Download the App

Market

18000 സ്വന്തമാക്കി നിഫ്റ്റി, നേട്ടം നിലനിർത്താൻ സൂചികയ്ക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി 18000 മറികടന്നു, എന്നാൽ നേട്ടം നിലനിർത്താൻ സൂചികയ്ക്ക് ആകുമോ എന്ന് കണ്ടറിയണം. Tata Steel, Bharti Airtel, Larsen & Toubro എന്നിവയുടെ പാദവാർഷിക ഫലങ്ങളും പുറത്തുവന്നു.

By Amal M Prashanth2 min read
18K Crossed. Can the Level Be Protected? - Pre Market Analysis

Key takeaways

  • ജൂലൈ- സെപ്റ്റംബർ പാദത്തിൽ Tata Steel-ന്റെ അറ്റാദായം 90 ശതമാനം ഇടിഞ്ഞ് 1297 കോടി രൂപയായി.
  • സെപ്റ്റംബർ പാദത്തിൽ Bharti Airtel-ന്റെ അറ്റാദയം 89 ശതമാനം ഉയർന്ന് 2145 കോടി രൂപയായി.
  • സെപ്റ്റംബർ പാദത്തിൽ Larsen & Toubro-ന്റെ ഏകീകൃത അറ്റാദായം 26 ശതമാനം ഉയർന്ന് 2819 കോടി രൂപയായി.
  • നിഫ്റ്റി 18012 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു, കഴിഞ്ഞ ദിവസത്തേക്കാൾ 225 പോയിന്റുകൾക്ക് മുകളിലായി.
  • ബാങ്ക് നിഫ്റ്റി 0.77 ശതമാനം മുകളിലായി 41308 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

പ്രധാനതലക്കെട്ടുകൾ

Tata Steel: ജൂലൈ- സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 90 ശതമാനം ഇടിഞ്ഞ് 1297 കോടി രൂപയായി.

Bharti Airtel: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദയം 89 ശതമാനം ഉയർന്ന് 2145 കോടി രൂപയായി.

Larsen & Toubro: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 26 ശതമാനം ഉയർന്ന് 2819 കോടി രൂപയായി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 17910 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായി മുകളിലേക്ക് കയറി. അവസാന നിമിഷം ശക്തമായ ബ്രേക്ക് ഔട്ട് നടത്തി കൊണ്ട് സൂചിക 18000 മറികടന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 225 പോയിന്റുകൾക്ക് മുകളിലായി 18012 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41271 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 0.77 ശതമാനം മുകളിലായി 41308 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.45 ശതമാനം ഉയർന്നു.

യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണി ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികളും ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നഷ്ടത്തിൽ കാണപ്പെടുന്നു.

SGX NIFTY 18,1700-ലാണ് വ്യാപാരം നടത്തുന്നത്. എന്നാൽ ഡൌ താഴേക്ക് നീങ്ങുന്നതിനാൽ തന്നെ നമുക്ക് ഗ്യാപ്പ് അപ്പ് ലഭിച്ചേക്കില്ല.

18,000, 17,950, 17,900 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,100, 18,100, 18,200, 18,300 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 41,200, 41,000, 40,850 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,3500, 41,840, 42,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17800ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 41500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്.
41000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 15.8 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 4000 കോടി രൂപയുടെ നെറ്റ് ഓഹരികൾ  വാങ്ങിയപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

അവസാനം നിഫ്റ്റി 18000 മറികടന്നതായി കാണാം. ഗ്യാപ്പ് അപ്പിൽ അല്ല സൂചിക ഈ മുന്നേറ്റം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ഇത് കാളകൾക്ക് ഏറെ പ്രതീക്ഷ നൽകുന്നു. അതേസമയം യുഎസ് വിപണി കഴിഞ്ഞ ദിവസം ബുള്ളിഷ് നീക്കം നടത്തിയില്ല.

യൂറോ സിപിഐ 10.7 ശതമാനമായി രേഖപ്പെടുത്തി. 10.3 ശതമാനം ആണ് പ്രതീക്ഷിച്ചിരുന്നത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ
വിപണി താഴേക്ക് വീണു.

യുഎസ് നിർമാണ പിഎംഐ ഡാറ്റ ഇന്ന് രാത്രി പുറത്തുവരും. ഒപെക് യോഗവുമുണ്ട്. നാളെ ഫെഡ് യോഗം നടക്കുന്നതിന് മുന്നോടിയായി തന്നെ വിപണി രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായേക്കും.

2020 ശേഷമുള്ള ഏറ്റവും മോശം സ്ഥിതിയാണ് ഹോങ്കോങ്ങിലെ എക്കണോമിക്ക് ഡാറ്റ സൂചിപ്പിക്കുന്നത്. മുൻ പാദത്തെ അപേക്ഷിച്ച് ജിഡിപി 4.5 ശതമാനം ഇടിഞ്ഞു. എന്നിരുന്നാലും ഹാങ്സെൻ 3 ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ് വിപണിയിലെ നേരിയ നെഗറ്റീവിറ്റി മറികടക്കാൻ ഏഷ്യൻ വിപണികൾ ഒരുക്കിയ പോസിറ്റിവിറ്റിക്ക് ആകുമോ എന്ന് നോക്കാം.

ഇന്ന് ഫിൻ നിഫ്റ്റിയുടെ എക്സ്പെയറി ആണ്. അവസാന നിമിഷം ശ്രദ്ധിക്കേണ്ടതുണ്ട്.  18,475, 18,390, 18,300 എന്നിവ താഴേക്ക് ശ്രദ്ധിക്കുക. മുകളിലേക്ക് 18700 ശ്രദ്ധിക്കുക.

നിഫ്റ്റിയിൽ മുകളിലേക്ക് 18000 താഴേക്ക് 18100 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Frequently asked questions

Tata Steel-ന്റെ ജൂലൈ-സെപ്റ്റംബർ പാദത്തിലെ അറ്റാദായം എത്രയാണ്?

Tata Steel-ന്റെ ജൂലൈ-സെപ്റ്റംബർ പാദത്തിലെ അറ്റാദായം 90 ശതമാനം ഇടിഞ്ഞ് 1297 കോടി രൂപയായി.

Bharti Airtel-ന്റെ സെപ്റ്റംബർ പാദത്തിലെ അറ്റാദായം എത്രയാണ്?

Bharti Airtel-ന്റെ സെപ്റ്റംബർ പാദത്തിലെ അറ്റാദായം 89 ശതമാനം ഉയർന്ന് 2145 കോടി രൂപയായി.

Larsen & Toubro-ന്റെ സെപ്റ്റംബർ പാദത്തിലെ ഏകീകൃത അറ്റാദായം എത്രയാണ്?

Larsen & Toubro-ന്റെ സെപ്റ്റംബർ പാദത്തിലെ ഏകീകൃത അറ്റാദായം 26 ശതമാനം ഉയർന്ന് 2819 കോടി രൂപയായി.

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min