Download the App

Market

ബുള്ളിഷ് സൂചന നൽകി വിപണികൾ? റിലയൻസ് ഓഹരിയിൽ ശ്രദ്ധിക്കുക  - പ്രീമാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ പ്രീമാർക്കറ്റ് റിപ്പോർട്ടിൽ Emami, PVR, RBL Bank, NLC India തുടങ്ങിയ കമ്പനികളുടെ പ്രധാന തലക്കെട്ടുകളും നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയുടെ വിപണി സാധ്യതകളും ഉൾപ്പെടുന്നു. യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് ഉയർത്തിയതും റിലയൻസിന്റെ ഒന്നാം പാദഫലങ്ങളും ശ്രദ്ധേയമാണ്.

By Amal M Prashant2 min read
A Bullish Close! What Next? Share Market Today

Key takeaways

  • Emami വളർത്തുമൃഗ സംരക്ഷണ വ്യവസായത്തിലേക്ക് ചുവടുവച്ച് ഒരു സ്റ്റാർട്ടപ്പ് കമ്പനിയുടെ 30 ശതമാനം ഓഹരികൾ സ്വന്തമാക്കി.
  • PVR-ന്റെ ജൂണിലെ ഒന്നാം പാദത്തിൽ ഏകീകൃത അറ്റാദായം 53.38 കോടി രൂപയായി, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 219 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയിരുന്നു.
  • RBL Bank-ന്റെ ജൂണിലെ ഒന്നാം പാദത്തിൽ ഏകീകൃത അറ്റാദായം 208 കോടി രൂപയായി, കഴിഞ്ഞ വർഷം ഇത് 462 കോടി രൂപയായിരുന്നു.
  • NLC India തമിഴ്‌നാട്ടിൽ വൈദ്യുതി, ഖനന പദ്ധതികൾ സ്ഥാപിക്കുന്നതിന് 14,944.91 കോടി രൂപയുടെ നിക്ഷേപ നടത്തുന്നതിനുള്ള നിർദേശം ബോർഡ് അംഗീകരിച്ചു.
  • യൂറോപ്യൻ സെൻട്രൽ ബാങ്ക് 11 വർഷങ്ങൾക്ക് ശേഷം 50 ബേസിസ് പോയിന്റ് പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചു.

പ്രധാനതലക്കെട്ടുകൾ

Emami: ഒരു സ്റ്റാർട്ടപ്പ് കമ്പനിയുടെ 30 ശതമാനം ഓഹരികൾ സ്വന്തമാക്കി കൊണ്ട് വളർത്തുമൃഗ സംരക്ഷണ വ്യവസായത്തിലേക്ക് ചുവടുവച്ച് കമ്പനി.

PVR: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 53.38 കോടി രൂപയായി. പോയവർഷം ഏപ്രിൽ- ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റനഷ്ടം 219 കോടി രൂപയായിരുന്നു.

RBL Bank: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 208 കോടി രൂപയായി. പോയവർഷം ഇത് 462 കോടി രൂപയായിരുന്നു.

NLC India: തമിഴ്‌നാട്ടിൽ വൈദ്യുതി, ഖനന പദ്ധതികൾ സ്ഥാപിക്കുന്നതിന് 14,944.91 കോടി രൂപയുടെ നിക്ഷേപ നടത്തുന്നതിനുള്ള നിർദേശം ബോർഡ് അംഗീകരിച്ചതായി കമ്പനി അറിയിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 16524 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായി മുകളിലേക്ക് കയറി. ഹെഡ് ആൻഡ് ഷോൾഡർ പാറ്റേൺ രൂപപ്പെട്ടതിന് പിന്നാലെ സൂചിക താഴേക്ക് വീണു.  തുടർന്ന് 84 പോയിന്റുകൾക്ക് മുകളിലായി 16605 എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി നേരിയ ഗ്യാപ്പ് അപ്പിൽ 36027 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് നീങ്ങി. ശക്തമായി മുകളിലേക്ക് നീങ്ങിയെങ്കിലും അവസാന നിമിഷം സൂചിക സെൽ ഓഫിന് വിധേയമായി. തുടർന്ന് 229 പോയിന്റുകൾ/ 0.64 ശതമാനം മുകളിലായി 36201 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.7 ശതമാനം നേട്ടത്തിൽ അടച്ചു.

യൂഎസ് വിപണി ലാഭത്തിൽ അടച്ചു. യൂറോപ്പ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു.

ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നേരിയ നിലയിൽ  നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 16,630- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

16,560, 16,530, 16,500, 16,370 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,670, 16,760, 16,800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 36,160, 36,000, 35,840 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,280,  36,500, 36,700 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് 16.86 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

അറ്റകുറ്റപ്പണികൾക്ക് ശേഷം നോർഡ് സ്ട്രീം പൈപ്പ് ലൈൻ വിതരണം പുനരാരംഭിക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അവ പതിവുപോലെ തുറന്നു. യൂറോപ്യൻ വിപണികൾ കാത്തിരുന്ന മറ്റൊരു ഇവെന്റ് എന്നത് ഇസിബി പലിശ നിരക്ക് തീരുമാനമായിരുന്നു.

11 വർഷങ്ങൾക്ക് ശേഷം 50 ബേസിസ് പോയിന്റ് പലിശ നിരക്ക് ഉയർത്താനാണ് ഇസിബി തിരുമാനിച്ചിരിക്കുന്നത്. നേരത്തെ ഫെഡ് ഉൾപ്പെടെയുള്ള ഏജൻസികൾ പലിശ നിരക്ക് വർദ്ധിപ്പിച്ചപ്പോൾ ഇസിബി അതിന് തയ്യാറായിരുന്നില്ല.

റിലയൻസിന്റെ ഒന്നാം പാദഫലങ്ങൾ ഇന്ന് പുറത്ത് വരും. ഓഹരിയിലേക്ക് ശ്രദ്ധിക്കുക.

നിഫ്റ്റിയിലെ ദിവസത്തെ ചാർട്ടിൽ ഒരു ബുള്ളിഷ് എൻഗൽഫിംഗ് പാറ്റേൺ രൂപപ്പെട്ടതായി കാണാം. ഇത് ഒരു ബുള്ളിഷ് സൂചനയാണ്. നിഫ്റ്റിക്ക് 16670ന് മുകളിലേക്ക് നീങ്ങാൻ സാധിക്കുമോ എന്ന് നോക്കാം. ആഴ്ചയിൽ ശക്തമായി വ്യാപാരം അവസാനിപ്പിക്കാൻ സൂചികയ്ക്ക് ആകുമോ എന്നും നോക്കുക.

നിഫ്റ്റിയിൽ താഴേക്ക് 16530, മുകളിലേക്ക് 16670 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Frequently asked questions

ഇസിബി എത്ര ബേസിസ് പോയിന്റ് പലിശ നിരക്ക് ഉയർത്തി?

ഇസിബി 11 വർഷങ്ങൾക്ക് ശേഷം 50 ബേസിസ് പോയിന്റ് പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചു.

റിലയൻസിന്റെ ഒന്നാം പാദഫലങ്ങൾ എപ്പോഴാണ് പുറത്ത് വരുന്നത്?

റിലയൻസിന്റെ ഒന്നാം പാദഫലങ്ങൾ ഇന്ന് പുറത്ത് വരും.

Written by

Amal M Prashant

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min