Download the App

Market

അവസാന നിമിഷം ഭ്രാന്തമായ നീക്കം നടത്തി നിഫ്റ്റി, ശ്രദ്ധേയമായി മാസത്തെ എക്സ്പെയറി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17736 എന്ന നിലയിലും ബാങ്ക് നിഫ്റ്റി 41299 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു. Nifty Metal, Nifty Realty എന്നിവ നേട്ടത്തിൽ അടച്ചു.

By Rohit Satheesan2 min read
The 3 PM Buying Brings Back The Essence of Monthly Expiry! - Post Market Analysis
On this page

Key takeaways

  • നിഫ്റ്റി 80 പോയിന്റുകൾ/0.46 ശതമാനം മുകളിലായി 17736 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • ബാങ്ക് നിഫ്റ്റി 176 പോയിന്റുകൾ/ 0.43 ശതമാനം മുകളിലായി 41299 നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • Nifty Metal (+2.7%), Nifty Realy (+2.9%) എന്നിവ നേട്ടത്തിൽ അടച്ചു.
  • JSW Steel (+5.4%), Tata Steel (+2.9%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
  • Bajaj Finance (-1.8%), Bajaj Finserv (-1.6%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് ഗ്യാപ്പ് അപ്പിൽ 17771 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി സാവധാനം താഴേക്ക് നീങ്ങി. ദിവസത്തെ താഴ്ന്ന നിലയായ 17654 രേഖപ്പെടുത്തിയ സൂചിക 3 മണിയോടെ അവിശ്വസനീയമായ നീക്കം കാഴ്ചവെച്ചു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 80 പോയിന്റുകൾ/0.46 ശതമാനം മുകളിലായി 17736 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


41440 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 41500 പരീക്ഷിച്ചതിന് പിന്നാലെ താഴേക്ക് കൂപ്പുകുത്തി. ശേഷം 41200ൽ സൂചിക സപ്പോർട്ട് എടുത്തു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 176 പോയിന്റുകൾ/ 0.43 ശതമാനം മുകളിലായി 41299 നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty IT (-0.52%) ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിൽ അടച്ചു. Nifty Metal (+2.7%), Nifty Realy (+2.9%) എന്നിവ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

JSW Steel (+5.4%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ഗ്രീൻ സ്റ്റീൽ വിതരണം ചെയ്യാൻ അമേരിക്കൻ കാർ നിർമ്മാതാക്കളായ ഫോർഡിൽ നിന്ന് ഓർഡർ ലഭിച്ചതിന് പിന്നാലെ Tata Steel (+2.9%) ഓഹരി നേട്ടത്തിൽ അടച്ചു.

Bajaj Finance (-1.8%), Bajaj Finserv (-1.6%) എന്നിവ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

IGL (+4.3%), MGL (+3.6%) എന്നീ ഓഹരികളിൽ ഇന്ന് ശക്തമായ ബൈയിംഗ് കാണപ്പെട്ടു.

VGUARD (-2.3%) REC(+2.2%), BEL (+2.6%) എന്നീ കമ്പനികളുടെ രണ്ടാം പാദഫലങ്ങൾ ഇന്ന് പുറത്തുവരും.

2022-ൽ ഇന്ത്യയിലെ ഭവന വിൽപ്പന പുതിയ ഉയരങ്ങളിലെത്തുമെന്ന റിപ്പോർട്ടുകളെ തുടർന്ന് റിയാലിറ്റി ഓഹരികൾ കുതിച്ചുയർന്നു.

Brigade (+3.4%), DLF (+3.7%), Godrej Properties (+2.4%), Phoenix (+5.9%), Prestige (+1.9%), Sunteck (+2.1%), Oberoi Realty (+2%) എന്നിവ നേട്ടത്തിൽ അടച്ചു.

ഓഹരി ഒന്നിന് 700 രൂപ വീതം ഷെയർ ബൈബാക്കിന് തീരുമാനിച്ചതിന് പിന്നാലെ Kaveri Seed (+5.8%) ഓഹരി നേട്ടത്തിൽ അടച്ചു.

