Download the App

Market

ആഗോള വിപണികൾ നഷ്ടത്തിൽ, മറികടന്ന് ഫ്ലാറ്റായി തുറക്കാൻ ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട് 

ആഗോള വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചെങ്കിലും, SGX NIFTY ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. നിഫ്റ്റിക്ക് 18250-ലും ബാങ്ക് നിഫ്റ്റിക്ക് 43100-ലും ശക്തമായ സപ്പോർട്ടുണ്ട്.

By Amal M Prashanth2 min read
Nifty To Open Flat Amid Global Negativity - Pre Market Analysis

Key takeaways

  • Tech Mahindra നെതർലൻഡ്‌സ് ആസ്ഥാനമായുള്ള സബ്‌സിഡിയറി ഡൈനാകൊമേഴ്‌സ് ഹോൾഡിംഗ്‌സ് ബിവിയുടെ മുഴുവൻ ഓഹരികളും 58 കോടി രൂപയ്ക്ക് വിൽക്കും.
  • Yes Bank 48,000 കോടി രൂപയുടെ സ്ട്രെസ്ഡ് അസറ്റ് ലോൺ പോർട്ട്‌ഫോളിയോ ജെസി ഫ്‌ളവേഴ്‌സ് അസറ്റ് റീകൺസ്‌ട്രക്ഷൻ കമ്പനിക്ക് കൈമാറുന്നത് അവസാനിപ്പിച്ചു.
  • The Phoenix Mills ഗുജറാത്തിലെ സൂറത്തിൽ 510 കോടി രൂപയ്ക്ക് 7.22 ഏക്കർ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
  • ഇന്ത്യ വിക്സ് 14 ആയി ഉയർന്നു.

പ്രധാനതലക്കെട്ടുകൾ

Tech Mahindra: നെതർലൻഡ്‌സ് ആസ്ഥാനമായുള്ള സബ്‌സിഡിയറി ഡൈനാകൊമേഴ്‌സ് ഹോൾഡിംഗ്‌സ് ബിവിയുടെ മുഴുവൻ ഓഹരികളും 58 കോടി രൂപയ്ക്ക് വിൽക്കുമെന്ന് കമ്പനി പറഞ്ഞു.

Yes Bank:  48,000 കോടി രൂപയുടെ സ്ട്രെസ്ഡ് അസറ്റ് ലോൺ പോർട്ട്‌ഫോളിയോ ജെസി ഫ്‌ളവേഴ്‌സ് അസറ്റ് റീകൺസ്‌ട്രക്ഷൻ കമ്പനിക്ക് കൈമാറുന്നത് ബാങ്ക് അവസാനിപ്പിച്ചു.

The Phoenix Mills: ഗുജറാത്തിലെ സൂറത്തിൽ 510 കോടി രൂപയ്ക്ക് 7.22 ഏക്കർ ഭൂമി ഏറ്റെടുക്കൽ കമ്പനി പൂർത്തിയാക്കി.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഗ്യാപ്പ് ഡൌണിൽ 18331 എന്ന  നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും 18400-450 എന്നിവയ്ക്ക് അടുത്തായി ശക്തമായ സമ്മർദ്ദം രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 146 പോയിന്റുകൾക്ക് താഴെയായി 18269 എന്ന നിലയിൽ നിഫ്റ്റി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

43254 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 400 പോയിന്റുകൾക്ക് ഉള്ളിലാണ് കഴിഞ്ഞ ദിവസം നീക്കം നടത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 279 പോയിന്റുകൾക്ക് താഴെയായി 43220 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.3  ശതമാനം ഇടിഞ്ഞു.

യുഎസ് വിപണി നഷ്ട ത്തിൽ അടച്ചു. യൂറോപ്യൻ വിപണിയും നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഫ്ലാറ്റായി കാണപ്പെടുന്നു.

SGX NIFTY 18,3600-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ്  ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,250, 18,160, 18,130, 18,025, 18,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,315, 18,360, 18,410, 18,440, 18,520 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  43,100, 43,000, 42,740 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.  43,440, 43,600, 43,885 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

നിഫ്റ്റിയിൽ 18600ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 18000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 44000ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 43000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ഫിൻ നിഫ്റ്റിയിൽ 19300ൽ ഏറ്റവും ഉയർന്ന കോൾ ഒഐ, 18800ൽ ഏറ്റവും ഉയർന്ന പുട്ട്ഒഐയും കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2000 രൂപയുടെ നെറ്റ് ഓഹരികൾ  വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 14 ആയി ഉയർന്നു.

