Market
പെട്ടി പൊട്ടിക്കാൻ ഒരുങ്ങി ധനമന്ത്രി, ബജറ്റ് പ്രഖ്യാപനം ഇന്ന്-പ്രീമാർക്കറ്റ് റിപ്പോർട്ട്
ധനമന്ത്രി ഇന്ന് ബജറ്റ് പ്രഖ്യാപനം നടത്താൻ ഒരുങ്ങുന്നു. അദാനി എന്റർപ്രൈസസ്, സൺ ഫാർമ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയുടെ പ്രകടനവും വിപണി സാധ്യതകളും ഈ റിപ്പോർട്ടിൽ ഉൾപ്പെടുന്നു.

Key takeaways
- ഹിൻഡെൻബെർഗിന്റെ മോശം റിപ്പോർട്ട് ഉണ്ടായിട്ടും അദാനി എന്റർപ്രൈസസിന്റെ 20000 കോടി രൂപയുടെ എഫ്.പി.ഒ മുഴുവനായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു.
- ഡിസംബർ പാദത്തിൽ സൺ ഫാർമയുടെ അറ്റാദായം 2166 കോടി രൂപയായി രേഖപ്പെടുത്തി.
- ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഡിസംബർ പാദത്തിലെ അറ്റാദായം 92 ശതമാനം ഇടിഞ്ഞ് 448 കോടി രൂപയായി.
- നിഫ്റ്റി 17662 എന്ന നിലയിലും ബാങ്ക് നിഫ്റ്റി 40655 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു.
- 2024ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പായി വരുന്ന ബിജെപി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ആയതിനാൽ ഇന്നത്തെ ബജറ്റ് ഏറെ ശ്രദ്ധേയമാകും.
പ്രധാനതലക്കെട്ടുകൾ
Adani Enterprises: ഹിൻഡെൻബെർഗിന്റെ മോശം റിപ്പോർട്ട് ഉണ്ടായിട്ടും കമ്പനിയുടെ 20000 കോടി രൂപയുടെ എഫ്.പിഒ മുഴുവനായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു.
Sun Pharma: ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 2166 കോടി രൂപയായി രേഖപ്പെടുത്തി.
Indian Oil Corporation: ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 92 ശതമാനം ഇടിഞ്ഞ് 448 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17736 നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പെട്ടെന്ന് താഴേക്ക് വീണു. 17560ന് അടുത്തായി സപ്പോർട്ടും രേഖപ്പെടുത്തിയ സൂചിക പിന്നീട് മുകളിലേക്ക് കയറി. തുടർന്ന് 13 പോയിന്റുകൾക്ക് മുകളിലായി 17662 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
40621 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം താഴേക്ക് വീണെങ്കിലും പിന്നീട് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 268 പോയിന്റുകൾക്ക് മുകളിലായി 40655 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 1.2 ശതമാനം നേട്ടത്തിൽ അടച്ചു.
യുഎസ് വിപണി നേട്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണി കയറിയിറങ്ങി അടച്ചു.
ഏഷ്യൻ വിപണികൾ ഫ്ലാറ്റായി കാണപ്പെടുന്നു.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നഷ്ടത്തിൽ കാണപ്പെടുന്നു.
SGX NIFTY 17840-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,560, 17,500, 17,420 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,700, 17,800, 17,875 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 40,500, 40,165, 40,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,000, 41,300, 41,700 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഫിൻ നിഫ്റ്റിയിൽ 18,000, 17,865, 17,700 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,175, 18,280, 18,400 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 42000ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 40000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 5500 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 4500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ഇന്ത്യ വിക്സ് 16.8 ആയി കാണപ്പെടുന്നു.
2024ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പായി വരുന്ന ബിജെപി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ആയതിനാൽ തന്നെ ഇന്നത്തെ ബജറ്റ് ഏറെ ശ്രദ്ധേയമാകും.
പണപ്പെരുപ്പം വെല്ലുവിളിയായി നിലനിൽക്കുന്നു. അതിനാൽ തന്നെ നികുതി അടയ്ക്കുന്നതിന് ഉള്ള പരിധിയിൽ മാറ്റം വരുത്തിയേക്കും.
സ്റ്റാർട്ട് അപ്പ് എക്കോസിസ്റ്റം വളർത്തുന്നതിന് സർക്കാർ പിന്തുണ നൽകിയേക്കും.
മുന്നിലേക്ക് പണപ്പെരുപ്പത്തെ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നനു.
രാത്രി ഫെഡ് യോഗം ഉള്ളതും നിർണായകമാണ്. 25 ബേസിസ് പോയിന്റ് പലിശ നിരക്ക് വർദ്ധനവ് പ്രതീക്ഷിക്കാം.
ജിഎസ്ടി വരുമാനം 1.56 ലക്ഷം കോടി രൂപയായി. ഇത് രണ്ടാമത്തെ ഉയർന്ന നിരക്കാണ്. നിലവിൽ കാര്യങ്ങൾ ബുള്ളിഷ് സൂചന നൽകുന്നു. ഏവരും മാർക്കറ്റ് മുകളിലേക്ക് കയറുമോ എന്ന് ആശങ്കയിലാണ്. അതിനാൽ തന്നെ ശക്തമായ റാലി ഉണ്ടായേക്കാം. എന്നാൽ വീഴ്ചയാണ് ഉണ്ടാകുന്നതെങ്കിൽ അത് വലിയ പതനത്തിന് കാരണം ആകും.
ഇന്ന് ഇവന്റ് ദിവസമായത് കൊണ്ട് തന്നെ സുരക്ഷിതമായ ഓപ്ഷൻ സെല്ല് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇന്ന് ട്രേഡ് ചെയ്യാതെ ഇരിക്കുക.
നിഫ്റ്റിയിൽ മുകളിലേക്ക് 17800 താഴേക്ക് 17560 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Frequently asked questions
അദാനി എന്റർപ്രൈസസിന്റെ എഫ്.പി.ഒ എത്ര രൂപയുടേതാണ്?
അദാനി എന്റർപ്രൈസസിന്റെ എഫ്.പി.ഒ 20000 കോടി രൂപയുടേതാണ്.
സൺ ഫാർമയുടെ ഡിസംബർ പാദത്തിലെ അറ്റാദായം എത്രയാണ്?
സൺ ഫാർമയുടെ ഡിസംബർ പാദത്തിലെ അറ്റാദായം 2166 കോടി രൂപയാണ്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഡിസംബർ പാദത്തിലെ അറ്റാദായം എത്രയാണ്?
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഡിസംബർ പാദത്തിലെ അറ്റാദായം 448 കോടി രൂപയാണ്.
ഇന്നത്തെ ബജറ്റിന്റെ പ്രാധാന്യം എന്താണ്?
2024ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പായി വരുന്ന ബിജെപി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ആയതിനാൽ ഇന്നത്തെ ബജറ്റ് ഏറെ ശ്രദ്ധേയമാകും.
Written by
Amal M PrashanthRelated reads

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട്
സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.
Find what’s wrong with your money.
Join 2.4M+ Indians spotting the leaks in their finances, and fixing them, on the marketfeed app.
Get the appJoin 2.4M+ Indians · Free · 2 min