Download the App

Market

ഫെഡ് യോഗത്തിന് മുന്നോടിയായി കയറിയിറങ്ങി ആഗോള വിപണികൾ- പ്രീമാർക്കറ്റ് റിപ്പോർട്ട്

ഫെഡ് യോഗത്തിന് മുന്നോടിയായി ആഗോള വിപണികൾ കയറിയിറങ്ങി. ജൂൺ പാദത്തിൽ Tech Mahindra, Tata Steel എന്നിവയുടെ അറ്റാദായം കുറഞ്ഞപ്പോൾ Axis Bank-ന്റെ അറ്റാദായം ഉയർന്നു.

By Amal M Prashant2 min read
Global Markets Mixed Ahead of Fed Rate Hike - Share Market Today

Key takeaways

  • ജൂൺ പാദത്തിൽ Tech Mahindra-യുടെ അറ്റാദായം 16.4 ശതമാനം കുറഞ്ഞ് 1132 കോടി രൂപയായി.
  • Tata Steel-ന്റെ ഏകീകൃത അറ്റാദായം ജൂണിൽ 21 ശതമാനം ഇടിഞ്ഞ് 7714 കോടി രൂപയായി.
  • Axis Bank-ന്റെ ജൂണിലെ പ്രതിവർഷ ഏകീകൃത അറ്റാദായം 86 ശതമാനം ഉയർന്ന് 4380 കോടി രൂപയായി.
  • ഫെഡ് യോഗം ഇന്ന് രാത്രി ആരംഭിക്കും, സാമ്പത്തിക മാന്ദ്യത്തിന് 50 ശതമാനം സാധ്യതയുണ്ടെന്ന് ബ്ലൂംബെർഗ് സർവേ പറയുന്നു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 840 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) 70 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

പ്രധാനതലക്കെട്ടുകൾ

Tech Mahindra: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 16.4 ശതമാനം കുറഞ്ഞ് 1132 കോടി രൂപയായി.

Tata Steel: കമ്പനിയുടെ ഏകീകൃത അറ്റാദായം ജൂണിൽ 21 ശതമാനം ഇടിഞ്ഞ് 7714 കോടി രൂപയായി.

Axis Bank: ജൂണിലെ ബാങ്കിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം
86 ശതമാനം ഉയർന്ന് 4380 കോടി രൂപയായി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൌണിൽ 16671 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. 15560ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക
തിരികെ കയറിയെങ്കിലും അവസാന നിമിഷം വിൽപ്പന സമ്മർദ്ദത്തിൽ അകപ്പെട്ടു. തുടർന്ന് 88 പോയിന്റുകൾക്ക് താഴെയായി 16631 എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 36739 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് നീങ്ങിയെങ്കിലും പെട്ടെന്ന് തന്നെ താഴേക്ക് വീണു. തുടർന്ന് 36726 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മെറ്റൽസ് 1.5 ശതമാനം നേട്ടത്തിൽ അടച്ചു.

യൂഎസ് വിപണി നേരിയ ലാഭത്തിൽ അടച്ചു. യൂറോപ്പ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു.

ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 16,600- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

16,600, 16,560, 16,520, 16,350 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,680, 16,730, 16,800  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 36,560, 36,440, 36,250 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,870, 37,000, 37,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17000ലാണ് ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 16500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും ഉള്ളതായി കാണാം.

ബാങ്ക് നിഫ്റ്റിയിൽ 37000 എന്നിവിടെയാണ് ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 36000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും ഉള്ളതായി കാണാം.

ഇന്ത്യ വിക്സ് 17.68 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 840 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 70 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

ഫലങ്ങൾ പുറത്തുവന്നതിന് ശേഷം റിലയൻസ് നിഫ്റ്റിയെ ഇന്നലെ താഴേക്ക് വലിച്ചു. ബാങ്കിംഗ് ഓഹരികൾ ശക്തമായ മുന്നേറ്റം നടത്താൻ
ശ്രമിച്ചെങ്കിലും വലിയ രീതിയിലുള്ള വിൽപ്പന അരങ്ങേറി. വെള്ളിയാഴ്ച 16670 മറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല.

ഫെഡ് യോഗം ഇന്ന് രാത്രി ആരംഭിക്കും. ബ്ലൂംബെർഗ് നടത്തിയ സാമ്പത്തിക വിദഗ്ധരുടെ ഒരു സർവേ പ്രകാരം, സാമ്പത്യമാന്ദ്യത്തിന് 50 ശതമാനം സാധ്യതയുണ്ട്. കുടുതൽ പേരും സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

ആക്സിസ് ബാങ്കിന്റെ ഫലങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതാണ്.
പ്രതിവർഷ അറ്റാദായം 91 ശതമാനം വർദ്ധിച്ചു. ഇത് ബാങ്കിംഗ് മേഖലക്ക് പോസിറ്റീവ് ആയേക്കാം.

നിഫ്റ്റിയിൽ താഴേക്ക് 16560, മുകളിലേക്ക് 16680 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Frequently asked questions

ജൂൺ പാദത്തിൽ Tech Mahindra-യുടെ അറ്റാദായം എത്രയാണ്?

ജൂൺ പാദത്തിൽ Tech Mahindra-യുടെ അറ്റാദായം 16.4 ശതമാനം കുറഞ്ഞ് 1132 കോടി രൂപയായി.

ജൂൺ പാദത്തിൽ Tata Steel-ന്റെ ഏകീകൃത അറ്റാദായം എത്രയാണ്?

ജൂൺ പാദത്തിൽ Tata Steel-ന്റെ ഏകീകൃത അറ്റാദായം 21 ശതമാനം ഇടിഞ്ഞ് 7714 കോടി രൂപയായി.

ജൂണിൽ Axis Bank-ന്റെ ഏകീകൃത അറ്റാദായം എത്ര ശതമാനം ഉയർന്നു?

ജൂണിൽ Axis Bank-ന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 86 ശതമാനം ഉയർന്ന് 4380 കോടി രൂപയായി.

സാമ്പത്തിക മാന്ദ്യത്തിന് എത്ര ശതമാനം സാധ്യതയുണ്ടെന്ന് ബ്ലൂംബെർഗ് സർവേ പറയുന്നു?

സാമ്പത്തിക മാന്ദ്യത്തിന് 50 ശതമാനം സാധ്യതയുണ്ടെന്ന് ബ്ലൂംബെർഗ് നടത്തിയ സാമ്പത്തിക വിദഗ്ധരുടെ ഒരു സർവേ പ്രകാരം പറയുന്നു.

Written by

Amal M Prashant

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min