Market
ടിസിഎസ് വീണിട്ടും പിടിവിടാതെ നിഫ്റ്റി, വീണ്ടെടുക്കൽ നടത്തി മെറ്റൽ ഓഹരികൾ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്ന് നിഫ്റ്റി 16216-ലും ബാങ്ക് നിഫ്റ്റി 35469-ലും വ്യാപാരം അവസാനിപ്പിച്ചു. ടിസിഎസ് ഓഹരികൾ താഴേക്ക് വീണപ്പോൾ മെറ്റൽ ഓഹരികൾ നേട്ടമുണ്ടാക്കി.

Key takeaways
- നിഫ്റ്റി 4 പോയിന്റുകൾ/0.03 ശതമാനം താഴെയായി 16216 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
- ബാങ്ക് നിഫ്റ്റി 345 പോയിന്റുകൾ/ 0.98 ശതമാനം മുകളിലായി 35469 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
- നിഫ്റ്റി ഐടി ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു.
- വെള്ളിയാഴ്ച ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ TCS ഓഹരി കുത്തനെ താഴേക്ക് വീണു.
- സ്റ്റീൽ ഉൽപന്നങ്ങൾക്ക് അടുത്തിടെ ചുമത്തിയ കയറ്റുമതി തീരുവ പുനഃപരിശോധിക്കുന്ന കാര്യം സർക്കാർ പരിഗണനയിൽ ഇരിക്കെ SW Steel, Jindal Steel, SAIL, Tata Steel എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.
ഇന്നത്തെ വിപണി വിശകലനം
ഗ്യാപ്പ് ഡൌണിൽ 84 പോയിന്റുകൾക്ക് താഴെയായി 16136 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 12.30 വരെ 50 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് വ്യാപാരം നടത്തിയത്. യൂറോപ്യൻ വിപണി വലിയ നഷ്ടത്തിൽ തുറന്നെങ്കിലും പിന്നീട് ശക്തമായ വീണ്ടെടുക്കൽ നടത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 4 പോയിന്റുകൾ/0.03 ശതമാനം താഴെയായി 16216 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
35017 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യത്തെ 5 മിനിറ്റിൽ തന്നെ ശക്തമായി കാണപ്പെട്ടു. മുകളിലേക്ക് കയറിയ സൂചിക 35500ന് അടുത്തായി സമ്മർദ്ദം രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 345 പോയിന്റുകൾ/ 0.98 ശതമാനം മുകളിലായി 35469 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി (-3%) ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. നിഫ്റ്റി റിയൽറ്റി(+1.4%), നിഫ്റ്റി പിഎസ്.യു ബാങ്ക് (+1.8%), നിഫ്റ്റി മെറ്റൽ (+1.9%), നിഫ്റ്റി ഓട്ടോ(+1%) എന്നിവ 1 ശതമാനത്തിന് മുകളിൽ നേട്ടത്തിൽ അടച്ചു.
പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
Eicher Motors ഓഹരി നാല് വർഷത്തെ ഉയർന്ന നില രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
5G സ്പെക്ട്രം ലേലത്തിൽ അദാനി പങ്കെടുത്തതിന് പിന്നാലെ Bharti Airtel ഓഹരി കുത്തനെ താഴേക്ക് വീണു.
വെള്ളിയാഴ്ച ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ TCS ഓഹരി കുത്തനെ താഴേക്ക് വീണു. HCL Tech, Infosys, Wipro, Tech Mahindra എന്നീ ഓഹരികളും ഐടി മേഖലയിൽ നിന്നും താഴേക്ക് വീണു.
SCI (+5.4%) ഓഹരി നേട്ടത്തിൽ അടച്ചു.
മൺസൂൺ സെഷനിൽ ബാങ്ക് സ്വകാര്യവൽക്കരണ നിയമം ഇന്ത്യ പരിഗണിക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ
IOB (+2.8%), Central Bank (+1.9%), UCO Bank (+1.3%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.
