Download the App

Market

വിപണിയിൽ മുന്നേറ്റം തുടരാൻ ഒരുങ്ങി കാളകൾ? പിടിവിടാതെ കരടികൾ - പ്രീമാർക്കറ്റ് റിപ്പോർട്ട്

പ്രധാന കമ്പനികളുടെ പാദവാർഷിക റിപ്പോർട്ടുകളും ആഗോള വിപണികളുടെ പ്രകടനവും ഇന്നത്തെ ഇന്ത്യൻ വിപണിയുടെ സാധ്യതകളും ഈ റിപ്പോർട്ടിൽ ഉൾപ്പെടുന്നു. നിഫ്റ്റിക്കും ബാങ്ക് നിഫ്റ്റിക്കും പ്രതീക്ഷിക്കുന്ന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകളും നൽകിയിട്ടുണ്ട്.

By Amal M Prashanth2 min read
Can Bullishness Continue? - Pre Market Analysis

Key takeaways

  • ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ DLF-ന്റെ വിൽപ്പന 62 ശതമാനം ഉയർന്ന് 4092 കോടി രൂപയായി.
  • രണ്ടാം പാദത്തിൽ Route Mobile-ന്റെ ഏകീകൃത അറ്റാദായം 74.5 ശതമാനം ഉയർന്ന് 73.6 കോടി രൂപയായി.
  • രണ്ടാം പാദത്തിൽ Yes Bank-ന്റെ അറ്റാദായം 32 ശതമാനം ഇടിഞ്ഞ് 153 കോടി രൂപയായി.
  • നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 154 പോയിന്റുകൾക്ക് മുകളിലായി 17730 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 1.28 ശതമാനം മുകളിലായി 41305 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

പ്രധാനതലക്കെട്ടുകൾ

DLF: ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ കമ്പനിയുടെ വിൽപ്പന 62 ശതമാനം ഉയർന്ന് 4092 കോടി രൂപയായി.

Vodafone Idea: എടിസി ടെലികോം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് നൽകാനുള്ള 1,600 കോടി രൂപ 18 മാസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ കുടിശ്ശിക തുക ഇക്വിറ്റിയാക്കി തീർക്കാൻ ബോർഡിന്റെ അനുമതി ലഭിച്ചതായി കമ്പനി പറഞ്ഞു.

Route Mobile: രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 74.5 ശതമാനം ഉയർന്ന് 73.6 കോടി രൂപയായി.

Yes Bank: രണ്ടാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം 32 ശതമാനം ഇടിഞ്ഞ് 153 കോടി രൂപയായി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ മുഹൂർത്ത വ്യാപാരം സമയം ഗ്യാപ്പ് അപ്പിൽ 17750 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് സാവധാനം താഴേക്ക് നീങ്ങി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 154 പോയിന്റുകൾക്ക് മുകളിലായി 17730 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41382 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 100 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 1.28 ശതമാനം മുകളിലായി 41305 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.7 ശതമാനം ഉയർന്നു.

യുഎസ് വിപണി, യൂറോപ്യൻ വിപണി എന്നിവ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ  കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. നിക്കി നേട്ടത്തിലും ചൈനീസ് വിപണി നഷ്ടത്തിലും കാണപ്പെടുന്നു.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവയും നേരിയ നഷ്ടത്തിൽ  കാണപ്പെടുന്നു.

SGX NIFTY 17780-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടു ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,700, 17,670, 17,620, 17,530 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,780, 17,850, 17,920, 18,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 41,200, 41,000, 40,650 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,500, 41,850, 42,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് 17.4 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 150 കോടി രൂപയുടെ നെറ്റ് ഓഹരികൾ  വിറ്റഴിച്ചു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 80 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങി.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വെള്ളിയാഴ്ച ഓഹരികൾ വാങ്ങിയിരുന്നു. എന്നാൽ മുഹൂർത്ത വ്യാപാര സമയം അവർ ഓഹരികൾ വിറ്റഴിച്ചതായി കാണാം. ഈ ആഴ്ച വിപണി എങ്ങനെ നീങ്ങുമെന്ന് നോക്കി കാണാം. നിഫ്റ്റി 18000 മറികടക്കണമെങ്കിൽ എഫ്.ഐഐയുടെ സഹായം കൂടിയെതീരു.