ഏറെയും ഐടി ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു. Alphabet, Microsoft, Facebook എന്നീ കമ്പനികളുടെ മോശം ഫലങ്ങൾ സൂചികയെ താഴേക്ക് വലിച്ചു.

LTI (-2.7%). Mindtree (-3%),  Mphasis (-3.1%) എന്നിവ നഷ്ടത്തിൽ അടച്ചു. TCS (-.15%), Infy (-0.15%) എന്നിവ ഫ്ലാറ്റായി അടച്ചു.

RBL Bank (+10.1%) ഓഹരി ഇന്ന് 20 ശതമാനത്തിന് മുകളിൽ മുന്നേറ്റം നടത്തി. ഓഹരിയിൽ ഇന്നും ശക്തമായ ബൈയിംഗ് അനുഭവപ്പെട്ടു.

മോശം ഫലങ്ങൾക്ക് പിന്നാലെ Gland Pharma (-14.6%) ഓഹരി കുത്തനെ താഴേക്ക് വീണു.

NMDC ഓഹരി ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 12 ശതമാനത്തിന്റെ മുന്നേറ്റം നടത്തി.

വിപണി മുന്നിലേക്ക് 

എസ്.ജി.എക്സ് നിഫ്റ്റി ഇന്ന് 17900ന് അടുത്തായിരുന്നു രാവിലെ കാണപ്പെട്ടത്. എന്നാൽ നിഫ്റ്റി അത്ര അധികം ഗ്യാപ്പ് അപ്പിൽ തുറ്നില്ല, ഇതേതുടർന്ന് ഉണ്ടായ ലാഭമെടുപ്പിനെ തുടർന്ന് സൂചിക താഴേക്ക് വീണു.

ഇന്ന് മാസത്തെ എക്സ്പെയറി ആയിരുന്നു. ഇക്കാരണത്താൽ തന്നെ സൂചികയിൽ ശക്തമായ നീക്കങ്ങളുടെ ചാഞ്ചാട്ടവും കാണപ്പെട്ടു. എന്നാൽ മൂന്ന് മണിവരെ സീചിക ശാന്തമായിരുന്നു.

മൂന്ന് മണിയോടെ നിഫ്റ്റി ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും നിന്നും ശക്തമായ നീക്കം കാഴ്ചവെച്ചതായി കാണാം. 17,700, 720, 750 എന്നിവ സരളമായി മറികടന്നു. Reliance, Infy, HDFC , TCS എന്നിവ സൂചികയ്ക്ക് പിന്തുണ നൽകി.

ഏറെയും മേഖലാ സൂചികകളും സമാനമായ രീതിയിൽ നീക്കം കാഴ്ചവെച്ചു.

17,650-630 എന്ന മേഖല നിഫ്റ്റിയിൽ സപ്പോർട്ട് ആയി പരിഗണിക്കുക. ബാങ്ക് നിഫ്റ്റിയിൽ 41000 ശക്തമായി പരിഗണിക്കാം. ഫിൻ നിഫ്റ്റിയിൽ 18,280, 18,230 എന്നിവിടെ ശക്തമായ സപ്പോർട്ട് പ്രതീക്ഷിക്കാം.
യൂറോപ്യൻ കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനം ഇന്ന് അറിയാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Frequently asked questions

ഇന്ന് നിഫ്റ്റി എത്ര പോയിന്റുകൾ മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്?

ഇന്ന് നിഫ്റ്റി 80 പോയിന്റുകൾ/0.46 ശതമാനം മുകളിലായി 17736 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഇന്ന് ബാങ്ക് നിഫ്റ്റി എത്ര പോയിന്റുകൾ മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്?

ഇന്ന് ബാങ്ക് നിഫ്റ്റി 176 പോയിന്റുകൾ/ 0.43 ശതമാനം മുകളിലായി 41299 നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏത് മേഖലാ സൂചികകളാണ് ഇന്ന് നേട്ടത്തിൽ അടച്ചത്?

Nifty IT (-0.52%) ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിൽ അടച്ചു, പ്രത്യേകിച്ച് Nifty Metal (+2.7%), Nifty Realy (+2.9%) എന്നിവ.

Written by

Rohit Satheesan

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min