Download the App

Market

കയറിയിറങ്ങി ഏഷ്യൻ വിപണികൾ, വ്യാപാരം നടത്താതെ യുഎസ് വിപണി- പ്രീമാർക്കറ്റ് റിപ്പോർട്ട്

ഏഷ്യൻ വിപണികൾ കയറിയിറങ്ങി വ്യാപാരം നടത്തുന്നു. സ്വാതന്ത്ര്യദിനത്തെ തുടർന്ന് യുഎസ് വിപണി ഇന്ന് അവധിയാണ്. ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകി SGX NIFTY 15,710-ൽ വ്യാപാരം നടത്തുന്നു.

By Amal M Prashant2 min read
Asia Mixed; US on Holiday - Share Market Today

Key takeaways

  • ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡ് Hemisphere Properties India-യുടെ 59.85 ലക്ഷം ഇക്വിറ്റി ഷെയറുകൾ ഓപ്പൺ മാർക്കറ്റ് വഴി വിറ്റഴിച്ചു.
  • Hero MotoCorp 2022 ജൂണിൽ 4.85 ലക്ഷം യൂണിറ്റ് മോട്ടോർസൈക്കിളുകളും സ്‌കൂട്ടറുകളും വിറ്റു, മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 3.3% വളർച്ച നേടി.
  • Eicher Motors 2022 ജൂണിൽ റോയൽ എൻഫീൽഡിന്റെ 61,407 യൂണിറ്റുകൾ വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 43 ശതമാനം വളർച്ച നേടി.
  • Mahindra & Mahindra 2022 ജൂണിൽ 54,096 വാഹനങ്ങൾ വിറ്റു, കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 64 ശതമാനം വളർച്ച കൈവരിച്ചു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2300 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) 1300 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

പ്രധാനതലക്കെട്ടുകൾ

Hemisphere Properties India: ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡ്, കമ്പനിയുടെ 59.85 ലക്ഷം ഇക്വിറ്റി ഷെയറുകൾ ഓപ്പൺ മാർക്കറ്റ് വഴി വിറ്റഴിച്ചു.

Hero MotoCorp: 2022 ജൂണിൽ 4.85 ലക്ഷം യൂണിറ്റ് മോട്ടോർസൈക്കിളുകളും സ്‌കൂട്ടറുകളും കമ്പനി വിറ്റു, മുൻ സാമ്പത്തിക വർഷത്തെ ഇതേ മാസത്തിൽ വിറ്റ 4.69 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് 3.3% വളർച്ചയാണ് വിൽപ്പനയിൽ ഉണ്ടായിട്ടുള്ളത്.

Eicher Motors: 2022 ജൂണിൽ റോയൽ എൻഫീൽഡിന്റെ 61,407 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 43,048 യൂണിറ്റുകളെ അപേക്ഷിച്ച് 43 ശതമാനം വളർച്ച നേടി.

Mahindra & Mahindra: 2022 ജൂണിൽ കമ്പനി 54,096 വാഹനങ്ങൾ വിറ്റു, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 32,964 വാഹനങ്ങളെ അപേക്ഷിച്ച് 64 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചത്.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൌണിൽ 15708 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വളരെ പെട്ടെന്ന് തന്നെ റിലയൻസിനൊപ്പം കുത്തനെ താഴേക്ക് വീണു. 15500ൽ നിന്നും ശക്തമായ വീണ്ടെടുക്കൽ നടന്നു. തുടർന്ന് 28 പോയിന്റുകൾക്ക് താഴെയായി 15752 എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 33267 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി വിപണിക്ക് പിന്തുണ നൽകി. തുടർന്ന് 114 പോയിന്റുകൾ/ 0.34 ശതമാനം മുകളിലായി 33539 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.8 ശതമാനം ഉയർന്നു.

യൂഎസ് വിപണി ലാഭത്തിലും യൂറോപ്പ്യൻ വിപണി നേരിയ നേട്ടത്തിലും അടച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യുച്ചേഴ്സ്  എന്നിവ താഴ്ന്ന നിലയിലാണ്  വ്യാപാരം നടത്തുന്നത്.

SGX NIFTY 15,710- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

15,750, 15,700, 15,640, 15,550 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,780, 15,850, 15,890, 15,930 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ബാങ്ക് നിഫ്റ്റിയിൽ 33,500, 33,120, 33,000, 32,700 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 33,550, 33,690, 33,930, 34,130 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 16500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 15500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 34000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 32500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 21.4  ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2300 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1300 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

വിൻഡ്‌ഫാൾ ടാക്സ് എന്ന പദം നിങ്ങൾ കണ്ടിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നു. റിലയൻസിന്റെയും മറ്റ് ക്രൂഡ് ഓയിൽ ശുദ്ധീകരണ കമ്പനികളുടെയും നേട്ടത്തിന് സർക്കാർ വിൻഡ്ഫാൾ  നികുതി ചുമത്തിയതോടെ, വെള്ളിയാഴ്ച ഹെവിവെയ്റ്റ് കുത്തനെ ഇടിഞ്ഞു. ഓഹരിയിലേക്ക് ശ്രദ്ധിക്കുക.

സ്വാതന്ത്ര്യദിനത്തെ തുടർന്ന് യുഎസ് വിപണി ഇന്ന് അവധിയാണ്.

ഇന്ത്യയുടെ നിർമാണ പിഎംഐ 53.9 ആയി രേഖപ്പെടുത്തി. 9 മാസത്തിലെ വളരെ പതുകെയുള്ള വളർച്ച. എങ്കിലും ഇത് പ്രതീക്ഷിച്ചിരുന്നതിനാൽ വിപണി ബാധിച്ചേക്കില്ല.

കഴിഞ്ഞ 2 ആഴ്ചയായി ഐടി ഓഹരികൾ തിരികെ കയറുകയാണ്. ഇന്ന് ടിസിഎസ് ഇൻഫി എന്നിവ എങ്ങനെ വ്യാപാരം നടത്തുന്നുവെന്ന് നോക്കാം. ബാങ്ക് നിഫ്റ്റി വെള്ളിയാഴ്ച ദിവസത്തെ  ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വീണ്ടും ഗ്യാപ്പ് ഡൌണിൽ തുറന്ന് മുകളിലേക്ക് കയറിയാൽ രസമായിരിക്കും.

നിഫ്റ്റിയിൽ താഴേക്ക് 15500 ശ്രദ്ധിക്കുക. മുകളിലേക്ക് 15930 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Frequently asked questions

2022 ജൂണിൽ Hero MotoCorp എത്ര യൂണിറ്റ് മോട്ടോർസൈക്കിളുകളും സ്കൂട്ടറുകളും വിറ്റു?

Hero MotoCorp 2022 ജൂണിൽ 4.85 ലക്ഷം യൂണിറ്റ് മോട്ടോർസൈക്കിളുകളും സ്കൂട്ടറുകളും വിറ്റു.

2022 ജൂണിൽ Eicher Motors എത്ര റോയൽ എൻഫീൽഡ് യൂണിറ്റുകൾ വിറ്റഴിച്ചു?

Eicher Motors 2022 ജൂണിൽ റോയൽ എൻഫീൽഡിന്റെ 61,407 യൂണിറ്റുകൾ വിറ്റഴിച്ചു.

യുഎസ് വിപണി ഇന്ന് വ്യാപാരം നടത്തുന്നുണ്ടോ?

ഇല്ല, സ്വാതന്ത്ര്യദിനത്തെ തുടർന്ന് യുഎസ് വിപണി ഇന്ന് അവധിയാണ്.

Written by

Amal M Prashant

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min