Download the App

Market

പുതിയ ഉയരങ്ങൾ കീഴടക്കാൻ നിഫ്റ്റി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

Bikaji Foods International, Global Health എന്നീ കമ്പനികൾ ഇന്ന് ഓഹരി വിപണിയിൽ വ്യാപാരം ആരംഭിക്കും. നിഫ്റ്റി 18403-ലും ബാങ്ക് നിഫ്റ്റി 42373-ലും വ്യാപാരം അവസാനിപ്പിച്ചു.

By Amal M Prashanth2 min read
Nifty To Make All-Time High This Week? Pre Market Analysis

Key takeaways

  • Bikaji Foods International, Global Health എന്നീ കമ്പനികൾ ഇന്ന് ഓഹരി വിപണിയിൽ വ്യാപാരം ആരംഭിക്കും.
  • നിഫ്റ്റി 74 പോയിന്റുകൾക്ക് മുകളിലായി 18403 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • ബാങ്ക് നിഫ്റ്റി 296 പോയിന്റുകൾക്ക് മുകളിലായി 42373 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
  • ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 50 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

പ്രധാനതലക്കെട്ടുകൾ

Bikaji Foods International: കമ്പനി ഇന്ന് ഓഹരി വിപണിയിൽ വ്യാപാരം ആരംഭിക്കും. 881 കോടി രൂപയുടെ ഐപിഒ നവംബർ ഏഴിനാണ് അവസാനിച്ചിരുന്നത്. 

Global Health: കമ്പനി ഇന്ന് വിപണിയിൽ വ്യാപാരം ആരംഭിക്കും.  2206 കോടി രൂപയുടെ ഐപിഒ നവംബർ ഏഴിനാണ് അവസാനിച്ചിരുന്നത്. 

Godrej Properties: പൂനെയിലെ ന്യൂ ഹൌസിംഗ് പദ്ധതിയിൽ 500 കോടി രൂപയുടെ വിൽപ്പന നേടിയതായി കമ്പനി പറഞ്ഞു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ  ഗ്യാപ്പ് അപ്പിൽ 18371 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണ് 18280 രേഖപ്പെടുത്തി. 30 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായ സൂചിക പിന്നീട് ശക്തമായ ബ്രേക്ക് ഔട്ട് നടത്തി. അവസാന നിമിഷം ശക്തമായ നീക്കമാണ് സൂചിക കാഴ്ചവെച്ചത്. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 74 പോയിന്റുകൾക്ക് മുകളിലായി 18403 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42269 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. അവസാന നിമിഷം മുകളിലേക്ക് കയറിയ സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 296 പോയിന്റുകൾക്ക് മുകളിലായി 42373 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി ഫ്ലാറ്റായി അടച്ചു.

യുഎസ് വിപണി, യൂറോപ്യൻ വിപണി എന്നിവ നേട്ടത്തിൽത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ താഴ്ന്ന നിലയിൽ കാണപ്പെടുന്നു.

SGX NIFTY 18,470-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,310, 18,255, 18,200 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,430, 18,500, 18,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 42,250, 42,000, 41,850, 41,680 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,500, 43,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഫിൻ നിഫ്റ്റിയിൽ 19,030, 18,980, 18,920 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,100, 19,200, 19,300 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

19000ലാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 18300ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 42000ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 43000ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 500 കോടി രൂപയുടെ നെറ്റ് ഓഹരികൾ  വിറ്റഴിച്ചപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 50 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

ഇന്ത്യ വിക്സ് 14.6 ആയി കാണപ്പെടുന്നു.

അവസാന നിമിഷം നിഫ്റ്റിയിൽ അപ്രതീക്ഷിത നീക്കമാണ് ഉണ്ടായത്. ഇപ്പോൾ 3 മണി നീക്കം സ്ഥിരമാണെന്ന് കാണാം.

റഷ്യൻ മിസൈൽ കഴിഞ്ഞ ദിവസം ഉക്രൈനിൽ പതിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പോളണ്ടിലും റഷ്യൻ മിസൈൽ ആക്രമണം നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇവ ഒന്നും തന്നെ വിപണിയെ ബാധിച്ചില്ല.

ഇന്ന് യുഎസ് വ്യവസായിക ഔട്ട് പുട്ട് ഡാറ്റയും ബ്രിട്ടീഷ് സിപിഐ കണക്കുകളും പുറത്തുവരും. ബ്രിട്ടണിന്റെ സാമ്പത്തിക കണക്കുകളിലേക്ക് ശ്രദ്ധിക്കുക. അവിടുത്തെ തൊഴിൽ രഹിതരുടെ എണ്ണവും വർദ്ധിച്ചുവരുന്നു.

ഡൌ 33800ന് മുകളിലായി വ്യാപാരം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇവിടെ നിന്നുള്ള ബ്രേക്ക് ഔട്ട് കൂടുതൽ മുന്നേറ്റം നൽകും.

നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയ്ക്ക് വളരെ അടുത്താണ്. വിപണി റേഞ്ച് ബൌണ്ടായി നിന്ന് പിന്നീട് മുകളിലേക്ക് കയറുന്നതാകും നല്ലത്.

നിഫ്റ്റിയിൽ മുകളിലേക്ക് 18500 താഴേക്ക് 18310 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.


Frequently asked questions

നിഫ്റ്റിക്ക് എവിടെയാണ് ശക്തമായ സപ്പോർട്ട് ഉള്ളത്?

നിഫ്റ്റിക്ക് 18,310, 18,255, 18,200 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

ബാങ്ക് നിഫ്റ്റിക്ക് എവിടെയാണ് ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം?

ബാങ്ക് നിഫ്റ്റിയിൽ 42,500, 43,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ എവിടെയാണ്?

19000ലാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്.

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min