Download the App

Market

വിൽപ്പന സമ്മർദ്ദത്തിൽ മുങ്ങി നിഫ്റ്റി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് നിഫ്റ്റി 164 പോയിന്റുകൾ/0.93 ശതമാനം താഴെയായി 17589 എന്ന നിലയിലും ബാങ്ക് നിഫ്റ്റി 320 പോയിന്റുകൾ/ 0.77 ശതമാനം താഴെയായി 41256 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു. NIFTY Metal ഒഴികെയുള്ള സൂചികൾ എല്ലാം ഇന്ന് നഷ്ടത്തിൽ അടച്ചു.

By Rohit Satheesan1 min read
Selling Pressure in NIFTY! - Post-Market Analysis
On this page

Key takeaways

  • നിഫ്റ്റി 164 പോയിന്റുകൾ/0.93 ശതമാനം താഴെയായി 17589 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • ബാങ്ക് നിഫ്റ്റി 320 പോയിന്റുകൾ/ 0.77 ശതമാനം താഴെയായി 41256 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • NIFTY Metal ഒഴികെയുള്ള സൂചികൾ എല്ലാം ഇന്ന് നഷ്ടത്തിൽ അടച്ചു.
  • Tata Steel (+1.6%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
  • Adani Enterprises (-4.24%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിലേക്ക് തള്ളപ്പെട്ടു.

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഫ്ലാറ്റായി 17772 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രാവിലെ മുതൽ കുത്തനെ താഴേക്ക് വീഴുകയായിരുന്നു.  17700ലേക്ക് വീണ സൂചിക പിന്നീട് തിരികെ കയറിയെങ്കിലും രണ്ടാം പകുതിയിലും താഴേക്ക് വീണു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 164 പോയിന്റുകൾ/0.93 ശതമാനം താഴെയായി 17589 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


41532 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി നിഫ്റ്റിയേക്കാൾ ശക്തമായി നിലനിന്നു. കുറച്ചു നേരം അസ്ഥിരമായി നിന്ന സൂചിക പിന്നീട് മുകളിലേക്ക് കയറിയെങ്കിലും പിന്നീട് താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 320 പോയിന്റുകൾ/ 0.77 ശതമാനം താഴെയായി 41256 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

NIFTY Metal ഒഴികെയുള്ള സൂചികൾ എല്ലാം തന്നെ ഇന്ന് നഷ്ടത്തിൽ അടച്ചു. NIFTY Auto (-1.8%), NIFTY Realty (-1.1%), NIFTY PSU Bank (-1.1%), NIFTY IT (-1.08%), NIFTY FMCG (-1%) എന്നിവയും നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങി അടച്ചു. യൂറോപ്യൻ വിപണികൾ ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

Tata Steel (+1.6%) ഓഹരി  ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Tata Motors, TVS Motors, Maruti, Eicher Motor, M&M എന്നീ ഓട്ടോ ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു.

ടിഎസ്ആർടിസിയിൽ നിന്നും 550 ഇലക്ട്രിക് ബസുകൾക്ക് ഉള്ള ഓർഡറുകൾ ലഭിച്ചതിന് പിന്നാലെ Olectra Greentech (+19.93%) ഓഹരി നേട്ടത്തിൽ അടച്ചു.

Adani Enterprises (-4.24%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിലേക്ക് തള്ളപ്പെട്ടു. Adani Power (+4.9%), Adani Wilmar (+2.59%) എന്നിവ നേട്ടത്തിൽ അടച്ചു.

Reliance (-2.4%), ICICI Bank (-1.85%), TCS (-1.7%) എന്നീ ഹെവിവെയിറ്റ് ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു.

Home First Finance Company India Ltd. (-7.79%) ഓഹരി നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

നിഫ്റ്റി 17550 എന്ന സപ്പോർട്ടിന് അടുത്താണ് ഇപ്പോഴുള്ളത്. ഇത് നഷ്ടമായാൽ സൂചിക കൂടുതൽ താഴേക്ക് വീണേക്കും. ഇത് 17400 എന്ന നിലയിലേക്ക് സൂചികയെ എത്തിച്ചേക്കും.

ബാങ്ക് നിഫ്റ്റിയും 41,200 എന്ന സുപ്രധാന നിലയിലാണുള്ളത്. ഇത് നഷ്ടമായാലും സൂചിക 40600ലേക്ക് പോയേക്കാം.

യുഎസിൽ നിന്നുള്ള പേറോൾ ഡാറ്റ നാളെ പുറത്തുവിടും. ഇത് പ്രതീക്ഷിച്ചതിലും മികച്ചത് ആണെങ്കിൽ യുഎസ് ഫെഡ് 50 ബേസിസ് പോയിന്റ് വരെ പലിശ നിരക്ക് ഉയർത്തിയേക്കാം. ഇത് സംഭവിച്ചാൽ നിഫ്റ്റി 17450- 850 റേഞ്ചിലേക്ക് നിന്നേക്കാം.

ഇന്നത്തെ എക്സ്പെയറി ട്രേഡ് നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു?

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Frequently asked questions

ഇന്ന് നിഫ്റ്റി എത്ര പോയിന്റുകൾ താഴെയായി?

ഇന്ന് നിഫ്റ്റി 164 പോയിന്റുകൾ/0.93 ശതമാനം താഴെയായി 17589 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഇന്ന് ബാങ്ക് നിഫ്റ്റി എത്ര പോയിന്റുകൾ താഴെയായി?

ഇന്ന് ബാങ്ക് നിഫ്റ്റി 320 പോയിന്റുകൾ/ 0.77 ശതമാനം താഴെയായി 41256 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഇന്ന് നേട്ടത്തിൽ അടച്ച ഓഹരികൾ ഏതൊക്കെയാണ്?

ഇന്ന് Tata Steel (+1.6%), Olectra Greentech (+19.93%), Adani Power (+4.9%), Adani Wilmar (+2.59%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

Written by

Rohit Satheesan

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min