Download the App

Market

ബജറ്റ് പ്രഖ്യാപനത്തിനായി കാതോർത്ത് രാജ്യം, നാളെ നിർണായക ദിനം  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് നിഫ്റ്റി 17662 ലും ബാങ്ക് നിഫ്റ്റി 40655 ലും വ്യാപാരം അവസാനിപ്പിച്ചു. നാളെ ബജറ്റ് പ്രഖ്യാപനം നടക്കാൻ ഇരിക്കെ വിപണി അസ്ഥിരമായി തുടർന്നേക്കാം.

By Rohit Satheesan1 min read
Big Day Tomorrow- Union Budget - Post-Market Analysis
On this page

Key takeaways

  • നിഫ്റ്റി 13 പോയിന്റുകൾ/0.07 ശതമാനം മുകളിലായി 17662 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • ബാങ്ക് നിഫ്റ്റി 1267 പോയിന്റുകൾ/ 0.66 ശതമാനം മുകളിലായി 40655 നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • Nifty Media (+2.3%), Nifty Auto (+1.8%), NIFTY Metal (+1.5%) എന്നിവ ലാഭത്തിൽ അടച്ചു.
  • NIFTY IT (-1.18%), NIFTY Pharma (-0.99%) എന്നിവ നഷ്ടത്തിൽ അടച്ചു.
  • നാളെ രാവിലെ 11 മണിയോടെയാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രഖ്യാപനം നടത്തുക.

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് അപ്പിൽ 17731 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി
ആദ്യ 5 മിനിറ്റിൽ 120 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. പിന്നീട് താഴേക്ക് വീണ സൂചിക 17535ൽ സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 13 പോയിന്റുകൾ/0.07 ശതമാനം മുകളിലായി 17662 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40563 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പിന്നീട് ദുർബലമായി കാണപ്പെട്ടു. 40165ൽ സപ്പോർട്ട് എടുത്ത സൂചിക പിന്നീട് സാവധാനം മുകളിലേക്ക് കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1267 പോയിന്റുകൾ/ 0.66 ശതമാനം മുകളിലായി 40655 നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Media (+2.3%), Nifty Auto (+1.8%), NIFTY Metal (+1.5%) എന്നിവ
ലാഭത്തിൽ അടച്ചു.  NIFTY IT (-1.18%), NIFTY Pharma (-0.99%) എന്നിവ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

M&M (+3.5%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Bajaj Finance (-2.2%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Adani Ent’s-ന്റെ എഫ്.പി.ഒ മുഴുവനായി സബ്സ്ക്രിപ്ഷൻ നേടിയതിന് പിന്നാലെ  Adani Ent (+2.8%)Adani Ports (+2.6%) ഓഹരി നേട്ടത്തിൽ അടച്ചു.

മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 1090 കേടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ UPL (+1.6%) ഓഹരി നേട്ടത്തിൽ അടച്ചു.

മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 2170 കോടി രൂപയായതിന് പിന്നാലെ Sun Pharma (-1.6%) ഓഹരി നഷ്ടത്തിൽ അടച്ചു.

L&T (+0.54%), BPCL (+2.4%), Apar Industries (+20%-UC) എന്നിവ നേട്ടത്തിൽ അടച്ചു.

Westlife (+6.4%), Godrej Consumer (+1%), IOC (0.00%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

നാളെ ബജറ്റ് പ്രഖ്യാപനം നടക്കാൻ ഇരിക്കെ ടെക്നിക്കൽ അനാലിസിസ് നടത്തുന്നതിൽ പ്രത്യേകിച്ച് കാര്യമില്ല. നാളെ രാവിലെ 11 മണിയോടെയാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രഖ്യാപനം നടത്തുക. ഇക്കാരണത്താൽ തന്നെ രാവിലെ ആദ്യ മണിക്കൂറിൽ വിപണി അസ്ഥിരമായി നിന്നേക്കാം. 

യുഎസിലെ പരിശ നിരക്ക് സംബന്ധിച്ച വിവരങ്ങൾ നാളെ മാർക്കറ്റ് ഹവറിന് ശേഷം പുറത്തുവരും.

മുന്നിലേക്ക്  ഇന്ത്യയുടെ ശരാശരി പണപ്പെരുപ്പം 6 ശതമാനത്തിൽ താഴെ നിൽക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

Frequently asked questions

നിഫ്റ്റി ഇന്ന് എത്ര പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്?

നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 13 പോയിന്റുകൾ/0.07 ശതമാനം മുകളിലായി 17662 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഇന്ന് എത്ര പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്?

ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 1267 പോയിന്റുകൾ/ 0.66 ശതമാനം മുകളിലായി 40655 നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏത് സമയത്താണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രഖ്യാപനം നടത്തുക?

നാളെ രാവിലെ 11 മണിയോടെയാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രഖ്യാപനം നടത്തുക.

Written by

Rohit Satheesan

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min