Market
നേട്ടത്തിൽ അടച്ച് വിപണി, 36300 മറികടക്കാൻ ആകാതെ ബാങ്കിംഗ് സൂചിക - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്ന് ഗ്യാപ്പ് അപ്പിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്നലത്തെ ഡൌൺ ട്രെൻഡ് ലൈൻ തകർത്തുകൊണ്ട് മുന്നിലേക്ക് കയറി. ബാങ്ക് നിഫ്റ്റി 36000ൽ സമ്മർദ്ദം രേഖപ്പെടുത്തി.

Key takeaways
- നിഫ്റ്റി ഇന്നലത്തെ ഡൌൺ ട്രെൻഡ് ലൈൻ തകർത്തുകൊണ്ട് മുന്നിലേക്ക് കയറി 16605 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
- ബാങ്ക് നിഫ്റ്റി 36201 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
- നിഫ്റ്റി ഫാർമ ഒഴികെയുള്ള എല്ലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു.
- IndusInd Bank, Bajaj Finance, Bajaj Finserv, M&M Fin, SRTrans Fin, Muthoot, Manappuram, L&T Finance, Tata Communication, RBL Bank, Cummins India, HindZinc, IDBI Bank, CSB Bank, PCBL, PVR, Ramkrishna Forgings എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.
- Dr Reddy, Cipla, Gland Pharma എന്നീ ഫാർമ ഓഹരികൾ നഷ്ടത്തിൽ അടച്ചു.
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് അപ്പിൽ ഫ്ലാറ്റായി 16523 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്നലത്തെ ഡൌൺ ട്രെൻഡ് ലൈൻ തകർത്തുകൊണ്ട് മുന്നിലേക്ക് കയറി. എന്നാൽ കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയിൽ തട്ടിയ സൂചിക 70 പോയിന്റുകൾ താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 84 പോയിന്റുകൾ/0.5 ശതമാനം മുകളിലായി 16605 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
36026 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറി 36000ൽ സമ്മർദ്ദം രേഖപ്പെടുത്തി. ഈ നില മറികടക്കാൻ സാധിക്കാതിരുന്ന സൂചിക അവിടെ അസ്ഥിരമായി നിന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 228 പോയിന്റുകൾ/ 0.64 ശതമാനം മുകളിലായി 36201 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഫാർമ (-0.47%) ഒഴികെയുള്ള എല്ലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി മീഡിയ നിഫ്റ്റി പി.എസ.യു ബാങ്ക് എന്നിവ 1 ശതമാനത്തിന് മുകളിൽ മുന്നേറ്റം നടത്തി.
പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
ഒന്നാം പാദത്തിൽ മികച്ച ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ IndusInd Bank (+7.8%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
ബാങ്കിംഗ് ഇതര ഓഹരികളായ Bajaj Finance (+3.1%), Bajaj Finserv (+2.3%), M&M Fin (+2.4%), SRTrans Fin (+3.8%), Muthoot (+1.9%), Manappuram (+2%), L&T Finance (+1.9%) എന്നിവ നേട്ടത്തിൽ അടച്ചു.
ഒന്നാം പാദത്തിൽ പ്രതിവർഷ അറ്റാദായം 38 ശതമാനം ഉയർന്നതിന് പിന്നാലെ Tata Communication (+10%) ഓഹരി നേട്ടത്തിൽ അടച്ചു.
Dr Reddy (-1.9%), Cipla (-1.3%) എന്നീ ഫാർമ ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതിന് Gland Pharma (-5.8%) ഓഹരി നഷ്ടത്തിൽ അടച്ചു.
ITC (+0.45%) ഓഹരി 300 രൂപ മറികടന്നു.
ഒന്നാം പാദഫലങ്ങൾ വരാനിരിക്കെ RBL Bank (+3.8%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ചു.
Cummins India (+5.3%) പുതിയ ഉയരങ്ങൾ സ്വന്തമാക്കി. ഓഹരി 4 ആഴ്ച കൊണ്ട് 30 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവച്ചത്.
ഒന്നാം പാദഫലങ്ങൾക്ക് ശേഷം HindZinc (+1.4%), IDBI Bank (+1.6%), CSB Bank (+1.4%), PCBL (+1.2%), PVR (+1.5%), Ramkrishna Forgings (+6.6%) എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
നിഫ്റ്റി തുടർച്ചയായി അഞ്ചാം ദിനവും മുകളിലേക്ക് കയറി 16600ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. ചാഞ്ചാട്ടങ്ങൾക്ക് ഒപ്പം സൂചിക ദിവസം മുഴുവൻ 16,500-16,585 എന്ന റേഞ്ചിനുള്ളിൽ തന്നെയാണ് വ്യാപാരം നടത്തിയത്.
സൂചികയ്ക്ക് 16,800 ശക്തമായ പ്രതിബന്ധവും 16500, 16300 എന്നിവ ശക്തമായ സപ്പോർട്ടായും കാണപ്പെടുന്നു.
35900ൽ സപ്പോർട്ട് എടുത്ത് കൊണ്ട് ബാങ്ക് നിഫ്റ്റി ബുള്ളിഷായി നിൽക്കുകയാണ്. 36300 മറികടന്നാൽ സൂചിക വൈകാതെ 36600- 37000ലേക്ക് എത്തിയേക്കും.
റിലയൻസിന്റെ ഒന്നാം പാദഫലങ്ങൾ നാളെ പുറത്തുവരും. 2500, 2540, 2570 എന്നീ ലെവലുകളിൽ മുകളിലേക്ക് ശ്രദ്ധിക്കുക. 2450, 2370 എന്നിവ സപ്പോർട്ട് ആയി പരിഗണിക്കാം.
യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ പലിശ നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം വരാനിരിക്കെ ആഗോള വിപണികൾ ശ്രദ്ധയോടെയാണ് വ്യാപാരം നടത്തുന്നത്.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Frequently asked questions
ഇന്ന് നിഫ്റ്റി എത്ര പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്?
നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 84 പോയിന്റുകൾ/0.5 ശതമാനം മുകളിലായി 16605 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി എത്ര പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്?
ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 228 പോയിന്റുകൾ/ 0.64 ശതമാനം മുകളിലായി 36201 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ഏത് ഓഹരിയാണ് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടിയത്?
ഒന്നാം പാദത്തിൽ മികച്ച ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ IndusInd Bank (+7.8%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
ഏത് ഓഹരിയാണ് ഇന്ന് 300 രൂപ മറികടന്നത്?
ITC (+0.45%) ഓഹരി 300 രൂപ മറികടന്നു.
Written by
Rohit SatheesanRelated reads

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട്
സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.
Find what’s wrong with your money.
Join 2.4M+ Indians spotting the leaks in their finances, and fixing them, on the marketfeed app.
Get the appJoin 2.4M+ Indians · Free · 2 min