Download the App

Market

വിട്ടുകൊടുക്കാതെ കാളകൾ, അപ്രതീക്ഷിത നീക്കവുമായി വിപണി  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടതിന് പിന്നാലെ 170 പോയിന്റുകളോളം മുകളിലേക്ക് കയറി ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തി. ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി 43700 രേഖപ്പെടുത്തി.

By Rohit Satheesan2 min read
Unexpected Recovery! Bank Nifty Holding the Grounds - Post Market Analysis
On this page

Key takeaways

  • നിഫ്റ്റി 0.00 ശതമാനം താഴെയായി 18497 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • ബാങ്ക് നിഫ്റ്റി 0.17 ശതമാനം മുകളിലായി 43708 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • ഫിൻ നിഫ്റ്റി 0.012 ശതമാനം മുകളിലായി 19313 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിനെ തുടർന്ന് BPCL, HPCL, IOC, Chennai Petro എന്നീ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ നേട്ടത്തിൽ അടച്ചു.
  • 2022-23 സാമ്പത്തിക വർഷം ഇന്ത്യയുടെ നികുതി വരുമാനം 24.3 ശതമാനം ഉയർന്ന് 8.77 ലക്ഷം കോടി രൂപയായി.

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഫ്ലാറ്റായി 18402 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടതിന് പിന്നാലെ 170 പോയിന്റുകളോളം മുകളിലേക്ക് കയറി ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തി. പിന്നീട്
18500ന് താഴേക്ക് വീണ സൂചിക 19430ൽ സപ്പോർട്ട് എടുത്തു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 0.55 പോയിന്റുകൾ/0.00 ശതമാനം താഴെയായി 18497 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

43455  എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി 43700 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 75 പോയിന്റുകൾ/ 0.17 ശതമാനം മുകളിലായി 43708 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഇന്ന് ഗ്യാപ്പ് ഡൌണിൽ 19191 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി 19150ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇവിടെ നിന്നും സൂചിക ശക്തമായി തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 23 പോയിന്റുകൾ/ 0.012 ശതമാനം മുകളിലായി 19313 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

Nifty PSU Bank (+1.4%) നേട്ടത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ ഫ്ലാറ്റായി അടച്ചു.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി കാണപ്പെടുന്നു.

നിർണായക നീക്കങ്ങൾ

ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിനെ തുടർന്ന് BPCL (+3.1%), HPCL (+4.9%), IOC (+2.4%), Chennai Petro (+.3%) എന്നീ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഇന്ന് നേട്ടത്തിൽ അടച്ചു.

ക്രൂഡ് ഓയിൽ വില കുറഞ്ഞതിനാൽ തന്നെ വിൻഡ് ഫാൾ നികുതി കുറഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Indigo (+3.1%), SpiceJet (+1.1%) എന്നിവ നേട്ടത്തിൽ അടച്ചു.

Asian Paints (-1.8%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Infosys (-1.4%) വീണ്ടെടുക്കൽ നടത്താൻ ശ്രമിച്ചെങ്കിലും പിന്നീട് നഷ്ടത്തിൽ അടച്ചു.

Kirloskar Brothers (+5.3%) ഓഹരി നേട്ടത്തിൽ അടച്ചു.

115 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ PSP Projects (+6.8%) നേട്ടത്തിൽ അടച്ചു.

JP Power (+10.6%),
JP Associates (+10%-Upper Circuit) എന്നീ ഓഹരികളിൽ ശക്തമായ ബൈയിംഗ് കാണപ്പെട്ടു.

ക്യൂഐപി വിതരണത്തിലൂടെ 3547 കോടി രൂപ സാഹരിച്ചതിന് പിന്നാലെ Macrotech Developers (+2.5%) ഓഹരി നേട്ടത്തിൽ അടച്ചു.

4500 കോടി രൂപ പേമെന്റ് സംബന്ധിച്ച കാര്യത്തിൽ ഡിസംബർ 14ന് മുമ്പ് തീരുമാനം അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചതിന് പിന്നാലെ Reliance Infra (+4.5%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വീണ്ടെടുക്കലാണ് രാവിലെ വിപണിയിൽ കാണപ്പെട്ടത്. 18400ന്  താഴെ ഉള്ള നെഗറ്റീവ് ഓപ്പണിംഗ് കൂടുതൽ വീഴ്ചക്ക് കാരണമാകുമെന്നാണ് കരുതിയത്. എന്നാൽ 43330-380
എന്ന ബാങ്ക് നിഫ്റ്റിയുടെ സപ്പോർട്ട് സോണും, ഫിൻ നിഫ്റ്റിയുടെ 19150 എന്ന സപ്പോർട്ടും വിപണിക്ക് പിന്തുണ നൽകി.

നാളെ ഫിൻ നിഫ്റ്റി എക്സ്പെയറി ആണ്. 19,150, 19,200, 19,300, 19350, 19500 എന്നിവ ശ്രദ്ധിക്കുക.

2530-2600 എന്ന റേഞ്ച് റിലയൻസിന് വരും ദിവസങ്ങളിൽ ശക്തമായ സപ്പോർട്ട് ആയി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കാം.

എച്ച്.ഡി.എഫ്.സി വീണ്ടും ഒരു ബ്രേക്ക് ഔട്ടിന് ശ്രമിക്കുന്നു. 1640 ശ്രദ്ധിക്കുക.

2022-23 സാമ്പത്തിക വർഷം ഇന്ത്യയുടെ നികുതി വരുമാനം 24.3 ശതമാനം ഉയർന്ന് 8.77 ലക്ഷം കോടി രൂപയായി. വിദേശ ഡോളർ ശേഖരം വർദ്ധിച്ചതായും കാണാം.

യുകെയിലെ ഒക്ടോബറിലെ ജിഡിപി 15 ശതമാനം ആയി രേഖപ്പെടുത്തി. പ്രതീക്ഷിച്ചിരുന്നത് 1.6 ശതമാനം ആയിരുന്നു. പോയവർഷം ഇത് 1.3 ശതമാനം ആയിരുന്നു. ഇന്ത്യയുടെ സിപിഐ കണക്കുകൾ 5:30 ഓടെ വരും. 6.35 ശതമാനം ആണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഇത് 6.77 ശതമാനം ആയിരുന്നു.

ഇന്നത്തെ ട്രേഡിംഗ് നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Frequently asked questions

ഇന്ന് നിഫ്റ്റി എത്ര നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്?

നിഫ്റ്റി 0.00 ശതമാനം താഴെയായി 18497 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി എത്ര നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്?

ബാങ്ക് നിഫ്റ്റി 0.17 ശതമാനം മുകളിലായി 43708 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഫിൻ നിഫ്റ്റി എത്ര നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്?

ഫിൻ നിഫ്റ്റി 0.012 ശതമാനം മുകളിലായി 19313 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

2022-23 സാമ്പത്തിക വർഷം ഇന്ത്യയുടെ നികുതി വരുമാനം എത്രയാണ്?

2022-23 സാമ്പത്തിക വർഷം ഇന്ത്യയുടെ നികുതി വരുമാനം 24.3 ശതമാനം ഉയർന്ന് 8.77 ലക്ഷം കോടി രൂപയായി.

Written by

Rohit Satheesan

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min