ആഗോള വിപണികളുടെ പിന്തുണയെ തുടർന്ന് ഇന്നലെ മികച്ച നീക്കമാണ് കാണാനായത്. അതിനൊപ്പം തന്നെ ദീപാവലി പോസിറ്റിവായി നിന്നു. മുൻ കാലത്തെ പോലെ ഗ്യാപ്പ് അപ്പിൽ തുറക്കുന്ന സൂചിക പിന്നീട് താഴേക്ക് വീണത് കാണാം. മുൻ കാലങ്ങളിലേക്ക് നോക്കിയാൽ അടുത്ത ദിവസം സൂചിക നഷ്ടത്തിലേക്ക് വീഴുന്നത് കാണാം. എന്നിരുന്നാലും ആഗോള വിപണികൾ പോസിറ്റീവ് ആണെന്ന് കാണാം. ഇന്ന് എന്ത് സംഭവിക്കുമെന്ന് നോക്കാം.

റിലയൻസ് 2,500 അടുത്തായി പ്രതിബന്ധം സൃഷ്ടിച്ചു. 2502, 2515, 2528 എന്നിവ ശ്രദ്ധിക്കുക. 2445, 2423 എന്നത് ഓഹരിക്ക് സപ്പോർട്ടാണ്.

ഋഷി സുനക് യുകെയുടെ പുതിയ പ്രധാനമന്ത്രിയാകും.  വലിയ സാമ്പത്തിക വെല്ലുവിളിയുടെയും മാന്ദ്യ ഭീതിയുടെയും സമയത്താണ് അദ്ദേഹം പ്രധാനമന്ത്രിയാകുന്നത്.  ഇന്ത്യയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയിലാണുള്ളത്. ബാങ്കിംഗ് ഓഹരികൾ പൊതുവിപണിക്കൊപ്പം ശക്തമായി നിന്നതായി കാണാം.

ഇന്ത്യൻ വിപണി ശക്തമായി നീങ്ങുന്നത് കാണാം. 18000ന് അടുത്തായി അസ്ഥിരമായി നിൽക്കുന്ന സൂചിക പിന്നീട് അവിടെ നിന്നും ശക്തമായ ഒരു ബ്രേക്ക് ഔട്ട് നൽകേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇവിടെ ശക്തമായ ലാഭമെടുപ്പ് നടന്നേക്കില്ലെന്ന് കരുതാം.

നിഫ്റ്റിയിൽ മുകളിലേക്ക് 17850,  താഴേക്ക് 17670 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Frequently asked questions

DLF-ന്റെ വിൽപ്പന എത്ര ശതമാനം ഉയർന്നു?

DLF-ന്റെ വിൽപ്പന ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 62 ശതമാനം ഉയർന്ന് 4092 കോടി രൂപയായി.

Route Mobile-ന്റെ രണ്ടാം പാദത്തിലെ അറ്റാദായം എത്രയാണ്?

Route Mobile-ന്റെ രണ്ടാം പാദത്തിലെ ഏകീകൃത അറ്റാദായം 74.5 ശതമാനം ഉയർന്ന് 73.6 കോടി രൂപയായി.

Yes Bank-ന്റെ രണ്ടാം പാദത്തിലെ അറ്റാദായം എത്ര ശതമാനം ഇടിഞ്ഞു?

Yes Bank-ന്റെ രണ്ടാം പാദത്തിലെ അറ്റാദായം 32 ശതമാനം ഇടിഞ്ഞ് 153 കോടി രൂപയായി.

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min