Download the App

Market

ആശ്വാസ റാലിയുമായി യുഎസ് വിപണി, ഗ്യാപ്പ് അപ്പിന് ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്

യുഎസ് വിപണിയിലെ മുന്നേറ്റം ഇന്ത്യൻ വിപണിയിൽ നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിന് സാധ്യത നൽകുന്നു. നിഫ്റ്റിയിലും ബാങ്ക് നിഫ്റ്റിയിലും പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകളും ഓപ്ഷൻ ഡാറ്റയും ശ്രദ്ധിക്കുക.

By Amal M Prashanth2 min read
Relief Rally in the US markets; NIFTY Ready for a Gap-up - Pre Market Analysis

Key takeaways

  • അംബുജ സിമന്റ്‌സ് അതിന്റെ അനുബന്ധ സ്ഥാപനമായ എസിസി ലിമിറ്റഡിൽ 50 ശതമാനത്തിലധികം ഓഹരികൾ വായ്പകൾക്ക് ഈടായി സൃഷ്ടിച്ചു.
  • ബ്ലൂ ഡാർട്ട് എക്സ്പ്രസ് 2022 നെ അപേക്ഷിച്ച് 2023 ൽ ശരാശരി ഷിപ്പ്‌മെന്റ് വില 9.6 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചു.
  • ഹിന്ദുസ്ഥാൻ കോപ്പർ 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം 23.2 ശതമാനത്തിന്റെ ലാഭവിഹിതം പ്രഖ്യാപിച്ചു.
  • യുഎസ് വിപണി ഇന്നലെ ശക്തമായ മുന്നേറ്റം നടത്തി, യൂറോപ്യൻ വിപണികൾ 0.3 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 2800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

പ്രധാനതലക്കെട്ടുകൾ

Ambuja Cements: കമ്പനി എടുത്ത വായ്പകൾക്ക് ഈടായി അതിന്റെ അനുബന്ധ സ്ഥാപനമായ എസിസി ലിമിറ്റഡിൽ 50 ശതമാനത്തിലധികം ഓഹരികൾ എൻ‌ഡി‌യു ആയി സൃഷ്ടിച്ചു.

Blue Dart Express: 2022 നെ അപേക്ഷിച്ച് 2023 ൽ ശരാശരി ഷിപ്പ്‌മെന്റ് വില 9.6 ശതമാനം ആയി വർദ്ധനവ് പ്രഖ്യാപിച്ച് കമ്പനി.

Hindustan Copper: 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം 23.2 ശതമാനത്തിന്റെ ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൌണിൽ 16890 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തി. എന്നാൽ  17000 നഷ്ടപ്പെട്ട സൂചിക താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 149 പോയിന്റുകൾക്ക് താഴെയായി 16859 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

38121 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് 38350 വരെ നീങ്ങിയെങ്കിലും പിന്നീട് താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 599 പോയിന്റുകൾ താഴെയായി 37760 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി ലാഭത്തിൽ അടച്ചു.

യുഎസ് വിപണി ഇന്നലെ ശക്തമായ മുന്നേറ്റം നടത്തി. യൂറോപ്യൻ വിപണികൾ 0.3 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ്  എന്നിവ  താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17045-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

16,830, 16,750, 16,640, 16,500 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,000, 17,100, 17,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37,500, 37,000, 36,750  എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.  38,000, 38,300, 38,700 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17000 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 16500 എന്നിവിടായി ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 37000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 22.1 ശതമാനമായി ആയി ഉയർന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഒരു ലോങ്ങർ അപ്പർ ഷാഡോയിൽ ബെയറിഷ് ഡേ കാൻഡിലാണ് കഴിഞ്ഞ ദിവസം വിപണിയിൽ കാണപ്പെട്ടത്. 16,750 എന്നത് ജൂലൈയിലെ അവസാന ആഴ്ചയിലെ നിലയാണ്. ഇതാകും വരും ദിവസങ്ങളിൽ നിഫ്റ്റിയുടെ ഗതി നിർണയിക്കുന്നത്.

യുഎസ് വിപണി ആശ്വാസ റാലി നൽകിയിട്ടുണ്ട്. അതിനൊപ്പം തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലോങ് ഡേറ്റഡ് ബോണ്ട് വാങ്ങാനും തിരുമാനിച്ചു.

ഇന്ന് എക്സ്പെയറി ആയതിനാൽ തന്നെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കും. വിക്സ് 20ന് മുകളിൽ ആയതിനാൽ തന്നെ പ്രീമിയം വളരെ കൂടുതലാകും. ഓപ്ഷൻ സെല്ലേഴ്സിന് നല്ല ഡീക്കെ ലഭിച്ചേക്കും. ജർമനി ഇന്ന് വൈക്കിട്ട് ഓടെ അവരുടെ സിപിഐ കണക്കുകൾ പുറത്തുവിടും. യുഎസ് തങ്ങളുടെ ജിഡിപി നിരക്കും വൈകിട്ട് 6 മണിയോടെ പ്രഖ്യാപിക്കും.

17000ൽ ശക്തമായ കോൾ ഒഐ കാണാം. വിപണി ഇത് മറികടന്നാൽ ഷോർട്ട് കവറിംഗ് സംഭവിക്കാം.

എഫ്.ഐഐ വിൽപ്പന നടത്തുന്നതാണ് പ്രധാനമായ ആശങ്ക. യുഎസ് വിപണി 2 ശതമാനം ഉയർന്നതിനാൽ തന്നെ ഇന്ന് അവർ ഓഹരികൾ വാങ്ങാൻ തയ്യാറാകുമോ എന്ന് നോക്കാം. ഇത് വീണ്ടും ഒരു ഫാളിനുള്ള പുൾ ബാങ്ക് മാത്രമാകാനും സാധ്യതയുണ്ട്.

നിഫ്റ്റിയിൽ മുകളിലേക്ക് 17100 ശ്രദ്ധിക്കുക. താഴേക്ക് 16,830 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ്
ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Frequently asked questions

നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് നിലകൾ ഏതൊക്കെയാണ്?

നിഫ്റ്റിക്ക് 16,830, 16,750, 16,640, 16,500 എന്നിവിടങ്ങളിൽ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

ബാങ്ക് നിഫ്റ്റിക്ക് ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കാവുന്ന നിലകൾ ഏതൊക്കെയാണ്?

ബാങ്ക് നിഫ്റ്റിയിൽ 38,000, 38,300, 38,700 എന്നിവിടങ്ങളിൽ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് എത്ര ശതമാനമായി ഉയർന്നു?

ഇന്ത്യ വിക്സ് 22.1 ശതമാനമായി ഉയർന്നു.

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min