Download the App

Market

വീണ്ടും ഗ്യാപ്പ് അപ്പിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി, മുന്നേറ്റം തുടരുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി വീണ്ടും ഗ്യാപ്പ് അപ്പിൽ തുറക്കാൻ ഒരുങ്ങുന്നു. യൂഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

By Amal M Prashant2 min read
Gap-up Again! Up-move to Continue? Share Market Today

Key takeaways

  • മഹീന്ദ്രയുടെ Scorpio-N എസ്‌യുവിക്ക് ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ ലഭിച്ചു.
  • DLF-ന്റെ ജൂൺ പാദത്തിലെ അറ്റാദായം 469.56 കോടി രൂപയായി രേഖപ്പെടുത്തി.
  • IDFC First Bank-ന്റെ ജൂൺ പാദത്തിലെ അറ്റാദായം 474 കോടി രൂപയായി രേഖപ്പെടുത്തി.
  • നിഫ്റ്റി 17158 എന്ന നിലയിലും ബാങ്ക് നിഫ്റ്റി 37491 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1000 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

പ്രധാനതലക്കെട്ടുകൾ

Mahindra & Mahindra:  കമ്പനിയുടെ ഏറ്റവും പുതിയ Scorpio-N എസ്‌യുവിക്ക് ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ ലഭിച്ചതായി മഹീന്ദ്ര അവകാശപ്പെട്ടു.

DLF: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 469.56 കോടി രൂപയായി രേഖപ്പെടുത്തി. കമ്പനിയുടെ കടം മുൻ പാദത്തെ അപേക്ഷിച്ച് 16 ശതമാനം കുറഞ്ഞു.

IDFC First Bank: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 474 കോടി രൂപയായി രേഖപ്പെടുത്തി.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഫ്ലാറ്റായി 17065 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി. 5 മണിക്കൂർ തുടർച്ചയായി
അസ്ഥിരമായി നിന്ന സൂചിക പിന്നീട് ബ്രേക്ക് ഔട്ട് നടത്തി മുന്നേറി. തുടർന്ന് 229 പോയിന്റുകൾക്ക് മുകളിലായി 17158 എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 37730 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചെങ്കിലും ലാഭമെടുപ്പിന് വിധേയമായി. 37200ൽ സൂചിക സപ്പോർട്ട് എടുത്തു. തുടർന്ന് 37491 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ വ്യാപാരം  അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.7 ശതമാനം ഉയർന്നു.

യൂഎസ് വിപണി ലാഭത്തിൽ അടച്ചു. യൂറോപ്പ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17250- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,060, 17,000, 16,940, 16,800 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,250, 17,400, 17,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37,000, 36,800, 36,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,500, 37,750, 38,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17600ൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളതായി കാണാം. 17000ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38000ൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളതായി കാണാം. 37000ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 16.55 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1 കോടി രൂപയുടെ നെറ്റ് ഓഹരികൾ
വിറ്റഴിച്ചു.

ശക്തമായ മുന്നേറ്റമാണ് വിപണിയിൽ നടന്നത്. എന്നാൽ ഇത്തരം മുന്നേറ്റത്തിന് പിന്നാലെ ലാഭമെടുപ്പ് നടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എന്നിരുന്നാലും 17400ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സൂചികയ്ക്ക് സാധിച്ചാൽ കരടികളുടെ
സ്വാധീനം കുറഞ്ഞേക്കും.

ജൂലൈ മാസത്തെ വിൽപ്പന കണക്കുകൾ വരാനിരിക്കെ ഓട്ടോ ഓഹരികളിലേക്ക് ശ്രദ്ധിക്കുക.

മാസത്തെ കാൻഡിലിലേക്ക് നോക്കിയാൽ നിങ്ങൾക്ക് ഒരു ബുള്ളിഷ് എൻഗൽഫിംഗ് കാൻഡിൽ ഉള്ളതായി കാണാം. വെള്ളിയാഴ്ച ബാങ്ക് നിഫ്റ്റി ബെയറിഷ് കാൻഡിൽ രൂപപ്പെടുത്തിയെങ്കിലും അവസാന നിമിഷം പോസിറ്റീവ് ആയി വ്യാപാരം അവസാനിപ്പിച്ചു.

HDFC Bank 2.7 ട്രില്യൺ രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു.

നിഫ്റ്റിക്ക് ഗ്യാപ്പ് അപ്പ് നിലനിർത്താൻ സാധിച്ചില്ലെങ്കിലും നഷ്ടത്തിൽ അടയ്ക്കാതെയിരിക്കേണ്ടത് ആവശ്യമാണ്. 17000 ഈ ആഴ്ച ശക്തമായ സപ്പോർട്ട് ആയി നിലനിൽക്കേണ്ടതുണ്ട്.

നിഫ്റ്റിയിൽ താഴേക്ക് 17000 മുകളിലേക്ക് 17,400 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Frequently asked questions

മഹീന്ദ്രയുടെ പുതിയ Scorpio-N എസ്‌യുവിക്ക് എത്ര ബുക്കിംഗുകൾ ലഭിച്ചു?

മഹീന്ദ്രയുടെ പുതിയ Scorpio-N എസ്‌യുവിക്ക് ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ ലഭിച്ചു.

ജൂൺ പാദത്തിൽ DLF-ന്റെ അറ്റാദായം എത്രയാണ്?

ജൂൺ പാദത്തിൽ DLF-ന്റെ ഏകീകൃത അറ്റാദായം 469.56 കോടി രൂപയായി രേഖപ്പെടുത്തി.

ജൂൺ പാദത്തിൽ IDFC First Bank-ന്റെ അറ്റാദായം എത്രയാണ്?

ജൂൺ പാദത്തിൽ IDFC First Bank-ന്റെ അറ്റാദായം 474 കോടി രൂപയായി രേഖപ്പെടുത്തി.

Written by

Amal M Prashant

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min