസ്ഥാനത്ത് കൊവിഡ് എത്രയേറെ രൂക്ഷമാണെന്നതാണ് വ്യക്തമാക്കുന്നത്. ഇത് മറികടക്കാനുള്ള ഒരേയൊരു മാർഗം എന്നത് കൂടുതൽ പരിശോധന നടത്തി കൊവിഡ് രോഗികളെ കണ്ടെത്തി  നിരീക്ഷണത്തിലാക്കുക എന്നത് മാത്രമാണ്. പരിശോധനയുടെ വലിയ ഭാഗവും നടത്തുന്നത് ഡോ. ലാൽ പത്ത്ലാബ്സാണ്. കമ്പനിയുടെ 70 ശതമാനം വരുമാനവും ലഭിക്കുന്നത് വടക്കൻ മേഖലകളിൽ നിന്നാണ്. ഈ സംസ്ഥാനങ്ങൾ എല്ലാം തന്നെ കൊവിഡ് പരിശോധന വർദ്ധിപ്പിച്ചിട്ടുണ്ട്. കമ്പനി വീടുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് കൊണ്ടും പരിശോധന നടത്തുന്നുണ്ട്.

കമ്പനിയുടെ ബിസിനസ് സുഖമമായി നടക്കുന്നതിനാൽ തന്നെ നിക്ഷേപകർ ഇതിലേക്ക് പണം നിക്ഷേപിക്കാൻ തയ്യാറാണ്. കഴിഞ്ഞ നാല് ആഴ്ച കൊണ്ട് ഓഹരി ശക്തമായ മുന്നേറ്റമാണ് കാഴചവച്ചത്. ഈ ആഴ്ചകളിൽ രാജ്യത്തെ കൊവിഡ് കേസുകൾ ഗണ്യമായി വർദ്ധിച്ചിരുന്നു. എന്നാൽ ഏപ്രിൽ 13ന് ഓഹരിയിൽ ശക്തമായ ഇടിവ് ഉണ്ടായി. എന്നാൽ ഇത് പ്രതീക്ഷിച്ചതായിരുന്നു. കാരണം ഓഹരി 1000 രൂപയ്ക്ക് മുകളിലാണ് അന്ന് വ്യാപാരം നടത്തിയിരുന്നത്. 

ഓഹരി വില ഇനിയും ഉയരുമോ?

വെറും രണ്ടാഴ്ച മുമ്പ് മാത്രമാണ് കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ ആരംഭിച്ചത്. എന്നിരുന്നാലും ഇതിന്റെ പ്രതിദിന വർദ്ധനവ് ഇപ്പോൾ രണ്ട് ലക്ഷം കടന്ന് മുന്നേറുകയാണ്. ഇത് അമ്പരപ്പിക്കുന്ന കാര്യമാണ്. മഹാരാഷ്ട്ര കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗണിന് സമാനമായി  ബ്രേക്ക് ദ ചെയിൻ മുമെന്റിന് തുടക്കം കുറിച്ചു. ഛത്തീസ്ഗഢ്, ഡൽഹി, അഹമ്മദാബാദ്, ബറോഡ എന്നീ സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങളും രാത്രികാല കർഫ്യുവും ഏർപ്പെടുത്തി. ഇപ്പോഴും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്നത് ഏറെ ആശങ്ക ഉളവാക്കുന്നു.

അതേസമയം ഇത്തരത്തിൽ കൊവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടായാൽ പരിശോധനയുടെ എണ്ണവും വർദ്ധിക്കും. ഇതിനൊപ്പം ഡോ.പാർത്ത്ലാബ്സിന്റെ പരിശോധനയും വർദ്ധിക്കും. ഇത് ഈ വർഷം മുഴുവൻ തുടർന്നാൽ ഫാർമ കമ്പനിയായ ഡോ.പാർത്ത്ലാബ്സ് ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കും. എന്നാൽ ഓഹരി ഇതിനോട് അകം തന്നെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു കഴിഞ്ഞു. അതിനാൽ വീണ്ടും ഇതിൽ സമാനമായ ഒരു റാലി ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും ഡോ ലാൽ പാത്ത്ലാബ്സ് എന്ന കമ്പനിയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? ഓഹരി വീണ്ടും ശക്തമായ മുന്നേറ്റം നടത്തുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? തീർച്ചയായും നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്ത് അറിയിക്കുക. 

Post your comment

No comments to display

  download qr

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIn
  twitter
  instagram
  youtube
  Crafted by Traders 🔥© marketfeed 2023