Download the App

Market

പിടിമുറുക്കി കരടികൾ, വിപണി ലാഭമെടുപ്പിന് വിധേയമായി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവ ലാഭമെടുപ്പിന് വിധേയമായി. Nifty IT, Nifty Metal, Nifty Realty, Nifty PSU Bank എന്നിവ താഴേക്ക് വീണു, Nifty FMCG നേട്ടത്തിൽ അടച്ചു.

By Rohit Satheesan2 min read
Proper Indications of Profit Booking. More Fall Incoming? - Post Market Analysis
On this page

Key takeaways

  • നിഫ്റ്റി 112 പോയിന്റുകൾ/0.61 ശതമാനം താഴെയായി 18496 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • ബാങ്ക് നിഫ്റ്റി 36 പോയിന്റുകൾ/ 0.08 ശതമാനം മുകളിലായി 43633 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • ഫിൻ നിഫ്റ്റി 2.05 പോയിന്റുകൾ/ 0.01 ശതമാനം താഴെയായി 19290 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • Nifty IT (-3.1%), Nifty Metal (-1.1%), Nifty Realty (-1.5%), Nifty PSU Bank (-1.7%) എന്നിവ താഴേക്ക് വീണു, എന്നാൽ Nifty FMCG (+0.86%) നേട്ടത്തിൽ അടച്ചു.
  • നവംബറിലെ മ്യൂച്ചൽ ഫണ്ട് നെറ്റ് ഇക്വുറ്റി ഇൻഫ്ലോ 2224 കോടി രൂപയാണ്, ഇത് ഒക്ടോബറിലെ 9253 കോടി രൂപയേക്കാൾ കുറവാണ്.

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഫ്ലാറ്റായി 18662 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ ലാഭമെടുപ്പിന് വിധേയമായി. 18600, 18560, 18440 എന്നീ സപ്പോർട്ടുകൾ തകർത്ത സൂചിക താഴേക്ക് വീണു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 112 പോയിന്റുകൾ/0.61 ശതമാനം താഴെയായി 18496 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

43765 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയായ 43853ൽ നിന്നും കുത്തനെ താഴേക്ക് വീണു. താഴേക്ക് വീണ സൂചിക 43360ൽ സപ്പോർട്ട് എടുത്തു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 36 പോയിന്റുകൾ/ 0.08 ശതമാനം മുകളിലായി 43633 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഇന്ന് ഗ്യാപ്പ് അപ്പിൽ 19362 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി മറ്റു സൂചികകൾക്ക് ഒപ്പം താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 2.05 പോയിന്റുകൾ/ 0.01 ശതമാനം താഴെയായി 19290 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty IT (-3.1%), Nifty Metal (-1.1%), Nifty Realty (-1.5%) എന്നിവ കുത്തനെ താഴേക്ക് വീണു. Nifty PSU Bank (-1.7%) രൂക്ഷമായ ലാഭമെടുപ്പിന് വിധേയമായി. Nifty FMCG (+0.86%) നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി ലാഭത്തിൽ കാണപ്പെടുന്നു.

നിർണായക നീക്കങ്ങൾ

Nestle (+2.2%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

VBL (+3.1%), Marico (+2.6%), Godrej CP (+2.4%), Colpal (+1.2%), ITC (+0.89%) എന്നിവ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു.

വിയറ്റ്നാം കമ്പനി ബ്യൂട്ടി എക്സ് 172 കോടി രൂപയ്ക്ക് ഏറ്റെടുത്തതിന് പിന്നാലെ Marico’s (+2.6%) ഓഹരി നേട്ടത്തിൽ അടച്ചു.

HCL Tech (-6.7%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.TechM (-3.6%), Infy (-3.1%), Wipro (-2.3%), TCS (-1.7%), Mphasis (-4%), Persistent (-3.5%),LTTS (-3%) എന്നീ ഐടി ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു.

വിവിധ തരം വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ Som Distilleries (+3%) ഓഹരി നേട്ടത്തിൽ അടച്ചു.

240 രൂപക്ക് ഓഹരി തിരികെ വാങ്ങാൻ കമ്പനി തീരുമാനിച്ചതിന് പിന്നാലെ Bajaj Consumer Care (+0.90%) ഓഹരി നേട്ടത്തിൽ അടച്ചു.

സൺഫ്ലെയിം എന്റെർപ്രൈസിന്റെ 100 ശതമാനം ഓഹരി 660 കോടി രൂപക്ക് ഏറ്റെടുക്കുന്നതിന് അനുമതി നൽകിയതിന് പിന്നാലെ V-Guard (+4.2%) ഓഹരി നേട്ടത്തിൽ അടച്ചു.

