Download the App

Market

ഇന്ത്യക്ക് പിന്നാലെ യുഎസിലും പണപ്പെരുപ്പം കുറഞ്ഞു, ഇന്നത്തെ ഫെഡ് യോഗം നിർണായകം - പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്ത്യക്ക് പിന്നാലെ യുഎസിലും പണപ്പെരുപ്പം കുറഞ്ഞു. ഇന്നത്തെ ഫെഡ് യോഗം നിർണായകമാകും.

By Amal M Prashanth2 min read
US Inflation Eases, Fed Decision Tonight - Pre Market Analysis

Key takeaways

  • യുഎസ് പണപ്പെരുപ്പം 7.1 ശതമാനമായി കുറഞ്ഞു, ഇത് പ്രതീക്ഷിച്ച 7.3 ശതമാനത്തേക്കാൾ കുറവാണ്.
  • ഇന്ന് രാത്രി ഫെഡ് പലിശ നിരക്ക് സംബന്ധിച്ച തീരുമാനം വരും, 50 ബേസിസ് പോയിന്റ് വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) 400 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
  • ക്രൂഡ് ഓയിൽ വില 80 ഡോളർ കടന്നു.

പ്രധാനതലക്കെട്ടുകൾ

HDFC Bank: അനുബന്ധ സ്ഥാപനത്തിലേക്ക് എൻസിഡി മാറ്റുന്നതിന്
എക്സ്ചേഞ്ചിൽ നിന്നും അനുമതി ലഭിച്ചതായി ബാങ്ക് പറഞ്ഞു.

Axis Bank: ഒരു രൂപ മുഖ വിലയുള്ള 12000 നോൺ കൺവെർട്ടബിൾ ബോണ്ടുകളുടെ അലോട്ട്മെന്റിന് ബാങ്ക് ബോർഡ് അനുമതി നൽകി.

Yes Bank: ബാങ്കിന്റെ 9.99 ശതമാനം ഓഹരികൾ കാർലൈൽ ഗ്രൂപ്പും അഡ്വെന്റും ഏറ്റെടുത്തതായി യെസ് ബാങ്ക് പറഞ്ഞു.

Bank of Baroda:  നൈനിറ്റാൾ ബാങ്കിലെ ഭൂരിഭാഗം ഓഹരികളും വിൽക്കാൻ ബാങ്ക് പദ്ധതിയിടുന്നു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 18530 എന്ന  നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 18500ൽ സപ്പോർട്ട് രേഖപ്പെടുത്തി മുകളിലേക്ക് കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 111 പോയിന്റുകൾക്ക് മുകളിലായി 18608 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

43809 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും 44000ന് താഴെയായി ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 238 പോയിന്റുകൾക്ക് മുകളിലായി 43947 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.1  ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ്, യൂറോപ്യൻ വിപണി എന്നിവ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ലാഭത്തിൽ കാണപ്പെടുന്നു.

SGX NIFTY 18,805-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,565, 18,500, 18,425 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,615, 18,665, 18,730 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 43,850, 43,770, 43,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 44,000, 44,200, 44,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ഫിൻ നിഫ്റ്റിയിൽ 19,270, 19,170, 19,090 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,320, 19,370, 19,480 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

നിഫ്റ്റിയിൽ 19000ൽ ഉയർന്ന കോൾ  ഒഐ കാണപ്പെടുന്നു. 18600ൽ തന്നെ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 18500ൽ ശക്തമായ പുട്ട് ഒഐയുണ്ട്.

ബാങ്ക് നിഫ്റ്റിയിൽ 44000ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 43500ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 600 രൂപയുടെ നെറ്റ് ഓഹരികൾ  വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 400 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 12.9 ആയി കാണപ്പെടുന്നു.

യുഎസ് പണപ്പെരുപ്പം 7.1 ശതമാനമായി കുറഞ്ഞു. പ്രതീക്ഷിച്ചിരുന്നത് 7.3 ശതമാനം ആണ്. ഇതേ തുടർന്ന് യുഎസ് വിപണി ശക്തമായ മുന്നേറ്റം നടത്തി. എന്നാൽ ഹെവിവെയിറ്റ് ഓഹരികളിൽ ശക്തമായ ലാഭമെടുപ്പ് നടന്നതായി കാണാം.

ഇന്ന് രാത്രി ഫെഡ് പലിശ നിരക്ക് സംബന്ധിച്ച തീരുമാനം വരും. 50 ബേസിസ് പോയിന്റ് വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. 75 പോയിന്റ് വർദ്ധനവ് ഉണ്ടായാൽ വിപണി ഇടിഞ്ഞേക്കും.

നാസ്ഡാക് മുമ്പത്തെ ദിവസം റാലി നടത്തിയതിനാൽ തന്നെ ഐടി ഓഹരികളും ഇന്നലെ നേട്ടത്തിൽ അടച്ചു. ഈ നീക്കം ഇന്ന് തുടരുമോ എന്ന് നോക്കാം.

യുഎസ്-കാനഡ പൈപ്പ്‌ലൈൻ തടസ്സത്തിനും യുഎസ് ഇൻവെന്ററി ബിൽഡ്-അപ്പിനും പിന്നാലെ ഉണ്ടായ വിതരണ ആശങ്കയെ തുടർന്ന് ക്രൂഡ് ഓയിൽ വില 80 ഡോളർ കടന്നു.

പുൾബാക്കിന് ശേഷമുള്ള വലിയ നീക്കത്തിനാണോ വിപണി കാത്തിരിക്കുന്നത്? റാലി വലുത് ആയതിനാൽ തന്നെ ഇറക്കവും അങ്ങനെ തന്നെ ആയേക്കാം. എന്നാൽ ഫെഡ് തീരുമാനം വിപണിയിൽ അനിശ്ചിതത്വം നിലനിർത്തുന്നു.

നിഫ്റ്റിയിൽ മുകളിലേക്ക് 18730 താഴേക്ക് 18,570 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Frequently asked questions

യുഎസിലെ പണപ്പെരുപ്പം എത്ര ശതമാനമായി കുറഞ്ഞു?

യുഎസിലെ പണപ്പെരുപ്പം 7.1 ശതമാനമായി കുറഞ്ഞു.

ഇന്ന് രാത്രി ഫെഡ് യോഗത്തിൽ എത്ര ബേസിസ് പോയിന്റ് വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്?

ഇന്ന് രാത്രി ഫെഡ് യോഗത്തിൽ 50 ബേസിസ് പോയിന്റ് വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) എത്ര രൂപയുടെ ഓഹരികളാണ് വാങ്ങിയത്?

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങി.

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min