Download the App

Market

യൂറോപ്പ് വീണിട്ടും പിടിവിടാതെ യുഎസ് വിപണി, പോരാടാൻ നിഫ്റ്റിക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

യൂറോപ്യൻ വിപണികൾ ഇടിഞ്ഞപ്പോഴും യുഎസ് വിപണി പിടിച്ചുനിന്നു. നിഫ്റ്റിക്ക് 15780, 15740, 15670, 15640 എന്നിവിടങ്ങളിൽ ശക്തമായ സപ്പോർട്ടുണ്ട്.

By Amal M Prashant2 min read
US Markets Exhibit Resilience Despite Fall in Europe; Will NIFTY Stay Strong? Share Market Today

Key takeaways

  • ഫിന്നിഷ് സ്റ്റെയിൻലെസ് സ്റ്റീൽ കമ്പനിയായ ഔട്ടോകുമ്പു സുരക്ഷിതവുമായ ക്ലൗഡ് അധിഷ്‌ഠിത ഡിജിറ്റൽ കോർ ഉപയോഗിച്ച് ഐടി ലാൻഡ്‌സ്‌കേപ്പിനെ പരിവർത്തനം ചെയ്യുന്നതിനായി ടിസിഎസിനെ തിരഞ്ഞെടുത്തു.
  • ഏപ്രിൽ- ജൂൺ പാദത്തിൽ കൽക്കരി ഉത്പാദനം 61 ശതമാനം വർദ്ധിച്ച് 42.40 ലക്ഷം മെട്രിക് ടണ്ണായതായി NTPC പറഞ്ഞു.
  • യൂറോപ്യൻ വിപണികൾ തുറന്നതിന് പിന്നാലെ സൂചിക കുത്തനെ താഴേക്ക് വീണു, തുടർന്ന് 25 പോയിന്റുകൾക്ക് താഴെയായി 15810 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
  • ഫെഡ് മിനുറ്റ്സ് ഇന്ന് പുറത്ത് വരാനുണ്ട്, 75 ബേസിസ് പോയിന്റ് പലിശ നിരക്ക് ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രധാനതലക്കെട്ടുകൾ

Tata Consultancy Services: ഫിന്നിഷ് സ്റ്റെയിൻലെസ് സ്റ്റീൽ കമ്പനിയായ ഔട്ടോകുമ്പു സുരക്ഷിതവുമായ ക്ലൗഡ് അധിഷ്‌ഠിത ഡിജിറ്റൽ കോർ ഉപയോഗിച്ച് ഐടി ലാൻഡ്‌സ്‌കേപ്പിനെ പരിവർത്തനം ചെയ്യുന്നതിനായി ടിസിഎസിനെ തിരഞ്ഞെടുത്തു.

HDFC: സോഫ്‌റ്റ്‌വെയർ സ്ഥാപനമായ സെയിൽസ്‌ഫോഴ്‌സുമായി കൈകോർത്ത് സ്ഥാപനം.

Tata Steel: ഏകീകൃത സ്റ്റീൽ ഉത്പാദനം 7.66 മില്യൺ ടണായി ഏപ്രിൽ- ജൂൺ പാദത്തിൽ രേഖപ്പെടുത്തിയതായി കമ്പനി പറഞ്ഞു.

NTPC: ഏപ്രിൽ- ജൂൺ പാദത്തിൽ കൽക്കരി ഉത്പാദനം 61 ശതമാനം വർദ്ധിച്ച് 42.40 ലക്ഷം മെട്രിക് ടണ്ണായതായി കമ്പനി പറഞ്ഞു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 15914 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി. 15930 മറികടന്ന സൂചിക 16000 രേഖപ്പെടുത്തി. എന്നാൽ യൂറോപ്യൻ വിപണികൾ തുറന്നതിന് പിന്നാലെ സൂചിക കുത്തനെ താഴേക്ക് വീണു. തുടർന്ന് 25 പോയിന്റുകൾക്ക് താഴെയായി 15810 എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 34114 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി. 34250ൽ സമ്മർദ്ദം അനുഭവപ്പെട്ടതിന് പിന്നാലെ സൂചിക താഴേക്ക് വീണു. തുടർന്ന് 125 പോയിന്റുകൾ/ 0.37 ശതമാനം താഴെയായി  33815 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.7 ശതമാനം ഇടിഞ്ഞു.