ബാങ്കിലെ കാർലൈൽ ഗ്രൂപ്പിന്റെയും വെർവെന്റ ഹോൾഡിംഗ്സിന്റെയും നിക്ഷേപത്തിന് ആർബിഐ അനുമതി നൽകിയതിന് പിന്നാലെ Yes Bank (+11%) ഓഹരി നേട്ടത്തിൽ അടച്ചു.

ഡിസംബർ 13ന് കമ്പനി ഓഹരി തിരികെ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ  Paytm (+7.1%) നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

വിപണി ലാഭമെടുപ്പിനുള്ള സൂചനയാണ് നൽകുന്നത്.

കഴിഞ്ഞ ആഴ്ചത്തെ എക്സ്പെയറിക്ക് ശേഷം,

  • നിഫ്റ്റി, നിഫ്റ്റി ഐടി എന്നിവ താഴേക്ക് വീണിരുന്നു.
  • ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നില മറികടന്നു. എന്നാൽ ബ്രേക്ക് ഔട്ട് നടന്നില്ല.
  • നിഫ്റ്റി ഐടി 200 ദിവസത്തെ ഇഎംഎ മറികടന്നു.
  • നിഫ്റ്റി എഫ്.എം.സി.ജിയിൽ ശക്തമായ ബൈയിംഗ് നടന്നു.
  • നിഫ്റ്റി ഓട്ടോ സൂചിക ഇടിഞ്ഞു.
  • നിഫ്റ്റി പിഎസ്.യു ബാങ്ക് താഴേക്ക് വീണു.
  • നിഫ്റ്റി ഫിബനാച്ചി ലക്ഷ്യത്തിൽ എത്തി. 

    ഈ സൂചനകൾ എല്ലാം തന്നെ വിപണി ലാഭമെടുപ്പിന് വിധേയമാകാൻ തുടങ്ങി എന്നാണ് കാണിക്കുന്നത്. വരും ആഴ്ചയിൽ കൂടുതൽ ഓഹരികളിൽ വിൽപ്പന തുടരുമെന്ന് കരുതാം.

പ്രതീക്ഷിക്കാവുന്നത  സപ്പോർട്ടുകൾ:

  • 17,960-18,100 എന്നിവിടെ ശക്തമായ സപ്പോർട്ട് നിഫ്റ്റിക്ക് ഉണ്ട്.
  • 40,500-40,800 എന്നിവിടെ ബാങ്ക് നിഫ്റ്റിയിൽ സപ്പോർട്ട് പ്രതീക്ഷിക്കാം.

  • ഫിൻ നിഫ്റ്റിയിൽ 50 ദിവസത്തെ ഇഎംഎ ആയ 18700ൽ സപ്പോർട്ട് പ്രതീക്ഷിക്കാം.
  • നിഫ്റ്റി ഐടിയിൽ 28-500-29,000 ലെവലിൽ സപ്പോർട്ട് പ്രതീക്ഷിക്കാം.
  • ഫിൻ നിഫ്റ്റിയിൽ 19200 എന്ന സപ്പോർട്ട് പ്രതീക്ഷിക്കാമോ?

നവംബറിലെ മ്യൂച്ചൽ ഫണ്ട് ഡാറ്റ സൂചിപ്പിക്കുന്നത് നെറ്റ് ഇക്വുറ്റി ഇൻഫ്ലോ 2224 കോടി രൂപയാണെന്നാണ്. ഒക്ടോബറിൽ ഇത് 9253 കോടി രൂപയായിരുന്നു.  2021 ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഈ ക്രിസ്തുമസ് മാസത്തിൽ ഏത് കമ്പനിയാണ് കൂടുതൽ നേട്ടം കൈവരിക്കുക. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Frequently asked questions

നിഫ്റ്റി ഇന്ന് എത്ര പോയിന്റ് താഴെയായി?

നിഫ്റ്റി ഇന്ന് 112 പോയിന്റുകൾ/0.61 ശതമാനം താഴെയായി 18496 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഇന്ന് എത്ര പോയിന്റ് മുകളിലായി?

ബാങ്ക് നിഫ്റ്റി ഇന്ന് 36 പോയിന്റുകൾ/ 0.08 ശതമാനം മുകളിലായി 43633 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നവംബറിലെ മ്യൂച്ചൽ ഫണ്ട് നെറ്റ് ഇക്വുറ്റി ഇൻഫ്ലോ എത്രയാണ്?

നവംബറിലെ മ്യൂച്ചൽ ഫണ്ട് നെറ്റ് ഇക്വുറ്റി ഇൻഫ്ലോ 2224 കോടി രൂപയാണ്.

Written by

Rohit Satheesan

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min