Download the App

Market

ശക്തമായ മുന്നേറ്റം നടത്തി യുഎസ് വിപണി, ഗ്യാപ്പ് അപ്പ് നേട്ടം നിലനിർത്താൻ നിഫ്റ്റിക്ക് ആകുമോ?  - പ്രീമാർക്കറ്റ് റിപ്പോർട്ട്

യുഎസ് വിപണി ശക്തമായ മുന്നേറ്റം നടത്തി ലാഭത്തിൽ അടച്ചു. യൂറോപ്പ്യൻ വിപണികളും ലാഭത്തിൽ അടച്ചു. ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

By Amal M Prashant2 min read
US Rallies! Can NIFTY Sustain the Gap-up? Share Market Today

Key takeaways

  • Reliance Jio-ക്ക് മെയിൽ 31 ലക്ഷം വരിക്കാരെ പുതുതായി ലഭിച്ചു.
  • Hindustan Unilever-ന്റെ ജൂണിലെ ഒന്നാം പാദത്തിൽ ഏകീകൃത അറ്റാദായം 13.85 ശതമാനം ഉയർന്ന് 2391 കോടി രൂപയായി.
  • HDFC Life-ന്റെ ജൂൺ പാദത്തിൽ അറ്റാദായം 21 ശതമാനം ഉയർന്ന് 365 കോടി രൂപയായി.
  • Vedanta ഓഹരി ഒന്നിന് 19.50 രൂപ വീതം രണ്ടാം ഘട്ട ഇടക്കാല ലാഭവിഹിതം നൽകി.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) 100 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

പ്രധാനതലക്കെട്ടുകൾ

Reliance Jio: മെയിൽ കമ്പനിക്ക് 31 ലക്ഷം വരിക്കാരെ പുതുതായി ലഭിച്ചു. എന്നാൽ ഭാരതി എയർടെല്ലിന് 10.27 ലക്ഷം വരിക്കാരെ മാത്രമാണ് സ്വന്തമാക്കാനായത്. അതേസമയം വോഡഫോൺ ഐഡിയക്ക് 7.59 ലക്ഷം വരിക്കാരെ നഷ്ടമായി.

Hindustan Unilever: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 13.85 ശതമാനം ഉയർന്ന് 2391 കോടി രൂപയായി. പോയവർഷം അറ്റാദായം 2100 കോടി രൂപ മാത്രമായിരുന്നു.

HDFC Life: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 21 ശതമാനം ഉയർന്ന് 365 കോടി രൂപയായി. മൊത്തം പ്രീമിയം 23 ശതമാനം ഉയർന്ന് 9396 കോടി രൂപയായി.

Vedanta: ഓഹരി ഒന്നിന് 19.50 രൂപ വീതം കമ്പനി ബോർഡ് രണ്ടാം ഘട്ട ഇടക്കാല ലാഭവിഹിതം നൽകി. മൊത്തം പേ ഔട്ട് തുക എന്നത് 7250 കോടി രൂപയാകും.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം താഴേക്ക് വീണെങ്കിലും പിന്നീട് മുകളിലേക്ക് കയറി. 16320ന് അടുത്തായി സൂചികയിൽ പ്രതിബന്ധം അനുഭവപ്പെട്ടെങ്കിലും സൂചിക ഇവ മറികടന്നു. തുടർന്ന് 62 പോയിന്റുകൾക്ക് മുകളിലായി 16341 എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 35154 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് നീങ്ങി. ശേഷം 35630ന് അടുത്തായി സൂചികയിൽ പ്രതിബന്ധം അനുഭവപ്പെട്ടു. തുടർന്ന് 362 പോയിന്റുകൾ/ 1.02 ശതമാനം മുകളിലായി 35720 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി ഫ്ലാറ്റായി അടച്ചു.

യൂഎസ് വിപണി ശക്തമായ മുന്നേറ്റം നടത്തി ലാഭത്തിൽ അടച്ചു. യൂറോപ്പ്യൻ വിപണികളും ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവയും ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 16,540- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

16,270, 16,200, 16,145, 16,050 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,485, 16,550, 16,600, 16,660 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 35,440, 35,100, 34,820 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,840, 36,000, 36,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 16600ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 16200ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 36000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 35000ൽ ഏറ്റവും ഉയർന്ന പുട്ട ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 17.2 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 100 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

എഫ്.ഐഐ ഇന്നലെ ഓഹരികൾ കൂടുതലും വാങ്ങികൂട്ടിയതായി കാണാം. വരും ദിവസങ്ങളിൽ ഇവർ ഓഹരികൾ ഇനിയും വാങ്ങുമോ എന്ന് നോക്കി കാണേണ്ടതുണ്ട്.

യുഎസ് വിപണി ഒരു സുപ്രധാന പ്രതിബന്ധം ഡബ്ല്യു പാറ്റേണിൽ മുറിച്ച് കടന്നതായി കാണാം. ഫ്യൂച്ചേഴ്സും ഉയർന്ന നിലയിൽ വ്യാപാരം നടത്തുന്നത് കാണാം. നെറ്റഫ്ലിക്സ് ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

യൂറോസോൺ പണപ്പെരുപ്പ നിരക്ക് 8.6 ശതമാനമായി രേഖപ്പെടുത്തി. ഇത് പ്രതീക്ഷിച്ചതാണ്. യൂറോപ്യൻ വിപണികളും പോസിറ്റീവ് ആയി കാണപ്പെടുന്നു. അതിനാൽ തന്നെ അവ ശക്തമായ മുന്നേറ്റം നടത്തി.

ആഗോള വിപണികൾ പോസിറ്റീവ് ആയി കാണപ്പെടുന്നതിനാൽ തന്നെ 16500ന്  മുകളിലായി നിഫ്റ്റി വ്യാപാരം ആരംഭിച്ചേക്കും. നിഫ്റ്റിക്ക് ഇത് നിലനിർത്താൻ സാധിക്കുമോ എന്ന് നോക്കാം.

വിൻഡ് ഫാൾ നികുതി വെട്ടിക്കുറച്ചു. ഇത് റിലയൻസ് ഓഹരിക്ക് പോസിറ്റീവ് സൂചനയാണ്. വിൻഡ് ഫാൾ അവതരിപ്പിച്ചപ്പോൾ ഓഹരി 7 ശതമാനമാണ് താഴേക്ക് വീണത്.

നിഫ്റ്റിയിൽ താഴേക്ക് 16370, മുകളിലേക്ക് 16600 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Frequently asked questions

What were Reliance Jio's subscriber gains in May?

Reliance Jio gained over 31 lakh mobile subscribers in May, according to the Trai data.

What was Hindustan Unilever's net profit for the first quarter?

Hindustan Unilever reported a consolidated net profit of Rs 2,391 crore for the first quarter ended June 30.

What was HDFC Life's net profit for the June quarter?

HDFC Life reported a net profit of Rs 365 crore for the June quarter 2022-23.

What was the closing value of NIFTY?

NIFTY closed at 16,341, up by 62 points or 0.38%.

Written by

Amal M Prashant

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min