Download the App

Market

ഫെഡ് പ്രഖ്യാപനത്തിന് മുന്നോടിയായി അസ്ഥിരമായി വിപണി, തിരികെ കയറി ബജാജ് ഓഹരികൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഫെഡ് പ്രഖ്യാപനത്തിന് മുന്നോടിയായി വിപണി അസ്ഥിരമായി. നിഫ്റ്റി 15692 ലും ബാങ്ക് നിഫ്റ്റി 33339 ലും വ്യാപാരം അവസാനിപ്പിച്ചു.

By Ajay Ajith2 min read
NIFTY Consolidates Ahead of Fed Decision. Bajaj Twins Bounce - Post Market Report
On this page

Key takeaways

  • ഫെഡ് പ്രഖ്യാപനത്തിന് മുന്നോടിയായി നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും അസ്ഥിരമായി വ്യാപാരം അവസാനിപ്പിച്ചു.
  • Bajaj Finserv, Bajaj Finance ഓഹരികൾ നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം നേടി.
  • Tata Steel, ONGC, NTPC, Reliance ഓഹരികൾ നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
  • യുഎസ് ഫെഡിന്റെ പലിശ നിരക്ക് വർദ്ധനവ് സംബന്ധിച്ച തീരുമാനം എന്താകുമെന്ന് അറിയാൻ ആഗോള നിക്ഷേപകർ കാത്തിരിക്കുകയാണ്.

ഇന്നത്തെ വിപണി വിശകലനം


ഫെഡ് പ്രഖ്യാപനത്തിന് മുന്നോടിയായി അസ്ഥിരമായി വിപണി.

ഗ്യാപ്പ് ഡൌണിൽ 15749 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി. സൂചികയ്ക്ക് കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയോ താഴ്ന്ന നിലയോ മറികടക്കാൻ സാധിച്ചില്ല. ദിവസം മുഴുവൻ 100 പോയിന്റുകൾക്ക് ഉള്ളിൽ മാത്രമാണ് സൂചിക വ്യാപാരം നടത്തിയത്. എന്നാൽ താഴ്ന്ന നിലയ്ക്ക് അടുത്തായി സൂചിക വ്യാപാരം അവസാനിപ്പിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 39 പോയിന്റുകൾ/0.25 ശതമാനം താഴെയായി 15692 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


33358 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി കാണപ്പെട്ടു. മുകളിലേക്ക് കയറാൻ ശ്രമം നടത്തിയ സൂചിക 33500 ഉച്ചയ്ക്ക് ശേഷം മറികടന്നു. എന്നാൽ രണ്ട് മണിയോടെ സൂചിക താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 27 പോയിന്റുകൾ/ 0.08 ശതമാനം താഴെയായി 33339 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


എല്ലാ മേഖലാ സൂചികകളും ഇന്ന് അസ്ഥിരമായാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഓട്ടോ(+0.92%) നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

Bajaj Finserv(+4.17%), Bajaj Finance(+2.03%) എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ അടച്ചു. തിങ്കളാഴ്ചത്തെ പതനത്തിന് ശേഷം ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം നടത്തി.

Tata Motors(+2.21%), Hero MotoCorp എന്നിവ ഇന്ന് ഓട്ടോ മേഖലയിൽ നിന്നും ശക്തമായ മുന്നേറ്റം നടത്തി. 

51 രൂപ ഇടക്കാല ലാഭവിഹിതമായി നൽകിയതിന് പിന്നാലെ Tata Steel(-3.67%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ONGC(-2.92%), NTPC(-2.15%), Reliance(-1.21%) എന്നീ ഓഹികൾ കുത്തനെ താഴേക്ക് വീണു.

AU Bank(+4.08%) ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. IGL(+4.01%), PEL(+3.95%), Polycab(+3.12%) എന്നീ  F&O ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.


വിപണി മുന്നിലേക്ക് 

ഇന്ന് രാത്രിയിൽ നടക്കാനിരിക്കുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് വർദ്ധനവ് സംബന്ധിച്ച തീരുമാനം എന്താകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആഗോള നിക്ഷേപകർ.

നാളത്തെ വിപണിയുടെ ചാഞ്ചാട്ടത്തെ ഇന്നത്തെ ഫെഡ് തീരുമാനം ബാധിച്ചേക്കാം. ചിലർ 75 ബേസിസ് പോയിന്റ് പലിശ നിരക്ക് വർദ്ധനവ് ഉണ്ടാകുമെന്ന് അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ 50 ബേസിസ് പോയിന്റ് വർദ്ധനവ് മാത്രമെ ഉണ്ടാകുവെന്നാണ് പറയുന്നത്.

പലിശ നിരക്ക് ഉയർത്തിയാൽ വിപണി നാളെ താഴേക്ക് വീണേക്കും. ഇന്നത്തെ രാത്രി ആഗോള വിപണികൾ എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാവുന്നതാണ്.

വിപണി അവസാനിക്കാൻ നേരം ഓപ്ഷൻ പ്രീമിയത്തിൽ ഉണ്ടായ കുതിപ്പ് നാളെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായിരിക്കുമെന്ന സൂചന നൽകുന്നു. ആഴ്ചയിലെ എക്സ്പെയറി ആയതിനാൽ തന്നെ രണ്ട് വശങ്ങളിലേക്കും വലിയ നീക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കാണപ്പെടുന്നു. ഇക്കാരണത്താൽ തന്നെ ശ്രദ്ധിച്ചു മാത്രം വ്യാപാരം നടത്തുക.

ഇന്നത്തെ പലിശ നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട ഫെഡ് പ്രഖ്യാപനത്തെ നിങ്ങൾ എങ്ങനെ നോക്കികാണുന്നു? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Frequently asked questions

How did NIFTY perform today?

NIFTY closed the day at 15,692, down by 39 points or 0.25%, after opening with a gap-down at 15,749.

Which stocks were top gainers in NIFTY 50?

Bajaj Finserv (+4.17%) and Bajaj Finance (+2.03%) closed among the top-gainers in NIFTY 50.

What is the market awaiting tonight?

Markets are awaiting the U.S. Federal Reserve’s interest rate hike decision tonight.

Written by

Ajay Ajith

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min