Download the App

Market

പലിശ വർദ്ധനവ് കുറയ്ക്കാൻ ഫെഡ് നീക്കം? ബാങ്ക് നിഫ്റ്റി മുന്നേറ്റം തുടരുമോ?  - പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഫെഡ് മിനുട്ട്സ് പുറത്തുവന്നതിന് പിന്നാലെ പലിശ നിരക്ക് വർദ്ധനവ് കുറയ്ക്കുന്നതിനെക്കുറിച്ചുള്ള സൂചനകൾ ഇന്ത്യൻ വിപണിയിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് നോക്കാം. ബാങ്ക് നിഫ്റ്റിയുടെ മുന്നേറ്റം തുടരുമോ എന്നും പരിശോധിക്കാം.

By Amal M Prashanth2 min read
Fed Minutes Indicate Lower Hikes. Can Banks Continue the Rally? Pre Market Analysis

Key takeaways

  • Inox Leisure 15 നഗരങ്ങളിലെ 22 മൾട്ടിപ്ലക്സുകളിലായി ഫിഫ ലോകകപ്പിന്റെ തത്സമയ മത്സരങ്ങൾ പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
  • നിഫ്റ്റി 23 പോയിന്റുകൾ/0.13 ശതമാനം മുകളിലായി 18267 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • ബാങ്ക് നിഫ്റ്റി 272 പോയിന്റുകൾ/ 0.64 ശതമാനം മുകളിലായി 42729 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
  • യുഎസ് ഫെഡ് മിനുട്ട്സ് പ്രകാരം വിലക്കയറ്റം മന്ദഗതിയിലാക്കുന്നതാണ് ഉചിതമെന്നും വരുന്ന യോഗങ്ങളിൽ നേരിയ തോതിലുള്ള പലിശ നിരക്ക് വർദ്ധനവ് പ്രതീക്ഷിക്കാവുന്നതാണെന്നും സൂചിപ്പിക്കുന്നു.

പ്രധാനതലക്കെട്ടുകൾ

Inox Leisure: 15 നഗരങ്ങളിലെ 22 മൾട്ടിപ്ലക്സുകളിലായി ഫിഫ ലോകകപ്പിന്റെ തത്സമയ മത്സരങ്ങൾ പ്രദർശിപ്പിക്കുമെന്ന് കമ്പനി  പ്രഖ്യാപിച്ചു.

Can Fin Homes: 2023ലെ സാമ്പത്തിക വർഷം 'ഇടക്കാല ലാഭവിഹിതം' നൽകുന്നതിനുള്ള നിർദ്ദേശം നവംബർ 28ന് പരിഗണിക്കാൻ ഡയറക്ടർ ബോർഡ് യോഗം ചേരുമെന്ന് വ്യക്തമാക്കി.

HG Infra Engineering: അദാനി റോഡ് ട്രാൻസ്‌പോർട്ടിൽ നിന്ന് ഉത്തർപ്രദേശിലെ പദ്ധതിക്കായി അതോറിറ്റിയുടെ നിയമിത തീയതി നവംബർ 3 ആയി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് കമ്പനിക്ക് കത്ത് ലഭിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഗ്യാപ്പ് അപ്പിൽ 18325 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണ് 18250 രേഖപ്പെടുത്തി. പിന്നീട് സാവധാനം മുകളിലേക്ക് കയറിയ സൂചിക 3 മണിയോടെ കുത്തനെ താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 23 പോയിന്റുകൾ/0.13 ശതമാനം മുകളിലായി 18267 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42675 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി
ദിവസത്തെ രണ്ടാം പകുതിയിൽ ശക്തമായ ബ്രേക്ക് ഔട്ടിന് സാക്ഷ്യംവഹിച്ചു. ശക്തമായ മുന്നേറ്റം നടത്തി എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കിയ സൂചിക 3 മണിയോടെ ഉണ്ടായ രൂക്ഷമായ വിൽപ്പനയെ തുടർന്ന് താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 272 പോയിന്റുകൾ/ 0.64 ശതമാനം മുകളിലായി 42729 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.14 ശതമാനം നഷ്ടത്തിൽ അടച്ചു.

യുഎസ് വിപണി, യൂറോപ്യൻ വിപണി എന്നിവ ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ നേട്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നേരിയ ലാഭത്തിൽ കാണപ്പെടുന്നു.

SGX NIFTY 18,330-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

ട്രേഡിംഗ് വ്യൂവിൽ എസ്.ജി.എക്സ് നിഫ്റ്റിയുടെ നിലവാരം കാണിക്കുന്നതിൽ എന്തോ സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതായി കാണാം. 18480 എന്നാണ് ചില സ്ഥലങ്ങളിൽ കാണിക്കുന്നത്.

