Download the App

Market

മിന്നുംപ്രകടനം കാഴ്ചവച്ച് എഫ്.എം.സി.ജി ഓഹരികൾ, ദിവസത്തെ ഉയർന്ന നിലയിൽ അടച്ച് വിപണി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ആഴ്ചയിലെ ആദ്യ ദിനം ഇന്ത്യൻ വിപണി ശക്തമായ മുന്നേറ്റം നടത്തി. എഫ്.എം.സി.ജി ഓഹരികൾ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

By Ajay Ajith2 min read
FMCG Stocks Outperform as Markets Close at Day-High. Bank Nifty up 1.2% - Post Market Analysis
On this page

Key takeaways

  • നിഫ്റ്റി 83 പോയിന്റുകൾ/0.53 ശതമാനം മുകളിലായി 15835 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • ബാങ്ക് നിഫ്റ്റി 401 പോയിന്റുകൾ/ 1.20 ശതമാനം മുകളിലായി 33940 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • Hindustan Unilever, Britannia, ITC, Tata Consumer എന്നീ എഫ്.എം.സി.ജി ഓഹരികൾ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം നേടി.
  • IndusInd Bank, ICICI Bank, Axis Bank, SBI എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ച് ബാങ്കിംഗ് സൂചികയെ ഉയരങ്ങളിലേക്ക് എത്തിച്ചു.
  • ONGC, OIL എന്നീ ഓഹരികൾ വെള്ളിയാഴ്ചത്തെ നിലയിൽ നിന്നും താഴേക്ക് വീണ് നഷ്ടത്തിൽ അടച്ചു.

ഇന്നത്തെ വിപണി വിശകലനം

ആഴ്ചയിലെ ആദ്യ ദിനം ശക്തമായ മുന്നേറ്റം നടത്തി വിപണി.

ഇന്ന് 15753 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ചാഞ്ചാട്ടത്തിന് വിധേയമായിരുന്നു. ആദ്യഘട്ടത്തിൽ താഴേക്ക് വീണ വിപണി വളരെ പെട്ടന്ന് തന്നെ ശക്തമായ വീണ്ടെടുക്കൽ നടത്തി. ഉച്ചയ്ക്ക് 2.45 ഓടെ ശക്തമായ ബ്രേക്ക് ഔട്ടിനാണ് സൂചിക സാക്ഷ്യംവഹിച്ചത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 83 പോയിന്റുകൾ/0.53 ശതമാനം മുകളിലായി 15835 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


33613 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്ക് വ്യാപാരം നടത്തി. 230 പോയിന്റുകൾക്ക് ഉള്ളിൽ മാത്രമായി 5 മണിക്കൂറോളം വ്യാപാരം നടത്തിയ സൂചിക ഉച്ചയ്ക്ക് ശേഷം ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 34000ന് അടുത്ത് വരെ സൂചിക വ്യാപാരം നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 401 പോയിന്റുകൾ/ 1.20 ശതമാനം മുകളിലായി 33940 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 


നിഫ്റ്റി എഫ്.എം.സി.ജി, ബാങ്ക് നിഫ്റ്റി, നിഫ്റ്റി ഫിൻസെർവ്, നിഫ്റ്റി പിഎസ്.യു ബാങ്ക് എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു. നിഫ്റ്റി മെറ്റൽ 1 ശതമാനം ഇടിഞ്ഞു.

പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

Hindustan Unilever(+4.07%), Britannia(+3.24%), ITC(+2.66%), Tata Consumer(+1.47%) എന്നീ എഫ്.എഫ്.എം.സി.ജി ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം നേടി.  ITC ഉയർന്ന നിലയിൽ തന്നെ തുടർന്നു.

IndusInd Bank(+3.07%), ICICI Bank(+2.30%), Axis Bank(+1.62%), SBI(+1.42%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ച് കൊണ്ട് ബാങ്കിംഗ് സൂചികയെ ഉയരങ്ങളിലേക്ക് എത്തിച്ചു.

