Download the App

Market

നിർണായകമായി 15900, വീണ്ടും ഗ്യാപ്പ് ഫില്ലിംഗ് നടന്നേക്കുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി 15835ലും ബാങ്ക് നിഫ്റ്റി 33941ലും വ്യാപാരം അവസാനിപ്പിച്ചു. 15900 നിർണായകമായേക്കാവുന്ന ഈ സാഹചര്യത്തിൽ വിപണിയിൽ ഗ്യാപ്പ് ഫില്ലിംഗ് നടന്നേക്കുമോ എന്ന് പരിശോധിക്കുന്നു.

By Amal M Prashant2 min read
Will the Gap-filling Flag off? Eyes on 15,930 - Share Market Today

Key takeaways

  • HDFC ബാങ്കിംഗ് മേഖല റെഗുലേറ്റർ ആർബിഐയുടെ അനുമതി തങ്ങളുടെ മാതൃസ്ഥാപനമായ എച്ച്‌ഡിഎഫ്‌സിയുടെ ലയന നിർദ്ദേശത്തിന് ലഭിച്ചതായി അറിയിച്ചു.
  • സംയുക്ത സംരംഭമായ എൽഐസി നേപ്പാളിന്റെ നിർദ്ദിഷ്ട അവകാശ ഇഷ്യുവിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 80.67 കോടി രൂപ നിക്ഷേപിക്കും.
  • കോൾ ഇന്ത്യയുടെ ടെൻണ്ടൽ ലേലത്തിൽ 2.416 ദശലക്ഷം ടൺ വിതരണത്തിനായി 4,000 കോടി രൂപയ്ക്ക് മുകളിൽ ഉദ്ധരിച്ച ഉണങ്ങിയ ഇന്ധനത്തിന്റെ ഇറക്കുമതി അദാനി എന്റർപ്രൈസസ് സ്വന്തമാക്കി.
  • നിഫ്റ്റി 88 പോയിന്റുകൾക്ക് മുകളിലായി 15835 എന്ന നിലയിലും ബാങ്ക് നിഫ്റ്റി 401 പോയിന്റുകൾ/ 1.2 ശതമാനം മുകളിലായി 33941 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2100 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1700 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

പ്രധാനതലക്കെട്ടുകൾ

HDFC:  തങ്ങളുടെ മാതൃസ്ഥാപനമായ എച്ച്‌ഡിഎഫ്‌സിയുടെ ലയന നിർദ്ദേശത്തിന് ബാങ്കിംഗ് മേഖല റെഗുലേറ്റർ ആർബിഐയുടെ അനുമതി ലഭിച്ചതായി ബാങ്ക് അറിയിച്ചു.

Life Insurance Corporation of India: സംയുക്ത സംരംഭമായ എൽഐസി നേപ്പാളിന്റെ നിർദ്ദിഷ്ട അവകാശ ഇഷ്യുവിൽ കമ്പനി 80.67 കോടി രൂപ നിക്ഷേപിക്കും.

Adani Enterprises: 2.416 ദശലക്ഷം ടൺ വിതരണത്തിനായി 4,000 കോടി രൂപയ്ക്ക് മുകളിൽ ഉദ്ധരിച്ച ഉണങ്ങിയ ഇന്ധനത്തിന്റെ ഇറക്കുമതിക്കുള്ള കോൾ ഇന്ത്യയുടെ ടെൻണ്ടൽ ലേലത്തിൽ സ്വന്തമാക്കി കമ്പനി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 15736 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 15670 വരെ താഴേക്ക് നീങ്ങി. ശക്തമായ വീണ്ടെടുക്കൽ നടത്തിയ സൂചിക ദിവസത്തെ ഉയർന്ന നില മറികടന്നു. തുടർന്ന് 88 പോയിന്റുകൾക്ക് മുകളിലായി 15835 എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 33613 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ വശങ്ങളിലേക്ക് നീങ്ങി. അവസാന നിമിഷം ഇത് മറികടന്ന സൂചിക ശക്തമായ മുന്നേറ്റം നടത്തി. തുടർന്ന് 401 പോയിന്റുകൾ/ 1.2 ശതമാനം മുകളിലായി 33941 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി എഫ്.എം.സി.ജി 2.66 ശതമാനം ഉയർന്നു.

യൂഎസ് വിപണി അവധി ആയിരുന്നു. യൂറോപ്പ്യൻ വിപണി കയറിയിറങ്ങി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യുച്ചേഴ്സ്  എന്നിവ താഴ്ന്ന നിലയിലാണ്  വ്യാപാരം നടത്തുന്നത്.

SGX NIFTY 15,835- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

15,780, 15,740, 15,670, 15,640 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,850, 15,890, 15,930, 16,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ബാങ്ക് നിഫ്റ്റിയിൽ  33,800, 33,680, 33,550 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,000, 34,130, 34,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 16200ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 15700ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 34000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 33000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 21 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2100 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1700 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ശക്തമായ വീണ്ടെടുക്കലാണ് വിപണിയിൽ ഉണ്ടായത്. എന്നാൽ ഒരു ഗ്യാപ്പ് ഫില്ലിംഗ് ഉണ്ടായാൽ 15930 ശ്രദ്ധിക്കാവുന്നതാണ്. അത് പോലെ തന്നെ ബാങ്ക് നിഫ്റ്റി ദിവസത്തെ ഡൌൺ ട്രെൻഡിൽ തട്ടിൽ നിൽക്കുന്നത് ശ്രദ്ധിക്കുക. 34130ന് മുകളിലേക്ക് എത്തപ്പെട്ടാൽ വരും ദിവസങ്ങളിൽ സൂചികയിൽ ശക്തമായ മുന്നേറ്റം നടന്നേക്കാം.

ചൈനയിലെ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ സിമാവോയുടെ ബോണ്ട് പേയ്‌മെന്റ് നഷ്ടപ്പെട്ടതോടെ ഇരുമ്പയിര് വില കുറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖല വളരെക്കാലമായി വെല്ലുവിളികൾ നേരിടുകയാണ്. അതേസമയം ചൈനയ്‌ക്കെതിരെ ട്രംപ് ഏർപ്പെടുത്തിയ ചില താരിഫുകൾ ബിഡൻ നീക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇത് ഏഷ്യൻ മാർക്കറ്റിന് ഗുണം ചെയ്തേക്കും.

നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമിച്ച് 15900ൽ തട്ടി താഴേക്ക് വീണാൽ 15700ന് താഴേക്ക് ക്ലോസ് ചെയ്യുന്നത് വരെ ശ്രദ്ധിക്കുക. അങ്ങനെ നടന്നാൽ താത്ക്കാലിക റാലി കഴിഞ്ഞ് അടുത്ത ഘട്ട വീഴ്ചയിലേക്ക് വിപണി കടക്കുന്നതായി പറയാം.

നിഫ്റ്റിയിൽ താഴേക്ക് 15740 ശ്രദ്ധിക്കുക. മുകളിലേക്ക് 15930 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Frequently asked questions

നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് എവിടെയാണ്?

നിഫ്റ്റിക്ക് 15,780, 15,740, 15,670, 15,640 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

ബാങ്ക് നിഫ്റ്റിക്ക് ശക്തമായ പ്രതിബന്ധം എവിടെയാണ് അനുഭവപ്പെട്ടേക്കാം?

ബാങ്ക് നിഫ്റ്റിയിൽ 34,000, 34,130, 34,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ എവിടെയാണ്?

നിഫ്റ്റിയിൽ 16200ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്.

Written by

Amal M Prashant

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min