18,200, 18,130, 18,030 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,270, 18,330, 18,410, 18450 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  42,600, 42,350, 42,200. 42,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,850, 43,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഫിൻ നിഫ്റ്റിയിൽ 18,920, 18,900, 18,800 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,000, 19,025, 19,080 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

നിഫ്റ്റിയിൽ 18000ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 18300ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 42500ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 43000ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 800 കോടി രൂപയുടെ നെറ്റ് ഓഹരികൾ  വിറ്റഴിച്ചപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 14 ആയി കാണപ്പെടുന്നു.

യുഎസ് ഫെഡ് മിനുട്ട്സ് ഇന്നലെ പുറത്തുവന്നിരുന്നു. വിലക്കയറ്റം മന്ദഗതിയിലാക്കുന്നതാണ് ഉചിതമെന്ന് ഇതിൽ സൂചിപ്പിക്കുന്നു. പലിശ നിരക്ക് ശക്തമായി ഉയർത്തുന്നതിലെ ആശങ്കകളും ചിലർ പ്രകടിപ്പിച്ചു. വരുന്ന യോഗങ്ങളിൽ നേരിയ തോതിലുള്ള പലിശ നിരക്ക് വർദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്.

ഇന്നലെ വിക്സ് 13ലേക്ക് വീണ് തകർന്നിരുന്നു.  പ്രീമിയം വളരെ കുറവായിന്നു. പെട്ടെന്ന് ഉണ്ടാകുന്ന ബ്രേക്ക് ഔട്ട് ഓപ്ഷൻ സെല്ലേഴ്സിനെ അകപ്പെടുത്തിയേക്കാം.

യുകെ പിഎംഐ പ്രതീക്ഷിച്ചതിലും മികച്ചതാണ്. 46 ആണ് പ്രതീക്ഷിച്ചത്. എന്നാൽ 47.6 ആയി രേഖപ്പെടുത്തി. യുഎസ് നിർമാണ പിഎംഐ 47.6 ആയി കുറഞ്ഞു. അതേസമയം യൂറോസോൺ നിർമാണ പിഎംഐ 47.8 ആയി വർദ്ധിച്ചു.

താങ്ക്സ് ഗിവിംഗ് ഡേ ആയതിനാൽ യുഎസ് വിപണി ഇന്ന് അവധി ആയിരിക്കും. അതിനാൽ തന്നെ ഫെഡിന്റെ പ്രഖ്യാപനം യുഎസ് വിപണിയെ എങ്ങനെ ബാധിക്കുമെന്ന് അറിയാൻ അടുത്ത ദിവസം വരെ കാത്തിരിക്കണം.

നിഫ്റ്റി 2023 ഓടെ 20500 എത്തുമെന്ന് ഗോൾഡ്മാൻ സാച്ച്സ് പറഞ്ഞു.

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ഇത് ഇന്ത്യൻ വിപണിക്ക് നല്ലതാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ.

ഇന്നത്തെ ഗ്യാപ്പ് അപ്പ് നിലനിർത്താൻ വിപണിക്ക് സാധിക്കുമോ എന്ന് നോക്കാം. ഇന്നലത്തെ പോലെ അവസാന നിമിഷം ലാഭമെടുപ്പ് ഉണ്ടാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അതേസമയം ബാങ്ക് നിഫ്റ്റി ശക്തമായി കാണപ്പെടുന്നു.

നിഫ്റ്റിയിൽ മുകളിലേക്ക് 18330 താഴേക്ക് 18,200 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Frequently asked questions

ഫെഡ് മിനുട്ട്സ് പ്രകാരം പലിശ നിരക്ക് വർദ്ധനവിൽ എന്ത് മാറ്റമാണ് പ്രതീക്ഷിക്കുന്നത്?

ഫെഡ് മിനുട്ട്സ് പ്രകാരം വിലക്കയറ്റം മന്ദഗതിയിലാക്കുന്നതാണ് ഉചിതമെന്നും വരുന്ന യോഗങ്ങളിൽ നേരിയ തോതിലുള്ള പലിശ നിരക്ക് വർദ്ധനവ് പ്രതീക്ഷിക്കാവുന്നതാണെന്നും സൂചിപ്പിക്കുന്നു.

നിഫ്റ്റിക്ക് എവിടെയെല്ലാം സപ്പോർട്ട് പ്രതീക്ഷിക്കാം?

നിഫ്റ്റിക്ക് 18,200, 18,130, 18,030 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

ബാങ്ക് നിഫ്റ്റിക്ക് എവിടെയെല്ലാം പ്രതിബന്ധം അനുഭവപ്പെട്ടേക്കാം?

ബാങ്ക് നിഫ്റ്റിക്ക് 42,850, 43,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min