Market
വീണ്ടും ഭീഷണി ഉയർത്തി സാമ്പത്തിക മാന്ദ്യം? ചോരയിൽ മുങ്ങി ആഗോള വിപണികൾ - പ്രീമാർക്കറ്റ് റിപ്പോർട്ട്
ആഗോള വിപണികൾ പലിശ നിരക്ക് വർദ്ധനവിനെ തുടർന്നുണ്ടാകാനുള്ള മാന്ദ്യത്തെ ഭയക്കുന്നതായി കാണാം. ഇന്നലെ വിപണിയിൽ കാണപ്പെട്ട ചുവന്ന കാൻഡിലുകൾ ഭയപ്പെടുത്തുന്നതായിരുന്നു.

Key takeaways
- Reliance തങ്ങളുടെ കൺസ്യൂമർ പാക്കേജ്ഡ് ഗുഡ്‌സ് ബ്രാൻഡായ 'ഇൻഡിപെൻഡൻസ്' ഗുജറാത്തിൽ ലോഞ്ച് ചെയ്തു.
- Wipro മിഡിൽ ഈസ്റ്റിലെ കോർപ്പറേറ്റ് ബാങ്കുകൾക്കായി ഫിൻടെക് സ്ഥാപനമായ ഫിനാസ്ട്രയുമായി മൾട്ടി-ഇയർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പങ്കാളിത്തത്തിൽ ഒപ്പുവെച്ചു.
- Hindustan Petroleum Corporation 10,000 കോടി രൂപ കടം സ്വരൂപിക്കും.
- Petronet LNG ഒഡീഷയിലെ ഗോപാൽപൂർ തുറമുഖത്ത് 2,306 കോടി രൂപയ്ക്ക് ഫ്ലോട്ടിംഗ് എൽഎൻജി കേന്ദ്രം സ്ഥാപിക്കും.
- ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 50 ബേസിസ് പോയിന്റായി ഉയർത്തി.
പ്രധാനതലക്കെട്ടുകൾ
Reliance: എഫ്എംസിജി സെഗ്‌മെന്റിലെ തങ്ങളുടെ അഭിലാഷത്തിന്റെ ഭാഗമായി കൺസ്യൂമർ പാക്കേജ്ഡ് ഗുഡ്‌സ് ബ്രാൻഡായ 'ഇൻഡിപെൻഡൻസ്' ഗുജറാത്തിൽ ലോഞ്ച് ചെയ്തതായി കമ്പനി പ്രഖ്യാപിച്ചു.
Wipro: മിഡിൽ ഈസ്റ്റിലെ കോർപ്പറേറ്റ് ബാങ്കുകൾക്കായി ഫിൻടെക് സ്ഥാപനമായ ഫിനാസ്ട്രയുമായി മൾട്ടി-ഇയർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പങ്കാളിത്തത്തിൽ ഒപ്പുവെച്ചതായി ഐടി കമ്പനി അറിയിച്ചു.
Hindustan Petroleum Corporation: എണ്ണ ശുദ്ധീകരണത്തിനും ഇന്ധന വിപണന പ്രവർത്തനങ്ങൾക്കുമായി ആഭ്യന്തര അല്ലെങ്കിൽ വിദേശ വിപണിയിൽ നിന്ന് 10,000 കോടി രൂപ കടം കമ്പനി സ്വരൂപിക്കും.
Petronet LNG : ഒഡീഷയിലെ ഗോപാൽപൂർ തുറമുഖത്ത് 2,306 കോടി രൂപയ്ക്ക് ഫ്ലോട്ടിംഗ് എൽഎൻജി കേന്ദ്രം കമ്പനി സ്ഥാപിക്കും.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 18619 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കൃത്യമായി താഴേക്ക് നീങ്ങി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 245 പോയിന്റുകൾക്ക് താഴെയായി 18415 എന്ന നിലയിൽ സൂചിക ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.
43969 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തി. എന്നാൽ ഇതിന് സാധിക്കാതെ ഇരുന്ന സൂചിക കുത്തനെ താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 551 പോയിന്റുകൾക്ക് താഴെയായി 43498 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 2 ശതമാനം നേട്ടത്തിൽ അടച്ചു.
യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണിയും നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നേരിയ ലാഭത്തിൽ കാണപ്പെടുന്നു.
SGX NIFTY 18,400-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
18,400, 18,340, 18,250 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,440, 18,500, 18,540 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 43,380, 43,000, 42,850 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 43,600, 43,900, 44,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 700 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ഇന്ത്യ വിക്സ് 13.5 ആയി കാണപ്പെടുന്നു.
ഇന്നലെ വിപണിയിൽ കാണപ്പെട്ട ചുവന്ന കാൻഡിലുകൾ ഭയപ്പെടുത്തുന്നത് ആയിരുന്നു. ആക്രമണം തുടർന്ന കരടികൾ വിപണിയെ താഴേക്ക് വലിച്ചു. 18130 അടുത്ത പ്രധാന സപ്പോർട്ട് ആയി പരിഗണിക്കാം.
ആഗോള വിപണികളും ഇന്നലെ ചോരക്കളമായി മാറി. ഡൌ ജോൺസിന്റെ സ്വിംഗ് പോയിന്റ് തകർന്നു. ഡാക്സിലേക്ക് നോക്കിയാലും സമാനമായ കാര്യം കാണാവുന്നതാണ്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 50 ബേസിസ് പോയിന്റായി ഉയർത്തി.
ഇവന്റ് ഉള്ള ആഴ്ചയിലെ എക്സ്പെയറി ആയതിനാൽ അതിന് ശേഷം വിപണി ഇടിയുകയായിരുന്നു. ആഗോള വിപണികൾ പലിശ നിരക്ക് വർദ്ധനവിനെ തുടർന്ന് ഉണ്ടാകാനുള്ള മാന്ദ്യത്തെ ഭയക്കുന്നതായി കാണാം.
യൂറോ സിപിഐ ഇന്ന് പുറത്തുവരും. ജർമനിയുടെ നിർമാണ പിഎംഐയും ഇന്ന് പുറത്തുവരും.
ഈ ആഴ്ചയും വിപണിയിൽ കരടികളുടെ ആക്രമണം തുടരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
നിഫ്റ്റിയിൽ മുകളിലേക്ക് 18500 താഴേക്ക് 18,130 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Frequently asked questions
നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് എവിടെയാണ്?
18,400, 18,340, 18,250 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.
ബാങ്ക് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് എവിടെയാണ്?
ബാങ്ക് നിഫ്റ്റിയിൽ 43,380, 43,000, 42,850 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) എത്ര രൂപയുടെ ഓഹരികൾ വിറ്റു?
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 700 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റു.
ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) എത്ര രൂപയുടെ ഓഹരികൾ വാങ്ങി?
ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
Written by
Amal M PrashanthRelated reads

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട്
സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.
Find what’s wrong with your money.
Join 2.4M+ Indians spotting the leaks in their finances, and fixing them, on the marketfeed app.
Get the appJoin 2.4M+ Indians · Free · 2 min