Download the App

Market

നഷ്ടത്തിൽ അടച്ച് യുഎസ് വിപണി, 16000 നിലനിർത്താൻ നിഫ്റ്റിക്ക് ആകുമോ?  - പ്രീമാർക്കറ്റ് റിപ്പോർട്ട്

യുഎസ് വിപണി നഷ്ടത്തിൽ അടച്ചപ്പോൾ യൂറോപ്യൻ വിപണികൾ ലാഭത്തിൽ അടച്ചു. നിഫ്റ്റിക്ക് 16050 നിലനിർത്തേണ്ടതുണ്ട്, ബാങ്ക് നിഫ്റ്റിക്ക് 35000 നിലനിർത്തേണ്ടത് ബുള്ളുകളുടെ ആവശ്യമാണ്.

By Amal M Prashant2 min read
US Down; 16,000 or 16,500 First? - Share Market Today

Key takeaways

  • IndusInd Bank ബിസിനസ് വളർച്ചയ്ക്ക് ഫണ്ട് നൽകുന്നതിനായി 20,000 കോടി രൂപ കടം സമാഹരിക്കുന്നതിനുള്ള നിർദ്ദേശത്തിന് ബോർഡ് അംഗീകാരം നൽകി.
  • Adani Wilmar പാചക എണ്ണയുടെ വില ലിറ്ററിന് 30 രൂപ വരെ കുറച്ചു.
  • നിഫ്റ്റി 229 പോയിന്റുകൾക്ക് മുകളിലായി 16279 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • ബാങ്ക് നിഫ്റ്റി 676 പോയിന്റുകൾ/ 1.95 ശതമാനം മുകളിലായി 35359 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 160 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 840 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

പ്രധാനതലക്കെട്ടുകൾ

IndusInd Bank: ബിസിനസ് വളർച്ചയ്ക്ക് ഫണ്ട് നൽകുന്നതിനായി 20,000 കോടി രൂപ കടം സമാഹരിക്കുന്നതിനുള്ള നിർദ്ദേശത്തിന് ബോർഡ് അംഗീകാരം നൽകിയതായി ബാങ്ക് വ്യക്തമാക്കി. 

Yes Bank: അസറ്റ് പുനർനിർമ്മാണ കമ്പനിയായ ജെസി ഫ്‌ളവേഴ്‌സിന്റെ 20 ശതമാനം ഓഹരികൾക്കായി 350 കോടി രൂപ വരെ നിക്ഷേപിക്കുമെന്ന് ബാങ്ക് അറിയിച്ചു.

Adani Wilmar: കമ്പനി പാചക എണ്ണയുടെ വില ലിറ്ററിന് 30 രൂപ വരെ കുറച്ചു. ആഗോള വിലയിടിവിന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് വില കുറയ്ക്കുന്നത്.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 16152 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി. 16190ന് അടുത്തായി സൂചികയിൽ
പ്രതിബന്ധം അനുഭവപ്പെട്ടെങ്കിലും സൂചിക വീണ്ടും മുന്നേറ്റം നടത്തി. തുടർന്ന് 229 പോയിന്റുകൾക്ക് മുകളിലായി 16279 എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 34844 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ആദ്യത്തെ രണ്ട് മണിക്കൂർ വശങ്ങളിലേക്ക് നീങ്ങി. ശേഷം ശക്തമായ മുന്നേറ്റം നടത്തിയ സൂചിക 35000 മറികടന്നു. തുടർന്ന് 676 പോയിന്റുകൾ/ 1.95 ശതമാനം മുകളിലായി 35359 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മെറ്റൽ 2.5 ശതമാനം ഉയർന്നു.

