Download the App

Market

പോസിറ്റീവ് സൂചന നൽകി ആഗോള വിപണികൾ, ഗ്യാപ്പ് അപ്പിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട്

ആഗോള വിപണികളിൽ നിന്നുള്ള പോസിറ്റീവ് സൂചനകൾക്കിടയിൽ നിഫ്റ്റി ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിക്കാൻ ഒരുങ്ങുന്നു. യൂഎസ്, യൂറോപ്യൻ വിപണികൾ നേട്ടത്തിൽ അടച്ചു.

By Amal M Prashant2 min read
Positivity in the Global Markets; Nifty to Open With a Gap-up - Share Market Today

Key takeaways

  • ചിപ്പ് ക്ഷാമത്തെ തുടർന്ന് ജാഗ്വാർ ലാൻഡ് റോവറിന്റെ റീട്ടെയിൽ വിൽപ്പന ജൂണിൽ അവസാനിച്ച പാദത്തിൽ 37 ശതമാനം കുറഞ്ഞ് 78,825 യൂണിറ്റായി.
  • കടക്കെണിയിലായ അഥീന ഛത്തീസ്ഗഡ് പവർ 564.67 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് വേദാന്ത അറിയിച്ചു.
  • ഓഗസ്റ്റ് മുതൽ പൈലറ്റുകളുടെ ശമ്പളം 8 ശതമാനം വർദ്ധിപ്പിക്കുമെന്ന് ഇൻ്റർഗ്ലോബ് ഏവിയേഷൻ അറിയിച്ചു.
  • അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുനരുപയോഗിക്കാവുന്ന ഊർജ പദ്ധതിയിൽ 75,000 കോടി രൂപ നിക്ഷേപിക്കാൻ ടാറ്റാ പവർ ഒരുങ്ങുന്നു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) 1000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

പ്രധാനതലക്കെട്ടുകൾ

Tata Motors: ചിപ്പ് ക്ഷാമത്തെ തുടർന്ന് ജാഗ്വാർ ലാൻഡ് റോവറിന്റെ റീട്ടെയിൽ വിൽപ്പന ജൂണിൽ അവസാനിച്ച പാദത്തിൽ 37 ശതമാനം കുറഞ്ഞ് 78,825 യൂണിറ്റായി.

Vedanta: കടക്കെണിയിലായ അഥീന ഛത്തീസ്ഗഡ് പവർ 564.67 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു.

InterGlobe Aviation: ഓഗസ്റ്റ് മുതൽ പൈലറ്റുകളുടെ ശമ്പളം 8 ശതമാനം വർദ്ധിപ്പിക്കുമെന്ന് വിമാന കമ്പനി പറഞ്ഞു.

Tata Power: അടുത്ത അഞ്ച് വർഷത്തിനുള്ളിൽവ പുനരുപയോഗിക്കാവുന്ന ഊർജ പദ്ധതിയിൽ 75,000 കോടി രൂപ  നിക്ഷേപിക്കാൻ  ഒരുങ്ങി കമ്പനി.

ഇന്നത്തെ വിപണി സാധ്യത

ഗ്യാപ്പ് അപ്പിൽ 16104 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഉച്ചവരെ വശങ്ങളിലേക്ക് നീങ്ങി. ശേഷം ഉണ്ടായ ബ്രേക്ക് ഔട്ടിൽ സൂചിക പുതിയ ഉയരങ്ങൾ കീഴടക്കി. തുടർന്ന് 143 പോയിന്റുകൾക്ക് മുകളിലായി 16132  എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 34562 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി. വിൽപ്പന സമ്മർദ്ദത്തിന് ഇടിയിലും ശക്തമായ മുന്നേറ്റം നടത്തിയ സൂചിക അവസാന നിമിഷം പുത്തൻ ഉയരങ്ങൾ കീഴടക്കി. തുടർന്ന് 596 പോയിന്റുകൾ/ 1.76 ശതമാനം മുകളിലായി 34920 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മെറ്റൽ 3.8 ശതമാനം ഉയർന്നു.

