Download the App

Market

അനിശ്ചിതത്വം നിലനിർത്തി വിപണി, നിഫ്റ്റി ഇന്ന് മുന്നേറ്റം നടത്തുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

വെള്ളിയാഴ്ച നിഫ്റ്റി 17944 എന്ന നിലയിലും ബാങ്ക് നിഫ്റ്റി 41132 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു. SGX NIFTY 17975-ൽ വ്യാപാരം നടത്തുന്നത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

By Amal M Prashanth2 min read
Can Nifty Rally Today? Pre Market Analysis

Key takeaways

  • KEC International-ന് വിവിധ ബിസിനസുകൾക്കായി 3023 കോടി രൂപയുടെ ഓർഡർ ലഭിച്ചു.
  • RITES-ന് ഇഐ അടിസ്ഥാനമാക്കിയുള്ള ഓട്ടോമാറ്റിക് സിഗ്നലിംഗ് നൽകുന്നതിനായി 76 കോടി രൂപയുടെ പുതിയ ഇപിസി വർക്ക് ലഭിച്ചു.
  • Zydus Lifesciences-ന് സിറോലിമസ് ടാബ്‌ലെറ്റുകൾ അമേരിക്കയിൽ വിപണനം ചെയ്യുന്നതിനായി യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചു.
  • നിഫ്റ്റിയിൽ 18000-ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയും പുട്ട് ഒഐയും കാണപ്പെടുന്നത്.
  • ബാങ്ക് നിഫ്റ്റിയിൽ 41500-ൽ ഏറ്റവും ഉയർന്ന കോൾ ഒഐയും 41000-ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

പ്രധാനതലക്കെട്ടുകൾ

KEC International: വിവിധ ബിസിനസുകൾക്കായി 3023 കോടി രൂപയുടെ ഓർഡർ കമ്പനിക്ക് ലഭിച്ചു.

RITES: ഇഐ അടിസ്ഥാനമാക്കിയുള്ള ഓട്ടോമാറ്റിക് സിഗ്നലിംഗ് നൽകുന്നതിനായി 76 കോടി രൂപയുടെ പുതിയ ഇപിസി വർക്ക് കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.

Zydus Lifesciences: സിറോലിമസ് ടാബ്‌ലെറ്റുകൾ അമേരിക്കയിൽ വിപണനം ചെയ്യുന്നതിനായി യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് കമ്പനിക്ക് അനുമതി ലഭിച്ചു.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച 17980 എന്ന  നിലയിൽ ഗ്യാപ്പ് ഗൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 18000ന് മുകളിൽ നിൽക്കാൻ ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. അസ്ഥിരമായി നിന്ന സൂചിക തുടർന്ന് 92  പോയിന്റുകൾക്ക് താഴെയായി 17944 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41516 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് വീണു. 40900ൽ സപ്പോർട്ട് എടുത്ത സൂചിക അവസാന നിമിഷം ശക്തമായ മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 500 പോയിന്റുകൾക്ക് താഴെയായി 41132 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.21 ശതമാനം നഷ്ടത്തിൽ അടച്ചു.

യുഎസ് വിപണി വെള്ളിയാഴ്ച കയറിയിറങ്ങി കാണപ്പെട്ടു. യൂറോപ്യൻ വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ ഉയർന്ന നിലയിൽ കാണപ്പെടുന്നു.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഫ്ലാറ്റായി കാണപ്പെടുന്നു. 

SGX NIFTY 17975-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,960, 17,900, 17,800, 17,745 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,985, 18,035, 18,135 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 41,000, 40,900, 40,600,  40,300  എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,380, 41,520, 41,800, 42,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ഫിൻ നിഫ്റ്റിയിൽ  18,340, 18,250, 18,175  എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,500, 18,630, 18,740 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 18000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 41500ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 41000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ഫിൻ നിഫ്റ്റിയിൽ 18700ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 18400ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 600 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 100 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

ഇന്ത്യ വിക്സ് 13.1 ആയി കാണപ്പെടുന്നു.

ആഗോള വിപണികളിലേക്ക് നോക്കിയാൽ പോസിറ്റീവ് ആയിട്ട് ഒന്നും തന്നെ ഉള്ളതായി കാണുന്നില്ല. അതേസമയം മാർക്കറ്റിനെ താഴേക്ക് വലിക്കാനും നെഗറ്റിവിറ്റിയും കാണുന്നില്ല. എന്നാൽ കഴിഞ്ഞ ആഴ്ച യുഎസിൽ നിന്നും പുറത്തുവന്ന കണക്കുകൾ അത്ര ശുഭകരമല്ല.

യുഎസിലെ പണപ്പെരുപ്പം, യുഎസ് പിപിഐ, ഫെഡ് പ്രസ്താവന. ഇന്ത്യയുടെ പണപ്പെരുപ്പ കണക്കുകൾ, യുഎസ് തൊഴിൽ കണക്കുകൾ ഇത് എല്ലാം തന്നെ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. ഇവ എല്ലാം തന്നെ ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചിരുന്നു.

ജോർജ് വാഷിംഗ് ടണ്ണിന്റെ പിന്നാളിനെ തുടർന്ന് യുഎസ് വിപണി ഇന്ന് അവധിയിലാണ്. അതിനാൽ തന്നെ ഫിൻ നിഫ്റ്റി എക്സ്പെയറി സംബന്ധിച്ച് നമുക്ക് വ്യക്തമായ സൂചന ലഭിക്കുകയില്ല.

ആഴ്ചയിലെ ചാർട്ടിലേക്ക് നോക്കിയാൽ അനിശ്ചിതത്വം നിലനിൽക്കുന്നത് കാണാം.  ഇന്ത്യയുടെ ജിഡിപി കണക്കുകൾ നാളെ പുറത്തേക്ക് വരും.

17900ന് താഴെ ഒരു മണിക്കൂർ കാൻഡിൽ ക്ലോസ് ചെയ്യുന്നില്ലെന്ന് ബുള്ളുകൾ ഉറപ്പുവരുത്തേണ്ടത് ഉണ്ട്. എസ്.ജി.എക്സ് നിഫ്റ്റി ഗ്യാപ്പ് അപ്പിനുള്ള സാധ്യതയാണ് കാണിക്കുന്നത്.

നിഫ്റ്റിയിൽ മുകളിലേക്ക് 18135 താഴേക്ക് 17745  എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Frequently asked questions

What are the key support and resistance levels for NIFTY today?

NIFTY has supports at 17,960, 17,900, 17,800 and 17,745, and resistances at 17,985, 18,035 and 18,135.

What are the key support and resistance levels for BANK NIFTY today?

BANK NIFTY has supports at 41,000, 40,900, 40,600 and 40,300, and resistances at 41,380, 41,520, 41,800 and 42,000.

What are the highest call and put OI build-ups for NIFTY?

NIFTY has the highest call OI build-up at 18,000 and the highest put OI build-up also at 18,000.

Why will US markets be shut tonight?

The US markets will remain shut tonight on account of George Washington’s birthday.

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min