ആഗോള വിപണികൾ താഴേക്ക് തന്നെയാണ് നീങ്ങുന്നത്. എല്ലായിടത്തും നെഗറ്റീവ് കാഴ്ചപ്പാടുകൾ ഉള്ളതാണ് പ്രധാനമായും വിപണിയെ താഴേക്ക് വലിക്കുന്നത്. 75 ബേസിസ് പോയിന്റുകളുടെ പലിശ വർദ്ധനവിൽ നിന്നും ജെറോം പവർ 50 ബേസിസ് പോയിന്റുകളുടെ വർദ്ധനവിലേക്ക് മാറിയപ്പോഴും മറ്റു അനേകം കാര്യങ്ങൾ വിപണിയുടെ മേൽ ആശങ്ക പരത്തുന്നു.

തൊഴിൽ രഹിതരുടെ കണക്ക് ഇടിയുന്നത് പണപ്പെരുപ്പം വർദ്ധിക്കാൻ കാരണം ആയേക്കാം. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കമ്പനികൾക്ക് വായ്പയെടുക്കാനും ബിസിനസ്സ് വിപുലീകരിക്കാനും കഴിയാത്തവിധം നിരക്കുകൾ വർധിപ്പിച്ച് ഫെഡറൽ നടപടികൾ സ്വീകരിക്കേണ്ടിവരും.

തുടർച്ചയായ അഞ്ചാം തവണയും ഇന്ത്യൻ വിദേശനാണ്യ കരുതൽ ശേഖരം വീണ്ടും ഉയർന്നു.

ആഗോള വിപണികളെ മറികടന്ന് കൊണ്ട് എസ്.ജി.എക്സ് നിഫ്റ്റി ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ആഗോള വിപണികളുടെ പിന്തുണ ലഭിച്ചാൽ മാത്രമെ വിപണി ശക്തമായ നീക്കം നടത്തുമെന്ന് കരുതാം. ഇത് ഇല്ലാത്ത സാഹചര്യത്തിൽ 18700 മറികടക്കുക  എന്നത് നിഫ്റ്റിക്ക് കഠിനകരമാണ്.

ഈ ആഴ്ച നിർണയകമാകും. 18130 എന്ന സപ്പോർട്ട് തകർത്താൽ മാത്രമെ കരടികൾക്ക് വിപണിയെ കൂടുതൽ താഴേക്ക് കൊണ്ട് പോകാൻ സാധിക്കുകയുള്ളു. എന്നിരുന്നാലും 17900 ശക്തമായ സപ്പോർട്ട് ആയി നിലനിൽക്കുന്നുണ്ട്.

ഐടി മേഖല ഇതിനോട് അകം തന്നെ കൂപ്പുകുത്തി. നാസ്ഡാക് തിരികെ കയറിയാൽ മാത്രെ സൂചികയിൽ പ്രതീക്ഷ നൽകേണ്ടതുള്ളു. 43000 നിലനിൽക്കുന്നത് വരെ ബാങ്ക് നിഫ്റ്റിയിൽ ഒരു പോസിറ്റീവ് നീക്കം പ്രതീക്ഷിക്കാവുന്നതാണ്.

നിഫ്റ്റിയിൽ മുകളിലേക്ക് 18410 താഴേക്ക് 18,130 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Frequently asked questions

നിഫ്റ്റിക്ക് ഇന്ന് എവിടെയാണ് ശക്തമായ സപ്പോർട്ട്?

നിഫ്റ്റിക്ക് 18,250, 18,160, 18,130, 18,025, 18,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉണ്ട്.

ബാങ്ക് നിഫ്റ്റിക്ക് എവിടെയാണ് ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കുക?

ബാങ്ക് നിഫ്റ്റിയിൽ 43,440, 43,600, 43,885 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ (FIIs) ഇന്നലത്തെ പ്രവർത്തനം എങ്ങനെയായിരുന്നു?

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റു.

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min