Download the App

Market

ബോണ്ട് വരുമാനത്തിന് മേലുള്ള നിയന്ത്രണം ഉയർത്തി ജപ്പാൻ, വിപണിക്ക് തിരിച്ചടിയാകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

ജപ്പാൻ ബോണ്ട് വരുമാനത്തിന് മേലുള്ള നിയന്ത്രണം ഉയർത്തിയതിനെ തുടർന്ന് നിക്കി 1000 പോയിന്റുകൾ താഴേക്ക് വീണു. ഇന്ത്യൻ വിപണിയിൽ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകി SGX NIFTY 18,500-ൽ വ്യാപാരം നടത്തുന്നു.

By Amal M Prashanth2 min read
Surprise Policy Shift From Japan. Pullback or Rally? Pre Market Analysis

Key takeaways

  • Bharti Airtel സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ പ്രോഗ്രാമിന് കീഴിൽ ലെംനിസ്കിന്റെ 8 ശതമാനം ഓഹരികൾ ഏറ്റെടുത്തു.
  • Dabur India-യുടെ 1 ശതമാനം ഓഹരികൾ ബർമൻ കുടുംബം ഓപ്പൺ മാർക്കറ്റ് വഴി വിറ്റഴിച്ചു.
  • Jubilant Ingrevia വാണിജ്യ പേപ്പറുകൾ ഇഷ്യൂ ചെയ്ത് 150 കോടി രൂപ സമാഹരിച്ചു.
  • നിഫ്റ്റിയിൽ 18600ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്, 18300ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 450 രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) 500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

പ്രധാനതലക്കെട്ടുകൾ

Bharti Airtel: സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ പ്രോഗ്രാമിന് കീഴിൽ ലെംനിസ്കിന്റെ 8 ശതമാനം ഓഹരികൾ കമ്പനി ഏറ്റെടുത്തു.

Dabur India: ചില സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ബർമൻ കുടുംബം കമ്പനിയുടെ 1 ശതമാനം ഓഹരികൾ ഓപ്പൺ മാർക്കറ്റ് വഴി വിറ്റഴിച്ചു.

Jubilant Ingrevia: വാണിജ്യ പേപ്പറുകൾ ഇഷ്യൂ ചെയ്ത് കൊണ്ട് കമ്പനി 150 കോടി രൂപ സമാഹരിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൌണിൽ 18355 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ സൂചികയിൽ ശക്തമായ ബൈയിംഗ് കാണപ്പെട്ടു. തുടർന്ന് സൂചിക അവസാനം 35 പോയിന്റുകൾക്ക് താഴെയായി 18385 എന്ന നിലയിൽ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

43249 എന്ന നിലയിൽ നേരിയ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 43000ന് താഴേക്ക് നീങ്ങി. പിന്നീട് ഉണ്ടായ ശക്തമായ വീണ്ടെടുക്കലിനെ തുടർന്ന് സൂചിക തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 54 പോയിന്റുകൾക്ക് മുകളിലായി 43360 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.2 ശതമാനം ഉയർന്നു.

യുഎസ് വിപണി ഫ്ലാറ്റായി ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണിയും കയറിയിറങ്ങി കാണപ്പെടുന്നു.

ഏഷ്യൻ വിപണികൾ കയറിയിങ്ങിയാണ്  ഇപ്പോൾ വ്യാപാരം നടത്തുന്നത്. നിക്കി 1 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഉയർന്ന നിലയിൽ  നേട്ടത്തിൽ കാണപ്പെടുന്നു.

SGX NIFTY 18,500-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,330, 18,250, 18,160 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,440, 18,520, 18,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 43,350, 43,240, 43,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 43,440, 43,600, 43,885 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

നിഫ്റ്റിയിൽ 18600ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 18300ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 44000ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 43000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 450 രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 13.8 ആയി ഉയർന്നു.

ഇന്നലെ മൂന്ന് മണിയോടെ ശക്തമായ ഷോർട്ട് കവറിംഗാണ് ഉണ്ടായത്. സാമ്പത്തിക ഓഹരികൾ ശക്തമായ നീക്കം കാഴ്ചവെച്ചു. 19200CE 2 രൂപയിൽ നിന്നും 20 രൂപയിലേക്കാണ് അവസാന നിമിഷം നീങ്ങിയത്. എക്സ്പെയറി ദിവസങ്ങളിലെ ഷോർട്ട് കവറിംഗിനുള്ള ഒരു ഉദാഹരണമാണിത്.

ഒരു ലോവർ വിക്കിൽ ബുള്ളിഷ് കാൻഡിലാണ് നിഫ്റ്റി രൂപപ്പെടുത്തിയത്. സൂചിക മുകളിലേക്ക് നീങ്ങുമോ എന്ന് നോക്കാം.

ജർമനി പിപിഐ പ്രതീക്ഷിച്ചത് പോലെ തന്നെ കാണപ്പെട്ടു.

ബോണ്ട് വരുമാനത്തിന് മുകളിലുള്ള അപ്പർ ലിമിറ്റ് ബാങ്ക് ഓഫ് ജപ്പാൻ ഉയർത്തി. ഇത് അത്ര നല്ലതല്ല. ഇതേ തുടർന്ന് നിക്കി 1000 പോയിന്റുകൾ രാവിലെ താഴേക്ക് വീണു.

ചൈനയിലെ കൊവിഡ് സ്ഥിതി നിരീക്ഷിച്ച് വരികയാണെന്ന് ജപ്പാൻ പറഞ്ഞു. വൈറസ് കൂടുതൽ ആളുകളിലേക്ക് കടക്കാമെന്നും സ്ഥിതി ഗതികൾ മോശമാകാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇപ്പോൾ ഉള്ളത് വെറും ഒരു പുൾ ബാക്ക് മാത്രമോ അതോ അടുത്ത കാളയോട്ടത്തിനുള്ള തുടക്കമോ? കാത്തിരുന്ന് കാണേണ്ടതുണ്ട്.

നിഫ്റ്റിയിൽ മുകളിലേക്ക് 18520 താഴേക്ക് 18,255 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Frequently asked questions

What was the impact of the Bank of Japan's policy shift?

The Bank of Japan's unexpected raising of the upper limit for the 10Y bond yield led to a sudden 1000-point fall in NIKKEI in the morning.

What were the NIFTY and BANK NIFTY closing figures yesterday?

NIFTY closed at 18,385, down by 35 points or 0.19%, and BANK NIFTY closed at 43,360, down by 54 points or 0.12%.

What are the support and resistance levels for NIFTY today?

NIFTY has supports at 18,330, 18,250 and 18,160, and resistances at 18,440, 18,520 and 18,600.

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min