Download the App

Market

ചാഞ്ചാട്ടം തുടർന്ന് വിപണി, നിർണായകമായി 17000- പ്രീമാർക്കറ്റ് റിപ്പോർട്ട്

ഇന്നലെ നേരിയ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. 17000 നഷ്ടപ്പെടുത്തിയ സൂചിക വീണ്ടും ഇടിഞ്ഞു.

By Amal M Prashanth2 min read
Volatility Continues; 17K Again! - Pre Market Analysis

Key takeaways

  • Britannia Industries 9.2 കോടി രൂപയ്ക്ക് കെനിയയിലെ കെനാഫ്രിക് ബിസ്‌ക്കറ്റിന്റെ ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 51 ശതമാനം ഓഹരി സ്വന്തമാക്കി.
  • Vedanta നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ അലുമിനിയം ഉൽപ്പാദനം 2 ശതമാനം വർധിച്ച് 5,84,000 ടണ്ണായി.
  • Avenue Supermarts-ന്റെ സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 36 ശതമാനം വർദ്ധിച്ച് 7649 കോടി രൂപയായി.
  • KEC International വിവിധ സെഗ്മെന്റുകളിലായി 1407 കോടി രൂപയുടെ ഓർഡറുകൾ സ്വന്തമാക്കി.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3200 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

പ്രധാനതലക്കെട്ടുകൾ


Britannia Industries: 9.2 കോടി രൂപയ്ക്ക് കെനിയയിലെ കെനാഫ്രിക് ബിസ്‌ക്കറ്റിന്റെ ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 51 ശതമാനം ഓഹരി കമ്പനി സ്വന്തമാക്കി.

Vedanta: നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ അലുമിനിയം ഉൽപ്പാദനം 2 ശതമാനം വർധിച്ച് 5,84,000 ടണ്ണായതായി
കമ്പനി പറഞ്ഞു.

Avenue Supermarts: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം
36 ശതമാനം വർദ്ധിച്ച് 7649 കോടി രൂപയായി.

KEC International: വിവിധ സെഗ്മെന്റുകളിലായി കമ്പനി 1407 കോടി രൂപയുടെ ഓർഡറുകൾ സ്വന്തമാക്കി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ നേരിയ ഗ്യാപ്പ് ഡൌണിൽ 17070 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. 17000 നഷ്ടപ്പെടുത്തിയ സൂചിക വീണ്ടും ഇടിഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 602 പോയിന്റുകൾക്ക് താഴെയായി 16887 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

38446 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് വീണു. ഏറെ നേരം വശങ്ങളിലേക്ക് നീങ്ങിയ സൂചിക ചാഞ്ചാട്ടത്തിനൊടുവിൽ 38000ലേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 602 പോയിന്റുകൾക്ക് താഴെയായി 38029 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.9 ശതമാനം നഷ്ടത്തിൽ അടച്ചു.

യുഎസ് മാർക്കറ്റ് ഇന്നലെ ശക്തമായ മുന്നേറ്റം നടത്തി. യൂറോപ്യൻ വിപണികളും ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ ഉഴർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. ചൈനീസ് വിപണി അവധിയാണ്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഉയർന്ന നിലയിൽ കാണപ്പെടുന്നു.

SGX NIFTY 17130-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

16,900, 16,810, 16,730, 16,600 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം.  17,000, 17,100, 17,180, 17,310 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 38,000, 37,700, 37,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,300, 38,500, 38,800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17500ലാണ് ഏറ്റവും ഉയർന്ന കോൾ  ഒഐയുള്ളത്. 16700ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 40000ലാണ്  ഏറ്റവും ഉയർന്ന കോൾ  ഒഐയുള്ളത്. 37000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 21.4 ശതമാനമായി ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3200 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

രൂക്ഷമായ ചാഞ്ചാട്ടത്തിനാണ് ആഗോള വിപണികൾ വിധേയമാകുന്നത്. എസ് ആൻഡ് പി വിക്സ് 30ന് അടുത്തായി കാണപ്പെടുന്നു. യുഎസ് വിപണി ഇന്നലെ ശക്തമായി വ്യാപാരം അവസാനിപ്പിച്ചു. ഇത് ഇന്ത്യൻ വിപണിക്ക് പിന്തുണ നൽകി.

രണ്ട് ദിവസം സൂചിക തുടർച്ചയായി വീഴകയായിരുന്നു. അതിനാൽ തന്നെ മുകളിലേക്ക് കയറേണ്ടത് അനിവാര്യമായിരുന്നു.
ഡൌ 2.7 ശതമാനം നേട്ടത്തിൽ ശക്തമായാണ് അടച്ചത്.

വെള്ളിയാഴ്ച നിഫ്റ്റി റിവേഴ്സൽ പാറ്റേൺ കാണിക്കുന്നതായി ഞങ്ങൾ പറഞ്ഞിരുന്നു. ഇക്കാരണത്താൽ തന്നെ ബുൾസിന് ഈ റേഞ്ചിൽ ഇപ്പോഴും പ്രതീക്ഷക്ക് വകയുള്ളതായി കാണാം. ഇന്നത്തെ ഗ്യാപ്പ് അപ്പ് നിലനിർത്താൻ വിപണിക്ക് സാധിക്കുമോ എന്ന് നോക്കാം.

പലിശ നിരക്ക് ഉയർത്തുന്നത് സംബന്ധിച്ച് കേന്ദ്ര ബാങ്കുകൾ മുന്നിറിയിപ്പ് നൽകി യുഎൻ. സാമ്പത്തികമാന്ദ്യത്തിന് സാധ്യതയുണ്ടെന്നും പലിശ നിരക്ക് പെട്ടെന്ന് ഉയർത്തുന്നത് പാവപ്പെട്ട രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും യുൻ ചൂണ്ടികാട്ടി.

ഫിൻനിഫ്റ്റി ഇന്ന് എക്സ്പെയറി ആകും. ചൊവ്വാഴ്ച ദിവസങ്ങളിൽ സൂചികയിൽ ചാഞ്ചാട്ടം രൂക്ഷമാണെന്ന് കാണാം. സൂചികയിൽ ലിക്യുഡിറ്റി കൂടി വരികയാണ് എന്നാൽ അവസാന നിമിഷം ശ്രദ്ധിക്കേണ്ടതുണ്ട്.

ദസറ ആയതിനാൽ തന്നെ വിപണി നാളെ അവധി ആയിരിക്കും. യുഎസ് വിക്സ് 30ന് മുകളിൽ നിൽക്കുന്നതിനാൽ തന്നെ ഓവർ നൈറ്റ് പോസിഷൻ ഒഴിവാക്കുന്നതാകും സുരക്ഷിതം.

നിഫ്റ്റിയിൽ മുകളിലേക്ക് 17180 ശ്രദ്ധിക്കുക. താഴേക്ക് 17,000 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Frequently asked questions

നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് എവിടെയാണ്?

നിഫ്റ്റിക്ക് 16,900, 16,810, 16,730, 16,600 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉണ്ട്.

ബാങ്ക് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് എവിടെയാണ്?

ബാങ്ക് നിഫ്റ്റിയിൽ 38,000, 37,700, 37,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉണ്ട്.

നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ എവിടെയാണ്?

നിഫ്റ്റിയിൽ 17500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്.

ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ എവിടെയാണ്?

ബാങ്ക് നിഫ്റ്റിയിൽ 40000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്.

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min