യൂഎസ് വിപണി ഗ്യാപ്പ് അപ്പിൽ തുറന്ന് നഷ്ടത്തിൽ അടച്ചു. യൂറോപ്പ്യൻ വിപണികൾ ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 16,180- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

16,230, 16,190, 16,145, 16,050 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,280, 16,370, 16,485 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  35,280, 35,000, 34,950 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,840, 35,550, 35,840, 36,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 16600ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 16000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 35500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 35000ൽ ഏറ്റവും ഉയർന്ന പുട്ട ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 17.2 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 160 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 840 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

160 കോടി രൂപയുടെ നെറ്റ് ഓഹരികളാണ് എഫ്.ഐ.ഐ വാങ്ങിയത്.
മൊത്തം വോളത്തിലേക്ക് നോക്കിയാൽ 15000 കോടിയുടെ ബൈയിംഗ് നടന്നതായി കാണാം.

യുഎസ് വിപണി 0.7 ശതമാനം നഷ്ടത്തിൽ അടച്ചു. എങ്കിലും ഗ്യാപ്പ് അപ്പ് ഉള്ളതിനാൽ താഴേക്ക് ഉള്ള നീക്കം വലുതായിരുന്നു എന്ന് പറയാം. ഇത് ആഗോള വിപണികളിലെ വികാരത്തിൽ മാറ്റം വരുത്തിയിരിക്കാം. എങ്കിലും ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും
ഡൌ ശക്തമായ വീണ്ടെടുക്കൽ നടത്തിയതായി കാണാം.

യൂറോസോണിലെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്ത് വരും. യുഎസ് പണപ്പെരുപ്പം ഇതിനകം തന്നെ പുറത്തുവന്നതിനാൽ ഇത് വിപണിയെ ബാധിച്ചേക്കില്ല. വ്യാഴാഴ്ച ഇസിബി പത്രസമ്മേളനം ഉണ്ടാകും. ശ്രദ്ധിക്കുക.

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഫലങ്ങൾ മികച്ചതായിരുന്നിട്ടും, ഓഹരി ഇന്നലെ നേരിയ നഷ്ടത്തിൽ അടച്ചു. അതേസമയം മറ്റു ബാങ്കിംഗ് ഓഹരികൾ ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. എച്ച്.ഡി.എഫ്.സി ഓഹരിയിലേക്ക് ശ്രദ്ധിക്കുക.

ശക്തമായി വ്യാപാരം അവസാനിപ്പിച്ചതിനാൽ തന്നെ ഇന്ത്യൻ വിപണിക്ക് ഇത് ഒരു ട്രെൻഡ് റിവേഴ്സൽ ആയേക്കാം. നിഫ്റ്റിക്ക് ഇതിനായി 16050 നിലനിർത്തേണ്ടതുണ്ട്. 

ബാങ്ക് നിഫ്റ്റിക്ക് 35500 ശക്തമായ പ്രതിബന്ധമായേക്കും. സൂചിക 35000 നിലനിർത്തേണ്ടത് ഇപ്പോൾ ബുള്ളുകളുടെ ആവശ്യമാണ്.

നിഫ്റ്റിയിൽ താഴേക്ക് 16145, മുകളിലേക്ക് 16280 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Frequently asked questions

ഇന്നലെ നിഫ്റ്റി എത്ര പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്?

നിഫ്റ്റി 229 പോയിന്റുകൾക്ക് മുകളിലായി 16279 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഇന്നലെ ബാങ്ക് നിഫ്റ്റി എത്ര പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്?

ബാങ്ക് നിഫ്റ്റി 676 പോയിന്റുകൾ/ 1.95 ശതമാനം മുകളിലായി 35359 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് എവിടെയാണ് കാണപ്പെടുന്നത്?

16,230, 16,190, 16,145, 16,050 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

ബാങ്ക് നിഫ്റ്റിക്ക് ശക്തമായ പ്രതിബന്ധം എവിടെയാണ് അനുഭവപ്പെട്ടേക്കാം?

34,840, 35,550, 35,840, 36,000 എന്നിവിടെ ബാങ്ക് നിഫ്റ്റിക്ക് ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

Written by

Amal M Prashant

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min