Download the App

Market

മുൾമുനയിൽ നിഫ്റ്റി, അടിതെറ്റുമോ കുതിച്ചുപായുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

വെള്ളിയാഴ്ച ഇന്ത്യൻ വിപണി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചെങ്കിലും യുഎസ് വിപണി താഴേക്ക് വീണു. ആർബിഐ പലിശ നിരക്ക് ഉയർത്തുകയും ജിഡിപി വളർച്ചാ നിരക്ക് കുറയ്ക്കുകയും ചെയ്തു.

By Amal M Prashanth2 min read
Against the Tide or Surrender? - Pre Market Analysis

Key takeaways

  • Coal India-യുടെ കൽക്കരി ഉൽപ്പാദനം 2022 സെപ്റ്റംബറിൽ 12.3 ശതമാനം വർധിച്ച് 45.7 ദശലക്ഷം ടണ്ണായി.
  • LIC Housing Finance വായ്പാ നിരക്കുകൾ 0.50 ശതമാനം വർദ്ധിപ്പിച്ചു.
  • നിഫ്റ്റി 17094-ലും ബാങ്ക് നിഫ്റ്റി 38632-ലും വ്യാപാരം അവസാനിപ്പിച്ചു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1600 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 3200 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
  • ആർബിഐ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തുകയും ജിഡിപി വളർച്ചാ നിരക്കിന്മേലുള്ള പ്രതീക്ഷ 7.2 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറയ്ക്കുകയും ചെയ്തു.

പ്രധാനതലക്കെട്ടുകൾ

Coal India: 2022 സെപ്റ്റംബറിൽ കൽക്കരി ഉൽപ്പാദനം 12.3 ശതമാനം വർധിച്ച് 45.7 ദശലക്ഷം ടണ്ണായതായി കമ്പനി പറഞ്ഞു.

LIC Housing Finance: ആർബിഐ പലിശ നിരക്കുകൾ ഉയർത്തിയതിന് പിന്നാലെ കമ്പനി വായ്പാ നിരക്കുകൾ 0.50 ശതമാനം വർദ്ധിപ്പിച്ചു.

APL Apollo Tubes: 2023 സാമ്പത്തിക വർഷത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ വിൽപ്പന 6.02 ലക്ഷം ടണ്ണായി രേഖപ്പെടുത്തി. വാർഷികാടിസ്ഥാനത്തിൽ 41 ശതമാനത്തിന്റെ വർധനവാണിത്.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഫ്ലാറ്റായി 16808 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായി മുന്നേറ്റം നടത്തി 17000 മറികടന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 276 പോയിന്റുകൾക്ക് മുകളിലായി 17094 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

37667 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മൂകളിലേക്ക് കയറി 38500 മറികടന്നു.  തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 984 പോയിന്റുകൾക്ക് മുകളിലായി 38632 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.6 ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ് മാർക്കറ്റ് കുത്തനെ താഴേക്ക് വീണു. യൂറോപ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. നിക്കി നേട്ടത്തിലാണ് കാണപ്പെടുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്. യൂറോപ്യൻ ഫ്യൂച്ചേഴസ് കയറിയിറങ്ങി കാണപ്പെടുന്നു.

SGX NIFTY 16940-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഗൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

16,930, 16,800, 16,750 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,000, 17,180, 17,310 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 38,500, 38,200, 38,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,000, 39,500, 40,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17500ലാണ് ഏറ്റവും ഉയർന്ന കോൾ  ഒഐയുള്ളത്. 16700ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 39000ലാണ്  ഏറ്റവും ഉയർന്ന കോൾ  ഒഐയുള്ളത്. 37500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 20 ശതമാനമായി ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3200 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

വെള്ളിയാഴ്ച ഇന്ത്യൻ വിപണി ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. അത് ഒരു ബുള്ളിഷ് എൻഗൽഫിംഗ് കാൻഡിൽ ആണെന്ന് കാണാം.
എന്നാൽ യുഎസ് വിപണി താഴേക്ക് വീണ് കൊണ്ട് പ്രതീക്ഷകൾ ഇല്ലാതെയാക്കി. യുഎസ് സൂചിക 2 ശതമാനം നഷ്ടത്തിലാണ് അടച്ചത്.

ദേശീയ അവധി ആയതിനാൽ തന്നെ ചൈനീസ് വിപണി ഇന്ന് തുറക്കില്ല. ഒരാഴ്ച മുഴുവൻ വിപണി അവധിയിൽ ആയിരിക്കും. അതേസമയം യൂറോപ്യൻ വിപണി ലാഭത്തിലാണ് ആഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ചത്.

ആർബിഐ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് കൂടി ഉയർത്തി. പണപ്പെരുപ്പ നിരക്കിന് മേലുള്ള പ്രതീക്ഷ 6.7 ശതമാനമായി തന്നെ നിലനിർത്തി. എന്നാൽ ജിഡിപി വളർച്ച നിരക്കിന് മേലുള്ള പ്രതീക്ഷ 7.2 ശതമാനത്തിൽ നിന്നും 7 ശതമാനമായി കുറച്ചു.

കേന്ദ്ര സർക്കാർ വിഡ്ഫാൾ നികുതി കുറച്ചു. ഓയിൽ കമ്പനികളിലേക്ക് ശ്രദ്ധിക്കുക. പ്രധാനമന്ത്രി 5ജി അവതരിപ്പിച്ചതിനാൽ തന്നെ ടെലികോം കമ്പനികളിലേക്ക് ശ്രദ്ധിക്കുക.

ഓട്ടോ വിൽപ്പന കണക്കുകളും മികച്ചതാണെന്ന് കാണാം.

ബുധനാഴ്ച അവധി ആയതിനാൽ തന്നെ ഈ ആഴ്ച വളരെ ചെറുതാണ്.

നിഫ്റ്റിയിൽ മുകളിലേക്ക് 17300 ശ്രദ്ധിക്കുക. താഴേക്ക് 16,750 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Frequently asked questions

Coal India-യുടെ കൽക്കരി ഉൽപ്പാദനം എത്ര ശതമാനം വർദ്ധിച്ചു?

Coal India-യുടെ കൽക്കരി ഉൽപ്പാദനം 2022 സെപ്റ്റംബറിൽ 12.3 ശതമാനം വർദ്ധിച്ചു.

LIC Housing Finance വായ്പാ നിരക്കുകൾ എത്ര ശതമാനം വർദ്ധിപ്പിച്ചു?

LIC Housing Finance വായ്പാ നിരക്കുകൾ 0.50 ശതമാനം വർദ്ധിപ്പിച്ചു.

ആർബിഐ പലിശ നിരക്ക് എത്ര ബേസിസ് പോയിന്റ് ഉയർത്തി?

ആർബിഐ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തി.

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min