688 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ Pennar Industries (+6.6%) ഓഹരി നേട്ടത്തിൽ അടച്ചു.
സ്റ്റീൽ ഉൽപന്നങ്ങൾക്ക് അടുത്തിടെ ചുമത്തിയ കയറ്റുമതി തീരുവ പുനഃപരിശോധിക്കുന്ന കാര്യം സർക്കാർ പരിഗണനയിൽ ഇരിക്കെ SW Steel (+1.9%), Jindal Steel (+2.2%), SAIL (+1.2%), Tata Steel (+3%) എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു. Adani Ent (+3.5%), Hind Zinc (+3.1%), Vedanta (+2.4%) തുടങ്ങിയ ഓഹരികളും ഇന്ന് ലാഭത്തിൽ അടച്ചു.
പ്രൊമോട്ടർ കുടുംബ പ്രശ്നങ്ങൾ പരിഹരിച്ചതിന് പിന്നാലെ Himadri Speciality (+10.4%) ഓഹരി നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
വിപണി ഇന്ന് ഗ്യാപ്പ് ഡൌണിൽ തുറന്നതിന് പിന്നാലെ ഐടി ഓഹരികൾ താഴേക്ക് വലിച്ചതിനെ തുടർന്ന് ബെയറിഷായി കാണപ്പെട്ടു. വരും ദിവസങ്ങളിൽ കൂടുതൽ ഐടി കമ്പനികൾ തങ്ങളുടെ ഫലങ്ങൾ പുറത്തുവിടും.
നിഫ്റ്റി വീണ്ടും താത്ക്കാലികമായ മുന്നേറ്റമാണ് കാഴ്ചവക്കുന്നതെന്ന് കാണാം. റിലയൻസ്, ഐസിഐസിഐ ബാങ്ക് എന്നിവ മുകളിലേക്ക് കയറിയപ്പോൾ ടിസിഎസ് താഴേക്ക് വീണു.
ബുധനാഴ്ച യുഎസ് പണപ്പെരുപ്പ കണക്കുകൾ, പിന്നീട് ബ്രിട്ടന്റെ ജിഡിപി ഡാറ്റ എന്നിവ പുറത്ത് വരും. ഇത് ഈ ആഴ്ച ഇന്ത്യൻ, അന്താരാഷ്ട്ര വിപണികളെ പിടിച്ച് കുലുക്കിയേക്കും.
ഈ ആഴ്ച വിപണിയിൽ എന്ത് സംഭവിക്കുമെന്നാണ് നിങ്ങൾ കരുതുന്നത് കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Frequently asked questions
ഇന്ന് നിഫ്റ്റി എത്ര പോയിന്റുകൾക്ക് താഴെയായി വ്യാപാരം അവസാനിപ്പിച്ചു?
നിഫ്റ്റി 4 പോയിന്റുകൾ/0.03 ശതമാനം താഴെയായി 16216 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി എത്ര പോയിന്റുകൾക്ക് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു?
ബാങ്ക് നിഫ്റ്റി 345 പോയിന്റുകൾ/ 0.98 ശതമാനം മുകളിലായി 35469 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ഏത് മേഖലാ സൂചികയാണ് ഇന്ന് നഷ്ടത്തിൽ അടച്ചത്?
നിഫ്റ്റി ഐടി (-3%) ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു.
ഏത് ഓഹരിയാണ് നാല് വർഷത്തെ ഉയർന്ന നില രേഖപ്പെടുത്തിയത്?
Eicher Motors ഓഹരി നാല് വർഷത്തെ ഉയർന്ന നില രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
Written by
Ajay AjithRelated reads

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട്
സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.
Find what’s wrong with your money.
Join 2.4M+ Indians spotting the leaks in their finances, and fixing them, on the marketfeed app.
Get the appJoin 2.4M+ Indians · Free · 2 min