Download the App

Market

പുതിയ ഉയരങ്ങൾ കീഴടക്കി ബാങ്ക് നിഫ്റ്റി, വീണ്ടും ബ്രേക്ക് ഔട്ടിന് ഒരുങ്ങി എച്ച്.ഡി.എഫ്.സി ബാങ്ക്?- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 18403-ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയായ 42450 രേഖപ്പെടുത്തി.

By Amal Akshy1 min read
പുതിയ ഉയരങ്ങൾ കീഴടക്കി ബാങ്ക് നിഫ്റ്റി, വീണ്ടും ബ്രേക്ക് ഔട്ടിന് ഒരുങ്ങി എച്ച്.ഡി.എഫ്.സി ബാങ്ക്?- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
On this page

Key takeaways

  • നിഫ്റ്റി 74 പോയിന്റുകൾ/0.41 ശതമാനം മുകളിലായി 18403 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • ബാങ്ക് നിഫ്റ്റി 295 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 42372 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • ഫിൻ നിഫ്റ്റി 112 പോയിന്റുകൾ/ 0.59 ശതമാനം മുകളിലായി 19083 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • ONGC (+2.2%), Apollo Tyres (+4.3%), Sobha (+2.9%), RVNL (+12.9%), NDTC (+5%-UC) ഓഹരികൾ നേട്ടത്തിൽ അടച്ചു.
  • Coal India (-6%), Naukri (-4.7%) ഓഹരികൾ നഷ്ടത്തിൽ അടച്ചു.

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് അപ്പിൽ 18362 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി
തുടക്കത്തിൽ ശക്തമായ ലാഭമെടുപ്പിന് വിധേയമായി. 18280ന് അടുത്തായി നിരവധി തവണ സൂചിക സപ്പോർട്ട് എടുത്തു. ശേഷം ഇവിടെ നിന്നും തിരികെ കയറിയ സൂചിക 140 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 74 പോയിന്റുകൾ/0.41 ശതമാനം മുകളിലായി 18403 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42234 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി
ആദ്യ പകുതിയിൽ താഴേക്ക് വീണു. 42080ൽ സപ്പോർട്ട് എടുത്ത സൂചിക അവിടെ നിന്നും തിരികെ കയറി എക്കാലത്തെയും ഉയർന്ന നിലയായ 42450 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 295 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 42372 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഗ്യാപ്പ് അപ്പിൽ 19032 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി വെള്ളിയാഴ്ചത്തെ ഉയർന്ന നില മറികടന്ന് മുന്നേറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 112 പോയിന്റുകൾ/ 0.59 ശതമാനം മുകളിലായി 19083  എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

മിക്ക മേഖലാ സൂചികകളും ഇന്ന് ഫ്ലാറ്റായി ലാഭത്തിൽ അടച്ചു. Nifty Bank (+0.70%), Nifty Auto (+0.64%), Nifty Finserv (+0.59%) എന്നിവ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഫ്ലാറ്റായി കാണപ്പെടുന്നു.

നിർണായക നീക്കങ്ങൾ

മികച്ച ഫലങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ ONGC (+2.2%) ഓഹരി നേട്ടത്തിൽ അടച്ചു.

Coal India (-6%) ഓഹരി നഷ്ടത്തിൽ അടച്ചു.


Naukri (-4.7%)
ഓഹരിയും നഷ്ടത്തിൽ അടച്ചു.

രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Apollo Tyres (+4.3%) ഓഹരി നേട്ടത്തിൽ അടച്ചു.

പാദത്തിലെ ഉയർന്ന വിൽപ്പന രേഖപ്പെടുത്തിയതിന് പിന്നാലെ Sobha (+2.9%) ഓഹരി നേട്ടത്തിൽ അടച്ചു.

അനേകം ഓർഡറുകൾ നേടിയതിന് പിന്നാലെ RVNL (+12.9%) ഓഹരി രണ്ട് ആഴ്ച കൊണ്ട് 50 ശതമാനത്തിൽ ഏറെ നേട്ടമാണ് കൈവരിച്ചത്.

കമ്പനിയുടെ 26% അധിക ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ സെബി അംഗീകരിച്ചതിന് പിന്നാലെ NDTC (+5%-UC) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

വീണ്ടും പുതിയ ഉയരങ്ങൾ സ്വന്തമാക്കി ബാങ്ക് നിഫ്റ്റി.

നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവ ഇന്ന് ബുള്ളിഷായി കാണപ്പെട്ടു.

നിഫ്റ്റിയുടെ ഇന്നത്തെ നീക്കം നിർണായകമായിരുന്നു. സൂചിക 18400ന് മുകളിൽ നിന്നാൽ ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കിയേക്കും.

42550ൽ ബാങ്ക് നിഫ്റ്റിയിൽ ശക്തമായ ലാഭമെടുപ്പ് പ്രതീക്ഷിക്കാവുന്നതാണ്.

നിഫ്റ്റി ഐടി 29360 എന്ന പ്രതിബന്ധം മറികടന്നു. നാസ്ഡാകിന്റെ നീക്കങ്ങൾ ശ്രദ്ധിക്കുക.

റിലയൻസിൽ  2560 എന്ന സപ്പോർട്ട് ശ്രദ്ധിക്കുക.

1622 എന്ന പ്രതിബന്ധം മറികടന്നാൽ എച്ച്.ഡി.എഫ്.സി ബാങ്കിൽ ഒരു മുന്നേറ്റം പ്രതീക്ഷിക്കാവുന്നതാണ്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Frequently asked questions

ഇന്ന് നിഫ്റ്റി എത്ര പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്?

നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 74 പോയിന്റുകൾ/0.41 ശതമാനം മുകളിലായി 18403 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റിയുടെ എക്കാലത്തെയും ഉയർന്ന നില എത്രയാണ്?

ബാങ്ക് നിഫ്റ്റിയുടെ എക്കാലത്തെയും ഉയർന്ന നില 42450 ആണ്.

ഏത് ഓഹരിയാണ് രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ നേട്ടത്തിൽ അടച്ചത്?

രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Apollo Tyres (+4.3%) ഓഹരി നേട്ടത്തിൽ അടച്ചു.

എച്ച്.ഡി.എഫ്.സി ബാങ്കിൽ ഒരു മുന്നേറ്റം പ്രതീക്ഷിക്കണമെങ്കിൽ ഏത് പ്രതിബന്ധം മറികടക്കണം?

1622 എന്ന പ്രതിബന്ധം മറികടന്നാൽ എച്ച്.ഡി.എഫ്.സി ബാങ്കിൽ ഒരു മുന്നേറ്റം പ്രതീക്ഷിക്കാവുന്നതാണ്.

Written by

Amal Akshy

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min