Market
43500ന് മുകളിൽ ബാങ്ക് നിഫ്റ്റി, മുന്നേറ്റം തുടരുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്
ഇന്നലെ ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെക്കുകയും 43597 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ഇന്ന് 43500 മറികടക്കാൻ സൂചികയ്ക്ക് ആയാൽ ശക്തമായ മുന്നേറ്റം നടന്നേക്കാം.

Key takeaways
- Hindustan Unilever ഒസിവയിലെ ഭൂരിഭാഗം ഓഹരികളും വെൽബീയിംഗ് ന്യൂട്രീഷന്റെ 19.8 ശതമാനം ഇക്വിറ്റിയും 335 കോടി രൂപക്ക് ഏറ്റെടുക്കും.
- InterGlobe Aviation ന്യൂ ഗോവ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് എട്ട് ഡൊമസ്റ്റിക്ക് എയർപ്പോർട്ടുകളിലേക്ക് ആഴ്ചയിൽ 168 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് അറിയിച്ചു.
- Hinduja Global Solutions 483 കോടി രൂപയ്ക്ക് ടെക്‌ലിങ്ക് ഇന്റർനാഷണലിന്റെ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കുമെന്ന് അറിയിച്ചു.
- SGX NIFTY 18,795-ലാണ് വ്യാപാരം നടത്തുന്നത്, ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
- ബാങ്ക് നിഫ്റ്റിയിൽ 43,500, 43,330, 43,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.
പ്രധാനതലക്കെട്ടുകൾ
Hindustan Unilever: ഒസിവയിലെ ഭൂരിഭാഗം ഓഹരികളും വെൽബീയിംഗ് ന്യൂട്രീഷന്റെ 19.8 ശതമാനം ഇക്വിറ്റിയും 335 കോടി രൂപക്ക് കമ്പനി ഏറ്റെടുക്കും.
InterGlobe Aviation: ന്യൂ ഗോവ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് എട്ട് ഡൊമസ്റ്റിക്ക് എയർപ്പോർട്ടുകളിലേക്ക് ആഴ്ചയിൽ 168 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു.
Hinduja Global Solutions: 483 കോടി രൂപയ്ക്ക് ടെക്‌ലിങ്ക് ഇന്റർനാഷണലിന്റെ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഫ്ലാറ്റായി 18578 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 18620 രേഖപ്പെടുത്തിയെങ്കിലും പിന്നീട് താഴേക്ക് വീണു. അവിടെ അസ്ഥിരമായി നിന്ന സൂചിക തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 49 പോയിന്റുകൾക്ക് മുകളിലായി 18609 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
43146 എന്ന നിലയിൽ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്നലെ ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 43330 മറികടന്ന സൂചിക
പിന്നീട് കത്തിക്കയറി. തുടർന്ന് 498 പോയിന്റുകൾക്ക് മുകളിലായി 43597 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.24 ശതമാനം നഷ്ടത്തിൽ അടച്ചു.
യുഎസ് വിപണി നേട്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണിയും നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നഷ്ടത്തിൽ കാണപ്പെടുന്നു.
SGX NIFTY 18,795-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
18,600, 18,530, 18,450, 18,410 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,620, 18,670, 18,730 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 43,500, 43,330, 43,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 43,700, 43,800, 44,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഫിൻ നിഫ്റ്റിയിൽ 19,270, 19,230, 19,170 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,300, 19,320, 19,370 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1100 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ഇന്ത്യ വിക്സ് 13.4 ആയി കാണപ്പെടുന്നു.
പ്രതീക്ഷിച്ചത് പോലെ സംഭവിച്ചത് കൊണ്ട് ഗുജറാത്ത് ഇലക്ഷൻ ഫലം വിപണിയെ അധികം ബാധിച്ചില്ല. രണ്ടാം പകുതിയിൽ ശക്തമായ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നു. ബാങ്ക് നിഫ്റ്റി മുന്നേറ്റം നടത്തി എക്കാലത്തെയും പുതിയ ഉയർന്ന നില രേഖപ്പെടുത്തി.
2630-33 എന്ന റേഞ്ചിൽ റിലയൻസ് ഫ്ലാറ്റായി അടച്ചു. ഓഹരിയിലേക്ക് ശ്രദ്ധിക്കുക.
ഡൌ ജോൺസ് 34000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചാൽ മാത്രമെ വീണ്ടും റാലി തുടരുകയുള്ളു.
യുഎസിലെ തൊഴിലില്ലായ്മ ക്ലെയിമുകൾ സൂചിപ്പിക്കുന്നത് കുറച്ച് ജോലികൾ കൂട്ടിച്ചേർക്കുകയോ അല്ലെങ്കിൽ കൂടുതൽ ക്ലെയിമുകൾ ഉണ്ടാക്കുകയോ ചെയ്തു, ഇത് നിരക്കിൽ സാവധാനത്തിലുള്ള വർദ്ധനവ് അർത്ഥമാക്കുന്നു. ഇത് നേരിയ തോതിൽ മുന്നേറ്റത്തിന് കാരണമായി.
ബാങ്ക് നിഫ്റ്റിയിലേക്ക് ഇന്ന് ശ്രദ്ധിക്കുക. 43500 മറികടക്കാൻ സൂചികയ്ക്ക് ആയാൽ ശക്തമായ മുന്നേറ്റം നടന്നേക്കാം. ഈ ആഴ്ചയിൽ അതിന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ വിപണിക്ക് ആകുമോ എന്ന് നോക്കാം.
നിഫ്റ്റിയിൽ മുകളിലേക്ക് 18670 താഴേക്ക് 18,530 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Frequently asked questions
ബാങ്ക് നിഫ്റ്റി ഇന്നലെ എങ്ങനെയാണ് വ്യാപാരം അവസാനിപ്പിച്ചത്?
ബാങ്ക് നിഫ്റ്റി ഇന്നലെ 498 പോയിന്റുകൾക്ക് മുകളിലായി 43597 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ഇന്ത്യൻ വിപണിയിൽ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നത് എന്താണ്?
SGX NIFTY 18,795-ലാണ് വ്യാപാരം നടത്തുന്നത്, ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
നിഫ്റ്റിക്ക് എവിടെയെല്ലാം ശക്തമായ സപ്പോർട്ട് ഉണ്ട്?
18,600, 18,530, 18,450, 18,410 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉണ്ട്.
Written by
Amal M PrashanthRelated reads

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട്
സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.
Find what’s wrong with your money.
Join 2.4M+ Indians spotting the leaks in their finances, and fixing them, on the marketfeed app.
Get the appJoin 2.4M+ Indians · Free · 2 min