Download the App

Market

ശക്തമായി നേട്ടത്തിൽ അടച്ച് നിഫ്റ്റി, ബാങ്ക് നിഫ്റ്റി സൂചികകൾ  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി 157 പോയിന്റുകൾ/0.96 ശതമാനം മുകളിലായി 16641 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 375 പോയിന്റുകൾ/ 1 ശതമാനം മുകളിലായി 36783 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

By Rohit Satheesan2 min read
Nifty and Bank Nifty Closes Strong, Breaks Recent Downtrend Channel - Post Market Analysis
On this page

Key takeaways

  • നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 157 പോയിന്റുകൾ/0.96 ശതമാനം മുകളിലായി 16641 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 375 പോയിന്റുകൾ/ 1 ശതമാനം മുകളിലായി 36783 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു.
  • ഫാർമ ഓഹരികളിൽ ഇന്ന് ശക്തമായ ബൈയിംഗ് അനുഭവപ്പെട്ടു.
  • ഒന്നാം പാദത്തിൽ പ്രതിവർഷ അറ്റാദായം 160 ശതമാനം ഉയർന്ന് 2600 കോടി രൂപയായതിന് പിന്നാലെ Bajaj Finance (+2.1%) ഓഹരി നേട്ടത്തിൽ അടച്ചു.

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഫ്ലാറ്റായി 16475 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 16440ൽ സപ്പോർട്ട് രേഖപ്പെടുത്തി. സൂചിക അപ്പ് ട്രെൻഡിലാണ് ശരിക്കും കാണപ്പെട്ടത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 157 പോയിന്റുകൾ/0.96 ശതമാനം മുകളിലായി 16641 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36370 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി 1.5 ശതമാനത്തിന്റെ മുന്നേറ്റം നടത്തി ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 375 പോയിന്റുകൾ/ 1 ശതമാനം മുകളിലായി 36783 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു.Nifty Bank (+1%), Nifty IT (+1.6%), Nifty Media (+2.1%), Nifty Pharma (+2.3%), Nifty PSU Bank (+2%) എന്നിവ ശക്തമായ മുന്നേറ്റം നടത്തി.

ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഇപ്പോൾ ഫ്ലാറ്റായി ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ഫാർമ ഓഹരികളിൽ ഇന്ന് ശക്തമായ ബൈയിംഗ് അനുഭവപ്പെട്ടു. SunPharma (+3%) ഓഹരി നേട്ടത്തിൽ അടച്ചു കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Alkem (+1.9%), Auro Pharma (+3%), Biocon (+1.5%), Cipla (+1.9%), Divis Lab (+2.7%), Dr Reddy (+1.7%), Glenmark (+4%), Laurus Lab (+6.1%), Lupin (+2%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

Ultra Tech Cements (+2.1%), Grasim (+2.1%), ITD Cementation (+2.7%), Ramco Cements (+3.7%), JK Cement (+1.3%), Shree Cements (1.8%) എന്നീ സിമന്റ് ഓഹരികളിൽ ശക്തമായ ബൈയിംഗ് അനുഭവപ്പെട്ടു.

ഒന്നാം പാദഫലങ്ങൾക്ക് പിന്നാലെ LT (+2.5%), Asian Paints (+2.4%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

But McDowell (-6.7%), Tata Power (-3.6%) എന്നിവ ലൂർസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. UBL (-1.8%) ഓഹരി താഴേക്ക് വീണു.

M&M Fin (-3.6%),  SR TransFin (-1.8%) എന്നീ ഓഹരികൾ ലാഭമെടുപ്പിന് വിധേയമായി.

ഒന്നാം പാദത്തിൽ പ്രതിവർഷ അറ്റാദായം 160 ശതമാനം ഉയർന്ന്
2600 കോടി രൂപയായതിന് പിന്നാലെ Bajaj Finance (+2.1%) ഓഹരി നേട്ടത്തിൽ അടച്ചു.

ഇൻ-സിനിമ പരസ്യത്തിൽ ഏറ്റവും പുതിയ നൂതനത്വം പ്രഖ്യാപിച്ചതിന് പിന്നാലെ PVR (+3.5%) ഓഹരി 52 ആഴ്ചയിലെ ഉയർന്ന നില രേഖപ്പെടുത്തി.

ഒന്നാം പാദത്തിൽ അറ്റാദായം 210 കോടി രൂപയായി പ്രഖ്യാപിച്ചതിന് പിന്നാലെ Colpal (+1.9%) ഓഹരി നേട്ടത്തിൽ അടച്ചു.

സ്ട്രീറ്റ് വ്യൂ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഗൂഗിൾ മാപ്‌സ് തീരുമാനിച്ചതിന് പിന്നാലെ പങ്കാളികളായ Genesys (+5%-UC), Tech Mahindra (+0.83%) എന്നിവ നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവ അടുത്തിടെ ഉണ്ടാക്കിയ ഒരു മണികൂറിന്റെ ഡൌൺ ട്രെൻഡ് ചാനൽ മറികടന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

നിഫ്റ്റി 16600 മറികടന്നു. ഇത് വിപണി ശക്തമാണെന്ന സൂചന നൽകുന്നു. 16700ൽ സമ്മർദ്ദം കാണപ്പെടുന്നെങ്കിലും യുഎസിൽ നിന്നുള്ള വാർത്തകൾ കൂടുതൽ ശ്രദ്ധിക്കുക.

ബാങ്ക് നിഫ്റ്റി ലോങ് ടേം ട്രെൻഡ് ലൈനിൽ പ്രതിബന്ധം രൂപപ്പെടുത്തുന്നതായി കാണാം. 37000, 37300, 37600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. ശ്രദ്ധിക്കുക.

അടുത്തിടെ ഉണ്ടായ പതനത്തിൽ നിന്നും കൊട്ടക്ക് ഓഹരി ശക്തമായി തിരികെ കയറാൻ ശ്രമിക്കുന്നത് കാണാം.  എച്ച്.ഡി.എഫ്.സി ബാങ്ക് 1400ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. എങ്കിലും കൂടുതൽ വ്യക്തതയ്ക്കായി 1420 ശ്രദ്ധിക്കുക.

യുഎസിലെ പലിശ നിരക്ക് സംബന്ധിച്ച തിരുമാനം ഇന്ന് രാത്രി പുറത്തുവരും. നാളെ മാസത്തെ എക്സ്പെയറി ആയതിനാൽ തന്നെ
ശ്രദ്ധിക്കുക. ദിവസത്തെ രണ്ടാം പകുതിയിൽ നല്ല നീക്കം പ്രതീക്ഷിക്കാം.

നാളത്തേക്കുള്ള നിങ്ങളുടെ ട്രേഡിംഗ് പ്ലാൻ എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Frequently asked questions

നിഫ്റ്റി ഇന്ന് എത്ര പോയിന്റുകൾ ഉയർന്നു?

നിഫ്റ്റി ഇന്ന് 157 പോയിന്റുകൾ/0.96 ശതമാനം മുകളിലായി 16641 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഇന്ന് എത്ര പോയിന്റുകൾ ഉയർന്നു?

ബാങ്ക് നിഫ്റ്റി ഇന്ന് 375 പോയിന്റുകൾ/ 1 ശതമാനം മുകളിലായി 36783 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏത് മേഖലയിലെ ഓഹരികളിലാണ് ഇന്ന് ശക്തമായ ബൈയിംഗ് അനുഭവപ്പെട്ടത്?

ഫാർമ ഓഹരികളിൽ ഇന്ന് ശക്തമായ ബൈയിംഗ് അനുഭവപ്പെട്ടു.

Written by

Rohit Satheesan

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min