Download the App

Market

ആഴ്ചയിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഇന്ത്യയുടെ സിപിഐ കണക്കുകളിലേക്ക് ഉറ്റുനോക്കി നിക്ഷേപകർ  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നാലാമത്തെ ആഴ്ചയിലും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി. ഇന്ത്യയുടെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവരും.

By Rohit Satheesan2 min read
Nifty Ends the Week With Longest Winning Streak of 2022 - Post Market Analysis
On this page

Key takeaways

  • കഴിഞ്ഞ ദിവസത്തേക്കാൾ 39 പോയിന്റുകൾ/0.22 ശതമാനം മുകളിലായി 17698 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
  • കഴിഞ്ഞ ദിവസത്തേക്കാൾ 162 പോയിന്റുകൾ/ 0.42 ശതമാനം മുകളിലായി 39042 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
  • തുടർച്ചയായി നാലമാത്തെ ആഴ്ചയിലും നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഈ വർഷത്തെ ഏറ്റവും ദീർഘമേറിയ മുന്നേറ്റമാണിത്.
  • ഒന്നാം പാദഫലങ്ങൾ വരാനിരിക്കെ ONGC (+4.8%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
  • ഇന്ത്യയുടെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവരും.

ഇന്നത്തെ വിപണി വിശകലനം

ഇന്ന് 17659 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 17600ൽ സപ്പോർട്ട് എടുത്തു. ഇവിടെ നിന്നും 100 പോയിന്റുകൾ മുകളിലേക്ക് കയറിയ സൂചിക ഇന്നലത്തെ ഉയർന്ന നിലയായ 17700ന് അടുത്തായി സമ്മർദ്ദം രേഖപ്പെടുത്തി.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 39 പോയിന്റുകൾ/0.22 ശതമാനം മുകളിലായി 17698 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

38942 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കുത്തനെ താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നിലയായ 38739 രേഖപ്പെടുത്തി. അതിന് ശേഷം സൂചിക മുകളിലേക്ക് തന്നെയാണ് നീങ്ങിയത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 162 പോയിന്റുകൾ/ 0.42 ശതമാനം മുകളിലായി 39042 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty IT (-1.1%), Nifty Media (-1.4%), Nifty Pharma (-1.1%), Nifty Metal (+1.6%) എന്നീ മേഖലാ സൂചികകൾ ഇന്ന് 1 ശതമാനത്തിന് മേൽ നീക്കം കാഴ്ചവച്ചു.

ജപ്പാൻ ഒഴികെയുള്ള ഏഷ്യൻ വിപണികൾ ഇന്ന് ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ഒന്നാം പാദഫലങ്ങൾ വരാനിരിക്കെ ONGC (+4.8%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

മറ്റു ഓഹരികളായ OIL (+1.2%) Vedanta (+2.3%), Reliance (+1.6%), BPCL (+1.6%), HPCL(+2.3%), NTPC (+3.1%), PowerGrid (+2.3%), Torrent Power (+4%), Tata Power (+1.3%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 26 ശതമാനം ഉയർന്ന് 702 കോടി രൂപയായതിന് പിന്നാലെ Divis Lab (-5.6%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ഒന്നാം പാദത്തിൽ അറ്റാദായം 68 ശതമാനം ഉയർന്ന് 808 കോടി രൂപയായതിന് പിന്നാലെ Grasim (+1.4%) ഓഹരി നേട്ടത്തിൽ അടച്ചു.

IGL (+5.4%), MGL (+3.4%), Guj Gas (+3.3%) എന്നീ ഓഹരികളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Apollo Hospital (-2.6%), Aurobindo Pharma (+3%), Bharat Forge (+7.3%) എന്നീ ഓഹരികൾ വലിയ നീക്കം കാഴ്ചവച്ചു.

യു ആകൃതിയിൽ ഉള്ള വീണ്ടെടുക്കൽ നടത്തിയതിന് പിന്നാലെ Infy (-1.6%) ഓഹരി ലാഭമെടുപ്പിന് വിധേയമായി.

വിപണി മുന്നിലേക്ക്

തുടർച്ചയായി നാലമാത്തെ ആഴ്ചയിലും നേട്ടത്തിൽ അടച്ച് നിഫ്റ്റി. ഈ വർഷത്തെ ഏറ്റവും ദീർഘമേറിയ മുന്നേറ്റമാണിതെന്ന് പറയാം. ഈ കാലയളവിനുള്ളിൽ 10 ശതമാനത്തിന്റെ മുന്നേറ്റമാണ് സൂചികയിൽ ഉണ്ടായത്.

ഈ ആഴ്ചയിൽ വ്യാപാരം നടന്ന 4 ദിവസവും സൂചിക ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 17800- 17940 എന്നിവ മറികടന്നാൽ
18100 വൈകാതെ തന്നെ എത്തുമെന്ന് പ്രതീക്ഷിക്കാം.

അതേസമയം 17700ന് മുകളിൽ ഉണ്ടാകുന്ന ലാഭമെടുപ്പ് വിപണിയെ താഴേക്ക് കൊണ്ട് പോയേക്കാം. 17480 സൂചികയ്ക്ക് മികച്ച ഒരു സപ്പോർട്ട് ആയി കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റി 38880 എന്ന പ്രതിബന്ധം മറികടന്ന് മുന്നേറി.  ICICI Bank (+1.7%) ഓഹരി 52 ആഴ്ചയിലെ ഉയർന്ന നില രേഖപ്പെടുത്തി. ഓഹരിയിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം.

ഇന്ത്യയുടെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവരും. ഏവരും അതിനായി കാത്തിരിക്കുകയാണ്.

സിപിഐ കണക്കുകൾ പ്രതീക്ഷിച്ചതിലും താഴേക്ക് പോയാൽ വിപണി ഇടിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

നിഫ്റ്റി എനർജി, നിഫ്റ്റി മെറ്റൽ എന്നിവ 7 ആഴ്ചയായി തുടർച്ചയായി ലാഭത്തിലാണുള്ളത്.

യുകെയുടെ ജിഡിപി രണ്ടാം പാദത്തിൽ 0.1 ശതമാനമായി കുറഞ്ഞു. 0.2 ശതമാനം ഇടിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Frequently asked questions

നിഫ്റ്റി എത്ര പോയിന്റുകൾ മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്?

നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 39 പോയിന്റുകൾ/0.22 ശതമാനം മുകളിലായി 17698 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി എത്ര പോയിന്റുകൾ മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്?

ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 162 പോയിന്റുകൾ/ 0.42 ശതമാനം മുകളിലായി 39042 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏത് ഓഹരിയാണ് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം നേടിയത്?

ഒന്നാം പാദഫലങ്ങൾ വരാനിരിക്കെ ONGC (+4.8%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Written by

Rohit Satheesan

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min