Download the App

Market

ലാഭത്തിൽ ആയി ആഗോള വിപണികൾ, നിഫ്റ്റി പിന്തുടരുമോ? ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Kotak Mahindra Bank, ICICI Bank, JSW Steel എന്നിവയുടെ അറ്റാദായം ഉയർന്നു. യുഎസ്, യൂറോപ്യൻ വിപണികൾ നേട്ടത്തിൽ അടച്ചു. SGX NIFTY ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

By Amal M Prashanth2 min read
Global in Green. Nifty to Follow? Pre Market Analysis

Key takeaways

  • Kotak Mahindra Bank-ന്റെ അറ്റാദായം 31 ശതമാനം ഉയർന്ന് 2792 കോടി രൂപയായി.
  • ICICI Bank-ന്റെ അറ്റാദായം 34 ശതമാനം ഉയർന്ന് 8312 കോടി രൂപയായി.
  • JSW Steel-ന്റെ അറ്റാദായം 89 ശതമാനം ഉയർന്ന് 490 കോടി രൂപയായി.
  • SGX NIFTY 18145-ൽ വ്യാപാരം നടത്തുന്നു, ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) 1500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

പ്രധാനതലക്കെട്ടുകൾ

Kotak Mahindra Bank: ബാങ്കിന്റെ അറ്റാദായം 31 ശതമാനം ഉയർന്ന് 2792 കോടി രൂപയായി. പലിശയിനത്തിലുള്ള വരുമാനം 30 ശതമാനം ഉയർന്ന് 5653 കോടി രൂപയായി.

ICICI Bank: ഡിസംബർ പാദത്തിൽ  ബാങ്കിന്റെ അറ്റാദായം 34 ശതമാനം ഉയർന്ന് 8312 കോടി രൂപയായി.

YES Bank: ഡിസംബർ പാദത്തിൽ  ബാങ്കിന്റെ അറ്റാദായം 51 കോടി രൂപയായി രേഖപ്പെടുത്തി.

JSW Steel: ഡിസംബർ പാദത്തിൽ  കമ്പനിയുടെ  അറ്റാദായം 89 ശതമാനം ഉയർന്ന് 490 കോടി രൂപയായി.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഫ്ലാറ്റായി 18116 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. തുടർന്ന് 80 പോയിന്റുകൾക്ക് താഴെയായി 18028 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42516 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി അസ്ഥിരമായി കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 78 പോയിന്റുകൾക്ക് മുകളിലായി 42507 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.3 ശതമാനം നഷ്ടത്തിൽ അടച്ചു.

യുഎസ് വിപണി, യൂറോപ്യൻ വിപണി നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ  ഏറെയും തുറന്നിട്ടില്ല.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നേരിയ നേട്ടത്തിലാണുള്ളത്.

SGX NIFTY 18145-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,000, 17,940, 17,860 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,165, 18,230, 18,350 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  42,500, 42,250, 42,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,650, 42,720, 43,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

നിഫ്റ്റിയിൽ 18100ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 18100ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 42500ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 42500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2000 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 13.8 ആയി ഇടിഞ്ഞു.

യുഎസ് മാർക്ക്റ്റ് കരടി ആക്രമണത്തിൽ നിന്നപ്പോൾ പോലും വെള്ളിയാഴ്ചത്തെ നീക്കം ആഗോള തലത്തിൽ തന്നെ പോസിറ്റീവ് സൂചന നൽകി. ഡൌ ജോൺസിൽ ഒരു ഡബ്ല്യു ബ്രേക്ക് ഔട്ട് നടന്നതായി കാണാം. 

ആഗോള വിപണിയെ ഇന്ത്യൻ വിപണിയെ പിന്തുടരുമോ എന്ന് നോക്കി കാണേണ്ടതുണ്ട്. 18165ലേക്ക് ശ്രദ്ധിക്കുക. 18230 സൂചിക മറികടക്കേണ്ടതുണ്ട്. എങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ വീണ്ടെടുക്കലുകൾ നടന്നേക്കാം.

ICICI Bank മികച്ച ഫലങ്ങൾ പുറത്തുവിട്ടു. ICICI Bank ബാങ്ക് നിഫ്റ്റിയെ കൈപിടിച്ച് ഉയർത്തുമെന്ന് പ്രതീക്ഷിക്കാം.

റിലയൻസിൽ 2440 എന്ന നില ശ്രദ്ധിക്കുക. ഈ താഴ്ന്ന നിലയിൽ സൂചിക ഏറെ നാളായി അസ്ഥിരമായി നിൽക്കുകയാണ്.

Axis Bank -ന്റെ ഫലങ്ങൾ ഇന്ന് പുറത്ത് വരും ശ്രദ്ധിക്കുക. റിലയൻസ് ഓഹരിയിലേക്ക് ശ്രദ്ധിക്കുക. അവരുടെ ഫലങ്ങൾ ഇന്ന് പുറത്തുവരും.

നിഫ്റ്റിയിൽ മുകളിലേക്ക് 18165 താഴേക്ക് 17945 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Frequently asked questions

Kotak Mahindra Bank-ന്റെ അറ്റാദായം എത്രയാണ്?

Kotak Mahindra Bank-ന്റെ അറ്റാദായം 31 ശതമാനം ഉയർന്ന് 2792 കോടി രൂപയായി.

ICICI Bank-ന്റെ അറ്റാദായം എത്രയാണ്?

ICICI Bank-ന്റെ അറ്റാദായം 34 ശതമാനം ഉയർന്ന് 8312 കോടി രൂപയായി.

JSW Steel-ന്റെ അറ്റാദായം എത്രയാണ്?

JSW Steel-ന്റെ അറ്റാദായം 89 ശതമാനം ഉയർന്ന് 490 കോടി രൂപയായി.

SGX NIFTY എന്തിനുള്ള സൂചന നൽകുന്നു?

SGX NIFTY ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min