Market
കുത്തനെ വീണ് വിപണി, അനിശ്ചിതത്വം തുടരുന്നു- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്ന് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 150 പോയിന്റുകൾ താഴേക്ക് വീണു. ബാങ്ക് നിഫ്റ്റിയും കുത്തനെ താഴേക്ക് വീണു.

Key takeaways
- നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 85 പോയിന്റുകൾ/0.4 ശതമാനം താഴെയായി 17770 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
- ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 277 പോയിന്റുകൾ/ 0.6 ശതമാനം താഴെയായി 41282 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
- Nifty Media, Nifty PSU Bank, Nifty IT, Nifty Realty എന്നിവ കുത്തനെ താഴേക്ക് വീണു.
- അദാനി ഗ്രൂപ്പ് വരുമാന വളർച്ചയുടെ ലക്ഷ്യം 50 ശതമാനമായി വെട്ടികുറച്ചതിന് പിന്നാലെ Adani Enterprises, Adani Ports, Adani Green, Adani Trans എന്നീ ഓഹരികളും കുത്തനെ വീണു.
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് അപ്പിൽ 17859 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി
150 പോയിന്റുകൾ താഴേക്ക് വീണു. പിന്നീട് 17720ന് അടുത്തായി സപ്പോർട്ട് എടുത്ത സൂചിക നേരിയ തോതിൽ തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 85 പോയിന്റുകൾ/0.4 ശതമാനം താഴെയായി 17770 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
41563 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കുത്തനെ താഴേക്ക് വീണു. പിന്നീട് സൂചിക തിരികെ കയറിയെങ്കിലും 41000 മറികടക്കാൻ സാധിച്ചില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 277 പോയിന്റുകൾ/ 0.6 ശതമാനം താഴെയായി 41282 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty Media (-2.4%), Nifty PSU Bank (-2.5%), Nifty IT (-1.8%), & Nifty Realty (-1.6%) എന്നിവ കുത്തനെ താഴേക്ക് വീണു. Nifty FMCG (+0.04%) ലാഭത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങി അടച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
ബോണസ് ഓഹരി പ്രഖ്യാപിച്ചതിന് പിന്നാല Titan (+2%) നേട്ടത്തിൽ അടച്ചു.
ഡിസംബർ പാദത്തിൽ റെക്കോർഡ് ലാഭം രേഖപ്പെടുത്തിയതിന് പിന്നാലെ Oil India (+7.8%) ഓഹരി നേട്ടത്തിൽ അടച്ചു.
2032 ഓടെ 2000 മെഗാവാട്ട് നൂക്ലിയർ ഊർജ്ജം ഉത്പാദിപ്പിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ NTPC (+1.7%) ഓഹരി നേട്ടത്തിൽ അടച്ചു.
എസ്ബിഐകാപ്പ് എന്ന ബാങ്കിന്റെ അനുബന്ധ സ്ഥാപനത്തിൽ മൂന്ന് അദാനി കമ്പനികളുടെ ഓഹരികൾ പണയംവെച്ചിട്ടുള്ളതായി എക്സ്ചേഞ്ച് വെളിപ്പെടുത്തിയതിന് പിന്നാലെ SBI (-2.8%) കുത്തനെ താഴേക്ക് വീണു.
വരുമാന വളർച്ചയുടെ ലക്ഷ്യം 50 ശതമാനമായി അദാനി ഗ്രൂപ്പ് വെട്ടികുറച്ചതിന് പിന്നാലെ Adani Enterprises (-7%), Adani Ports (-5.4%), Adani Green (-5%), Adani Trans (-5%) എന്നീ ഓഹരികളും കുത്തനെ വീണു.
വിപണി മുന്നിലേക്ക്
വ്യാപാരം ആരംഭിച്ചതിന് പിന്നാലെ സൂചിക കുത്തനെ താഴേക്ക് വീഴുകയാണ് ചെയ്തത്. 17780-800 എന്ന സപ്പോർട്ട് നഷ്ടപ്പെട്ടതാണ് ഇതിന് കാരണം. പല ദിവസങ്ങളിലായി സൂചിക ദുർബലമായി കാണപ്പെടുന്നു. വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതായി കാണാം.
ബാങ്ക് നിഫ്റ്റിയിൽ 41,000 പ്രധാന സപ്പോർട്ടായി പരിഗണിക്കാം.
നാളെ ഫിൻ നിഫ്റ്റി എക്സ്പെയറി ആണ്. 18,450, 18,400, 18,560, 18620 എന്നീ പ്രധാനലെവലുകൾ ശ്രദ്ധിക്കുക.
ഇന്ത്യയുടെ സിപിഐ ഡാറ്റാ ഇന്ന് വൈകിട്ടോടെ പുറത്തുവരും.
രാജ്യത്തെ പണപ്പെരുപ്പം വീണ്ടും കൂടുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Written by
Amal AkshyRelated reads

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട്
സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.
Find what’s wrong with your money.
Join 2.4M+ Indians spotting the leaks in their finances, and fixing them, on the marketfeed app.
Get the appJoin 2.4M+ Indians · Free · 2 min