യൂഎസ് വിപണി കയറിയിറങ്ങി കാണപ്പെട്ടു. യൂറോപ്പ്യൻ വിപണി നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ 1 ശതമാനത്തിലേറെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യുച്ചേഴ്സ്  എന്നിവ താഴ്ന്ന നിലയിലാണ്  വ്യാപാരം നടത്തുന്നത്.

SGX NIFTY 15,808- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

15,780, 15,740, 15,670, 15,640 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,850, 15,890, 15,930, 16,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ബാങ്ക് നിഫ്റ്റിയിൽ  33,800, 33,680, 33,550 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,000, 34,130, 34,350 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 16000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 15500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 34000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 33500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 20.8 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

കഴിഞ്ഞ ദിവസം പറഞ്ഞത് പോലെ 15930ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചാൽ വിപണി ബുള്ളിഷാണെന്ന് കരുതാവുന്നതാണ്. ഇവിടെ എഫ്ഐഐയുടെ ഭാഗത്ത് നിന്നും ശക്തമായ വിൽപ്പന നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര വലിയ വീഴ്ച നടക്കുമെന്ന് കരുതിയില്ല. ഇവിടെ യൂറോപ്യൻ വിപണികളുടെ ഇടിവാണ് സൂചിക ഇടിയാൻ കാരണമായത്.

യൂറോ 20 വർഷത്തെ താഴ്ന്ന് നിലയിലേക്ക് വീണു. രൂപയും ഏറ്റവും താഴ്ന്ന നിലയിലേക്ക് പോയി. യൂറോപ്യൻ വിപണി തുറന്നതിന് പിന്നാലെ കുത്തനെ താഴേക്ക് വീണു. ആഗോള വിപണികൾ എല്ലാം തന്നെ ഇതിനെ പിന്തുടർന്ന്.

ദിവസത്തെ കാൻഡിൽ ബെയറിഷാണെന്ന് കാണാം. 15750ന് താഴേക്ക് വ്യാപാരം അവസാനിപ്പിച്ചാൽ 15500 വരെ സൂചിക പോയെക്കാം.

യൂറോപ്യൻ വിപണി ഇന്ന് എങ്ങനെ തുറക്കുമെന്നത് നിർണായകമാണ്. അവ ഇന്നലെ വലിയ രീതിയിൽ താഴേക്ക് പതിച്ചിരുന്നു. എന്നാൽ യുഎസ് വിപണി പിടിച്ച് നിന്നു.

ഐടി ഓഹരികൾ ഇന്ന് എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാം. ഐടി ഹെവിവെയിറ്റ് ഓഹരികളാണ് യുഎസ് വിപണിക്ക് കൈത്താങ്ങായത്.

ഫെഡ് മിനുറ്റ്സ് ഇന്ന് പുറത്ത് വരാനുണ്ട്. 75 ബേസിസ് പോയിന്റ് പലിശ നിരക്ക് ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഹചര്യം മോശമായാൽ 100 ബോസിസ് പോയിന്റ് വരെ ഉയർത്തിയേക്കാം. ജൂലൈ 25നാണ് അടുത്ത് ഫെഡ് യോഗം ചേരുക.

നിഫ്റ്റിയിൽ താഴേക്ക് 15740 ശ്രദ്ധിക്കുക. മുകളിലേക്ക് 15890 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Frequently asked questions

ഏപ്രിൽ- ജൂൺ പാദത്തിൽ NTPC-യുടെ കൽക്കരി ഉത്പാദനം എത്രയായിരുന്നു?

ഏപ്രിൽ- ജൂൺ പാദത്തിൽ NTPC-യുടെ കൽക്കരി ഉത്പാദനം 61 ശതമാനം വർദ്ധിച്ച് 42.40 ലക്ഷം മെട്രിക് ടണ്ണായിരുന്നു.

നിഫ്റ്റിക്ക് എവിടെയെല്ലാം ശക്തമായ സപ്പോർട്ടുണ്ട്?

നിഫ്റ്റിക്ക് 15,780, 15,740, 15,670, 15,640 എന്നിവിടങ്ങളിൽ ശക്തമായ സപ്പോർട്ടുണ്ട്.

ബാങ്ക് നിഫ്റ്റിക്ക് എവിടെയെല്ലാം ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം?

ബാങ്ക് നിഫ്റ്റിക്ക് 34,000, 34,130, 34,350 എന്നിവിടങ്ങളിൽ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

Written by

Amal M Prashant

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min