Download the App

Market

തിരുത്തലോ വീണ്ടെടുക്കലോ? നിർണായകമായി 17330  - പ്രീമാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിക്ക് 17500 എന്ന സപ്പോർട്ട് നഷ്ടപ്പെടുകയും 17490 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ബാങ്ക് നിഫ്റ്റി 38298 എന്ന നിലയിൽ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

By Amal M Prashanth2 min read
Correction or Reversal? 17,330 a Major Support - Pre Market Analysis

Key takeaways

  • Tata Consultancy Services ആഫ്രിക്കയിലെ അബ്സ കോർപ്പറേറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ നിന്ന് ഒരു കരാർ സ്വന്തമാക്കി.
  • NTPC 20 മെഗാവാട്ട് ഗന്ധർ സോളാർ പിവി പദ്ധതിയിൽ 10 മെഗാവാട്ടിന്റെ ആദ്യഭാഗം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമായതായി പ്രഖ്യാപിച്ചു.
  • Tata Power രാജ്യത്ത് 1,000 ഗ്രീൻ എനർജി സംരംഭങ്ങൾ സ്ഥാപിക്കാൻ സിഡ്ബിയുമായി സഖ്യം പ്രഖ്യാപിച്ചു.
  • Bank of Baroda ബിസിനസ് വളർച്ചയ്ക്കായി ബോണ്ടുകളിൽ നിന്ന് 2,500 കോടി രൂപ സമാഹരിക്കുമെന്ന് അറിയിച്ചു.
  • SGX NIFTY 17,430- ലാണ് വ്യാപാരം നടത്തുന്നത്, ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

പ്രധാനതലക്കെട്ടുകൾ

Tata Consultancy Services : ആഫ്രിക്കയിലെ അബ്സ കോർപ്പറേറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ നിന്ന് വെളിപ്പെടുത്താത്ത തുകയ്ക്കുള്ള കരാർ സ്വന്തമാക്കി കമ്പനി.

NTPC: 20 മെഗാവാട്ട് ഗന്ധർ സോളാർ പിവി പദ്ധതിയിൽ 10 മെഗാവാട്ടിന്റെ ആദ്യഭാഗം ഗുജറാത്തിലെ ഗാന്ധറിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമായതായി കമ്പനി പ്രഖ്യാപിച്ചു.

Tata Power : രാജ്യത്ത് 1,000 ഗ്രീൻ എനർജി സംരംഭങ്ങൾ സ്ഥാപിക്കാൻ സിഡ്ബിയുമായി സഖ്യം പ്രഖ്യാപിച്ച് കമ്പനി.

Bank of Baroda: ബിസിനസ് വളർച്ചയ്ക്കായി ബോണ്ടുകളിൽ നിന്ന് 2,500 കോടി രൂപ സമാഹരിക്കുമെന്ന് ബാങ്ക് അറിയിച്ചു.

ഇന്നത്തെ വിപണി സാധ്യത

താഴ്ന്ന നിലയിൽ 17690ന് അടുത്തായി വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി. വെള്ളിയാഴ്ച സൂചിക ബെയറിഷ് എൻഗൽഫിംഗ് കാൻഡിൽ രൂപപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ 17500 എന്ന സപ്പോർട്ടും നിഫ്റ്റിക്ക് നഷ്ടമായി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 267 പോയിന്റുകൾക്ക് താഴെയായി 17490 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് ഡൌണിൽ 38722 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കുത്തനെ താഴേക്ക് വീണു. തുടർന്ന്  38298 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 2 ശതമാനം ഇടിഞ്ഞു.

യുഎസ് മാർക്കറ്റ് ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിൽ കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17,430- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,380, 17,340, 17,285 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,500, 17,580, 17,640, 17,700 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  38,250, 38,000, 37,870 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.  38,470, 38,760, 39,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17000,17500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട്  ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 39500ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 38500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 19  ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 450 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 85 കോടി രൂപയുടെ നെറ്റ് ഓഹരികൾ
വിറ്റഴിച്ചു.

ജർനമനി ഇപ്പോൾ ഊർജ പ്രതിസന്ധി നേരിട്ട് വരികയാണ്. അതിനാൽ തന്നെ ഗ്യാസ് വില ഗണ്യമായി ഉയർന്നത് കാണാം. കാലാവസ്ഥമാറുമ്പോൾ കാര്യങ്ങൾ കൂടുതൽ മോശമായേക്കാം.

പ്രൈസ് ആക്ഷനിലേക്ക് നോക്കിയാൽ ഒരു സാധാരണ പുൾ ബാക്കിനുള്ള സാധ്യത തള്ളികളയാനാകില്ല. അതിനാൽ തന്നെ 17330ലേക്ക് ശ്രദ്ധിക്കുക.

റിലയൻസ് എങ്ങനെയാണ് സപ്പോർട്ട് എടുത്തത് എന്ന് നോക്കുക. ഓഹരി 2606ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. റിലയൻസ് ഇന്ന് എങ്ങനെ നീങ്ങുമെന്ന് ശ്രദ്ധിക്കുക.

ക്രൂഡ് ഓയിൽ വില 100 ഡോളറിന് അടുത്തേക്ക് ഉയരുന്നതായി കാണാം. ഇത് ഇന്ത്യൻ വിപണിക്ക് അത്ര നല്ലതല്ല.

നിഫ്റ്റിയിൽ താഴേക്ക് 17,380 മുകളിലേക്ക്  17,500 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Frequently asked questions

നിഫ്റ്റിക്ക് നിലവിൽ ശക്തമായ സപ്പോർട്ട് എവിടെയാണ്?

നിഫ്റ്റിക്ക് 17,380, 17,340, 17,285 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

ബാങ്ക് നിഫ്റ്റിക്ക് നിലവിൽ ശക്തമായ സപ്പോർട്ട് എവിടെയാണ്?

ബാങ്ക് നിഫ്റ്റിയിൽ 38,250, 38,000, 37,870 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) എത്ര രൂപയുടെ ഓഹരികൾ വിറ്റഴിച്ചു?

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 450 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) എത്ര രൂപയുടെ ഓഹരികൾ വിറ്റഴിച്ചു?

ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 85 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min