Download the App

Market

വീണ്ടും കൂപ്പുകുത്തി വിപണി, എച്ച്.ഡി.എഫ്.സി ഓഹരികൾ നിർണായക സപ്പോർട്ടിൽ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി സൂചികകൾ താഴേക്ക് നീങ്ങി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. എച്ച്.ഡി.എഫ്.സി ഓഹരികൾ നിർണായക സപ്പോർട്ടിൽ എത്തി.

By Rohit Satheesan2 min read
Trending Expiry Day! HDFC Bank and HDFC Look Scary! - Post-Market Analysis
On this page

Key takeaways

  • നിഫ്റ്റി 18230-ൽ വ്യാപാരം ആരംഭിച്ച് 17992-ൽ അവസാനിച്ചു, 50 പോയിന്റുകൾ/0.28 ശതമാനം ഇടിവ് രേഖപ്പെടുത്തി.
  • ബാങ്ക് നിഫ്റ്റി 43073-ൽ വ്യാപാരം ആരംഭിച്ച് 42608-ൽ അവസാനിച്ചു, 350 പോയിന്റുകൾ/0.81 ശതമാനം ഇടിവ് രേഖപ്പെടുത്തി.
  • ഫിൻ നിഫ്റ്റി 19042-ൽ വ്യാപാരം ആരംഭിച്ച് 18782-ൽ അവസാനിച്ചു, 224 പോയിന്റുകൾ/1.18 ശതമാനം ഇടിവ് രേഖപ്പെടുത്തി.
  • Bajaj Finance (-7.1%), Bajaj Finserv (-5.1%), Poonawalla (-1.8%), Chola Fin (-4.9%) എന്നീ ഓഹരികൾ നഷ്ടത്തിൽ അടച്ചു.
  • Ashok Leyland (+1.8%), Bajaj Auto (+1.9%), Hero MotoCorp (+2.1%), M&M (+1.3%) എന്നീ ഓട്ടോ ഓഹരികളും ടയർ ഓഹരികളും നേട്ടത്തിൽ അടച്ചു.

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് അപ്പിൽ 18230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്കാണ് നീക്കം കാഴ്ചവെച്ചത്. ദിവസത്തെ താഴ്ന്ന നിലയായ 17892 രേഖപ്പെടുത്തിയതിന് പിന്നാലെ അവസാന നിമിഷം സൂചിക വീണ്ടെടുക്കൽ നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 50 പോയിന്റുകൾ/0.28 ശതമാനം താഴെയായി 17992 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


43073 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് വീണു. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 2 ശതമാനമാണ് സൂചിക താഴേക്ക് വീണത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 350 പോയിന്റുകൾ/ 0.81 ശതമാനം താഴെയായി 42608 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 


19042 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി താഴേക്ക് നീങ്ങി 18800 എന്ന സപ്പോർട്ട് നഷ്ടപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 224 പോയിന്റുകൾ/ 1.18 ശതമാനം താഴെയായി 18782 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 



എല്ലാ മേഖലാ സൂചികകളും ഇന്ന് കയറിയിറങ്ങി കാണപ്പെട്ടു.  Nifty Auto (+1.1%), Nifty Finserv (-1.1%), Nifty FMCG (+1.5%), Nifty Pharma (+1%) എന്നിവ 1 ശതമാനത്തിൽ ഏറെ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി അടച്ചു. 

നിർണായക നീക്കങ്ങൾ

Ashok Leyland (+1.8%), Bajaj Auto (+1.9%), Bharat Forge (+2.2%), Hero MotoCorp (+2.1%),  M&M (+1.3%) എന്നീ ഓട്ടോ ഓഹരികൾ നേട്ടത്തിൽ അടച്ചു.

Apollo Tyres (+5.6%), Balkrishna Ind (+2.5%), CEAT (+3.4%), JK Tyre (+6.6%),  MRF (+3.7%) എന്നീ ടയർ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Bajaj Finance (-7.1%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Bajaj Finserv (-5.1%), Poonawalla (-1.8%), Chola Fin (-4.9%) എന്നീ ഓഹരികളും നഷ്ടത്തിൽ അടച്ചു.

Godrej CP (+3.1%),  Marico (+1.8%) ഓഹരി നേട്ടത്തിൽ അടച്ചു. Dabur (+2.3%), ITC (+1.9%), HUL (+1.8%), Britannia (+1.8%),  Nestle (+1.3%) എന്നീ എഫ്.എം.സി.ജി ഓഹരികളും നേട്ടത്തിലാണ് കാണപ്പെട്ടത്.

യുകെയിലെ ഡിസംബറിലെ ജെഎൽആർ വിൽപ്പന 3501 യൂണിറ്റ് ആയി രേഖപ്പെടുത്തിയതിന് പിന്നാലെ Tata Motor (+0.34%) ഓഹരി നേട്ടത്തിൽ അടച്ചു.


വിപണി മുന്നിലേക്ക് 

നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവ ഇന്നലെ മുതലെ താഴേക്ക് വീഴുകയാണ്. വിപണി ഷോർട്ട് ടേം വീക്ക്നസിലാണ് ഉള്ളതെന്ന് കാണാം. കാരണം അനേകം സെക്ടറുകളിൽ ശക്തമായ ബൈയിംഗ് നടന്നതായി കാണാം.

17,750-800 എന്ന സപ്പോർട്ട് മറികടന്നാൽ സൂചികയിൽ കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. 

42,200-300 എന്നതാണ് ബാങ്ക് നിഫ്റ്റിയുടെ പുതിയ സപ്പോർട്ട് സോൺ. ഇത് നഷ്ടമായാൽ 41,500ലേക്ക് വിപണി എത്തിയേക്കാം.

ഫിൻ നിഫ്റ്റി കൂടുതൽ ദുർബലമായി കാണപ്പെടുന്നു. 18500 നഷ്ടമായാൽ 18200 പരിഗണിക്കാം.

HDFC (2600), HDFC Bank (1590) എന്നിവ പ്രധാന സപ്പോർട്ടുകൾ പരീക്ഷിക്കുന്നതിനാൽ തന്നെ ഇത് ആശങ്ക ഉയർത്തുന്നു. ഇത് നഷ്ടമായാൽ പെട്ടെന്ന് ഒരു സപ്പോർട്ട് അടുത്തെങ്ങും ഇല്ലെന്നതാണ് കാരണം.

ഇന്നത്തെ എക്സ്പെയറി നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു?  കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Frequently asked questions

How did Nifty perform today?

Nifty opened at 18,101 with a gap-up of 59 points but closed the day at 17,992, down by 50 points or 0.28%.

What was the performance of Bank Nifty?

Bank Nifty started at 43,073 with a gap-up of 114 points but closed the day at 42,608, down by 350 points or 0.81%.

Which stocks were the Nifty 50 Top Losers?

Bajaj Finance (-7.1%) closed as the Nifty 50 Top Loser after its quarterly business updates.

Written by

Rohit Satheesan

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min