Download the App

Market

അടിതെറ്റി യുഎസ് വിപണി, നിഫ്റ്റി ശക്തമായി നിലകൊള്ളുമോ?  - പ്രീമാർക്കറ്റ് റിപ്പോർട്ട് 

യുഎസ് വിപണി നഷ്ടത്തിൽ അടച്ചു, യൂറോപ്യൻ വിപണിയും നഷ്ടത്തിൽ അടച്ചു. ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

By Amal M Prashanth2 min read
US Markets Slip Down. Can Nifty Hold Strong? Pre Market Analysis

Key takeaways

  • Tata Motors അടുത്ത മാസം മുതൽ പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു.
  • Natco Pharma-ക്ക് പേറ്റന്റ് ലംഘിച്ച കേസിൽ ഡൽഹി ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ചു.
  • Bajaj Consumer Care ഓഹരികൾ തിരികെ വാങ്ങുന്നതിനുള്ള നിർദ്ദേശം ഡിസംബർ 9ന് പരിഗണിക്കും.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1100 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) 2600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
  • ഗുജറാത്തിൽ ബിജെപി തന്നെ ഭരണത്തിൽ വരുമെന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്, ഇത് വിപണിക്ക് പോസിറ്റീവാണ്.

പ്രധാനതലക്കെട്ടുകൾ

Tata Motors: അടുത്ത മാസം മുതൽ പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി കമ്പനി.

Natco Pharma: പേറ്റന്റ് ലംഘിച്ച കേസിൽ ഡൽഹി ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ചതായി കമ്പനി പറഞ്ഞു.

Bajaj Consumer Care:  ഓഹരികൾ തിരികെ വാങ്ങുന്നതിനുള്ള നിർദ്ദേശം ഡിസംബർ 9ന് കമ്പനി പരിഗണിക്കും.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ നേരിയ ഗ്യാപ്പ് അപ്പിൽ 18728 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. പിന്നീട് തിരികെ കയറിയ സൂചിക ഒരു റേഞ്ചിനുള്ളിൽ മാത്രമാണ് വ്യാപാരം നടത്തിയത്. തുടർന്ന്  നിഫ്റ്റി ഫ്ലാറ്റായി 18701 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

43206 എന്ന നിലയിൽ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് വീണ് 34000ൽ സപ്പോർട്ട് രേഖപ്പെടുത്തി. അവിടെ നിന്നും തിരികെ കയറിയ സൂചിക തുടർന്ന് 229 പോയിന്റുകൾക്ക് മുകളിലായി 43333 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.5 ശതമാനം നഷ്ടത്തിൽ അടച്ചു.

യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണിയും നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നേരിയ തോതിൽ ലാഭത്തിൽ  കാണപ്പെടുന്നു.

SGX NIFTY 18,705-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,665, 18,630, 18,600, 18,550 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,720, 18,780, 18,850 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  43,150, 43,000, 42,880, 42,600 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 43,350, 43,500  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഫിൻ നിഫ്റ്റിയിൽ 19,230, 19,170, 19,080 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,310, 19,430, 19,480 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

നിഫ്റ്റിയിൽ 18700ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 19000ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1100 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 13.7 ആയി കാണപ്പെടുന്നു.

ഗുജറാത്തിൽ ബിജെപി തന്നെ ഭരണത്തിൽ വരുമെന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. ഇത് വിപണിക്ക് പോസിറ്റീവാണ്. വ്യാഴാഴ്ച തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരും. അതിനാൽ തന്നെ എക്സ്പെയറി ദിന വിപണി ചാഞ്ചാട്ടത്തിന് വിധേയമായിരിക്കും.

ഇന്ത്യയുടെ സേവന പിഎംഐ 56.4 രേഖപ്പെടുത്തി. അതേസമയം യുഎസ് സർവീസ് പിഎംഐ 56.5 ശതമാനം ആയി. ഇത് പലിശ നിരക്ക് ഉയർത്തുമെന്ന ആശങ്കയെ തുടർന്ന് യുഎസ് വിപണി താഴേക്ക് വീണു.

ആർബിഐയുടെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം നാളെ വരും. 25-35 പോയിന്റ് ഹൈക്ക് പ്രതീക്ഷിക്കാം. ഇത് വളരെ കുറവാണ്. പണപ്പെരുപ്പം 7.4 ശതമാനത്തിൽ നിന്നും 6.8 ശതമാനമായി കുറഞ്ഞു. ഇന്ന് അവസാന നിമിഷം വിപണിയിൽ നീക്കം ഉണ്ടാക്കുമോ എന്ന് നോക്കാം.

ഇന്ന് ഫിൻ നിഫ്റ്റി എക്സ്പെയറി ആണ്. 19100, 19500 എന്നിവിടെയാണ് ഉയർന്ന ഒഐ ബിൽഡ് അപ്പ് ഉള്ളത്. ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗ് പ്രതീക്ഷിക്കാം.

നിഫ്റ്റിയിൽ ഒരു ഹെഡ് ആൻഡ് ഷോൾഡർ പാറ്റേൺ ഉണ്ടായതായി കാണാം. അതിനാൽ തന്നെ ഇന്നത്തെ ക്ലോസിംഗ് നിർണായകമാണ്. എന്നാൽ ആഴ്ചയിലെ ചാർട്ടിലേക്ക് നോക്കിയാൽ കാര്യങ്ങൾ കുറച്ച് കൂടി സേഫ് ആണെന്ന് തോന്നാം.

നിഫ്റ്റിയിൽ മുകളിലേക്ക് 18730 താഴേക്ക് 18,600 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Frequently asked questions

ഇന്ത്യൻ വിപണിയിൽ എന്ത് തരം ഓപ്പണിംഗ് ആണ് പ്രതീക്ഷിക്കുന്നത്?

ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

നിഫ്റ്റിക്ക് എവിടെയെല്ലാം ശക്തമായ സപ്പോർട്ട് ഉണ്ട്?

18,665, 18,630, 18,600, 18,550 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉണ്ട്.

ബാങ്ക് നിഫ്റ്റിക്ക് എവിടെയെല്ലാം ശക്തമായ സപ്പോർട്ട് ഉണ്ട്?

ബാങ്ക് നിഫ്റ്റിയിൽ 43,150, 43,000, 42,880, 42,600 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉണ്ട്.

ആർബിഐയുടെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം എപ്പോഴാണ്?

ആർബിഐയുടെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം നാളെ വരും.

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min