യൂഎസ് വിപണി നേട്ടത്തിൽ അടച്ചു. യൂറോപ്പ്യൻ വിപണിയും ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ  ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 16,097- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,110, 16,060, 16,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,040, 16,190, 16,210  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ബാങ്ക് നിഫ്റ്റിയിൽ 34,200, 33,800, 33,680 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,700, 34,500, 34,150 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് 19.2 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്നലത്തെ ആദ്യ പകുതിയിൽ വിപണി നിശ്ചിത റേഞ്ചിനുള്ളിൽ വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയിരുന്നത്. ദിവസത്തെ കാൻഡിൽ ബുള്ളിഷായി കാണപ്പെടുന്നു. ഡബ്ല്യു ബ്രേക്ക്ഔട്ട് ബാങ്ക് നിഫ്റ്റിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചു. 35000 മറികടക്കാനുള്ള സാധ്യത സൂചികയിൽ കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറുമ്പോൾ, ഐടി ഓഹരികൾ താഴേക്ക് വീഴുകയാണ്. ഇതിനാൽ തന്നെ നിഫ്റ്റിക്ക് ദിവസത്തെ ഉയർന്ന നിലമറികടക്കാൻ സാധിച്ചിരുന്നില്ല. ഒടുവിൽ കരടികൾ വിജയിച്ചു കൊണ്ട് സൂചിക താഴേക്ക് വീണിരുന്നു. ശേഷം സൂചിക തിരികെ കയറി.

ബോറിസ് ജോൺസൻ യുകെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. എന്നാൽ ഇത് എഫ്.ടിഎസ്ഇയെ ബാധിച്ചില്ല.

വിപണി പൊതുവെ പോസിറ്റീവ് ആയി കാണപ്പെടുന്നു. ഫലങ്ങൾ വരാനിരിക്കെ ടിസിഎസിലേക്ക് നോക്കുക.

നിഫ്റ്റിയിൽ താഴേക്ക് 16000, മുകളിലേക്ക് 16300 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Frequently asked questions

ജൂണിൽ അവസാനിച്ച പാദത്തിൽ ജാഗ്വാർ ലാൻഡ് റോവറിന്റെ റീട്ടെയിൽ വിൽപ്പന എത്ര ശതമാനം കുറഞ്ഞു?

ജൂണിൽ അവസാനിച്ച പാദത്തിൽ ജാഗ്വാർ ലാൻഡ് റോവറിന്റെ റീട്ടെയിൽ വിൽപ്പന 37 ശതമാനം കുറഞ്ഞു.

വേദാന്ത എത്ര രൂപയ്ക്കാണ് അഥീന ഛത്തീസ്ഗഡ് പവർ ഏറ്റെടുക്കുന്നത്?

വേദാന്ത 564.67 കോടി രൂപയ്ക്കാണ് അഥീന ഛത്തീസ്ഗഡ് പവർ ഏറ്റെടുക്കുന്നത്.

ഇൻ്റർഗ്ലോബ് ഏവിയേഷൻ പൈലറ്റുകളുടെ ശമ്പളം എത്ര ശതമാനം വർദ്ധിപ്പിക്കും?

ഇൻ്റർഗ്ലോബ് ഏവിയേഷൻ ഓഗസ്റ്റ് മുതൽ പൈലറ്റുകളുടെ ശമ്പളം 8 ശതമാനം വർദ്ധിപ്പിക്കും.

ടാറ്റാ പവർ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുനരുപയോഗിക്കാവുന്ന ഊർജ പദ്ധതിയിൽ എത്ര രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നു?

ടാറ്റാ പവർ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുനരുപയോഗിക്കാവുന്ന ഊർജ പദ്ധതിയിൽ 75,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നു.

Written by

Amal M Prashant

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min