2022 ഒക്‌ടോബർ മുതൽ ഒഎൻജിസിയുടെ ഗ്യാസ് വിലവർധനവ് സിറ്റി ഗ്യാസ് വിതരണ കമ്പനികൾക്ക് ഗുണകരമായിരിക്കുമെന്ന് എഡൽവീസ് പറഞ്ഞതിന് പിന്നാലെ Gujarat Gas(+4.87%) ഓഹരി നേട്ടത്തിൽ അടച്ചു.

2023 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ കമ്പനിയുടെ വിൽപ്പന 95 ശതമാനം വർദ്ധിച്ച് 9806 കോടി രൂപയായതിന് പിന്നാലെ Avenue Supermarkets(+3.15%) ഓഹരി നേട്ടത്തിൽ അടച്ചു.

അവസാന പാദത്തിൽ ബാങ്കിന്റെ ലോൺ 6.7 ശതമാനമായി ഉയർന്നതിന് പിന്നാലെ IDFC First Bank ഓഹരി 5.58% നേട്ടത്തിൽ 

ONGC(-3.85%), OIL(-5.70%) എന്നീ ഓഹരികൾ വെള്ളിയാഴ്ചത്തെ നിലയിൽ നിന്നും താഴേക്ക് വീണ് നഷ്ടത്തിൽ അടച്ചു.


വിപണി മുന്നിലേക്ക് 

റിലയൻസ് ഓഹരി 3 മാസത്തെ താഴ്ന്ന നിലയിൽ 2366 രൂപയിൽ സപ്പോർട്ട് എടുത്ത് തിരികെ കയറി. അതേസമയം ONGC ഓഹരി കുത്തനെ താഴേക്ക് വീണു.

ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ സപ്പോർട്ട് എടുത്ത ഓഹരി ശക്തി കാണിച്ച് തിരികെ കയറി. എന്നാൽ വരും ദിവസങ്ങളിൽ ഈ നില മറികടക്കാൻ ഓഹരിക്ക് സാധിച്ചില്ലെങ്കിൽ നിഫ്റ്റി കൂടി താഴേക്ക് പോയാൽ ഇടിവ് സംഭവിച്ചേക്കാം. ശ്രദ്ധിക്കുക.

നിഫ്റ്റി ദിവസം ശക്തമായ മുന്നേറ്റം നടത്തി, എങ്കിലും വീണ്ടെടുക്കൽ നിലയിലല്ലെന്ന് കാണാം. അതേസമയം ബാങ്ക് നിഫ്റ്റി തിരികെ കയറി  ജൂൺ 13നുള്ള പതനത്തിൽ നിന്നും എക്കാലത്തെയും ഉയർന്ന നിലയിലാണുള്ളത്.

എഫ്.എം.സി.ജി ഓഹരികളിൽ ഉണ്ടാകുന്ന മുന്നെറ്റത്തിനൊപ്പം ഇതും ശ്രദ്ധിക്കാവുന്നതാണ്.

ഐടിസി ഓഹരി നിങ്ങൾ ഹോൾഡ് ചെയ്യുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

Frequently asked questions

How did NIFTY perform today?

NIFTY closed at 15,835, up by 83 points or 0.53%.

What was the performance of Bank Nifty?

Bank Nifty ended the day at 33,940, up by 401 points or 1.20%.

Which FMCG stocks were top gainers?

Hindustan Unilever (+4.07%), Britannia (+3.24%), ITC (+2.66%), and Tata Consumer (+1.47%) were among the major FMCG stocks that closed in the top gainers of NIFTY.

Why did Gujarat Gas shares increase?

Gujarat Gas (+4.87%) shot up after Edelweiss said ONGC’s gas price hike from October 2022 will be positive for city gas distribution companies.

Written by

Ajay Ajith

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min