സടകുടഞ്ഞ് വിപണി, 10 ശതമാനത്തിലേറെ നേട്ടത്തിൽ അടച്ച് ബജാജ് ഓഹരികൾ   - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
zooom-nifty-flies-to-multi-week-highs-bajaj-twins-up-10-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് അപ്പിൽ 16774 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുന്നത്തെ സപ്പോർട്ടിൽ പിന്തുണ തേടി 200 പോയിന്റുകൾ മുകളിലേക്ക് കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 287 പോയിന്റുകൾ/1.73 ശതമാനം മുകളിലായി 16929 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

37102 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റിയും കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയിൽ സപ്പോർട്ട് എടുത്ത് മുകളിലേക്ക് കയറി. ലോങ് ടേം പ്രതിബന്ധ രേഖയിൽ തടസം നേരിട്ട സൂചിക നേരിയ തോതിൽ താഴേക് വന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 594 പോയിന്റുകൾ/ 1.6 ശതമാനം മുകളിലായി 36378 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. Nifty Bank (+1.6%), Nifty Finserv (+2.3%), Nifty IT (+2.8%), Nifty Media (+1.3%), Nifty Metal (+1.7%), Nifty Realty (+2%) എന്നിവ മിന്നുംപ്രകടനം കാഴ്ചവച്ചു.

ഏഷ്യൻ വിപണികൾ ഇന്ന് ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഇപ്പോൾ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Bajaj Finance (+10.6%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ഒന്നാം പാദത്തിൽ അറ്റാദായം 57 ശതമാനം വളർന്ന് 1309 കോടി രൂപയായതിന് പിന്നാലെ Bajaj Finserv (+10%) ഓഹരി നേട്ടത്തിൽ അടച്ചു.

ഞങ്ങൾ ഇന്നലെ സൂചിപ്പിച്ചത് പോലെ Kotak Bank (+4.2%) ഓഹരി നേട്ടത്തിൽ അടച്ചു. ICICI Bank (+1.7%), IDFC First Bank (+2.3%), IndusInd Bank (+3.8%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

ഓഹരി വിഭജനത്തിന് ശേഷം Tata Steel ഓഹരി നൂറ് രൂപയ്ക്ക് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു.

ഇന്ന് ഫലങ്ങൾ വരാനിരിക്കെ SBI Life (+3.6%) ഓഹരി ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

IBul Housing (+11.6%) Muthoot Fin (+4.2%), LIC Housing Finance (+2.%), Manappuram (+3.4%) and Aavas Finance (+3.3%) എന്നീ ഓഹരികളും ഇന്ന് ശക്തമായ മുന്നേറ്റം നടത്തി.

ഒന്നാം പാദത്തിൽ ഏകീകൃത അറ്റാദായം 240 രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ M&M Fin (-0.8%) ഓഹരി നേട്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 8 ശതമാനം ഉയർന്ന് 626 കോടി രൂപയായതിന് പിന്നാലെ SBI Cards (+4.5%) ഓഹരി നേട്ടത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ അറ്റാദായം 4 ശതമാനം ഇടിഞ്ഞ് 515 കോടി രൂപയായതിന് പിന്നാലെ Nestle India (+3%) നേട്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 63 ശതമാനം ഉയർന്ന് 113 കോടി രൂപയായതിന് പിന്നാലെ Jubilant Food (+1.1%) ഓഹരി നേട്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം ഇടിഞ്ഞതിന് പിന്നാലെ Shree Cement (-2.8%) ഓഹരി നഷ്ടത്തിൽ അടച്ചു.

സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് 8 ആഴ്ചത്തേക്ക് പകുതി വിമാനങ്ങൾ മാത്രം പ്രവർത്തിപ്പിക്കാൻ ഡിജിസിഎ ഉത്തരവിട്ടതിന് പിന്നാലെ SpiceJet (-3.3%) ഓഹരി നഷ്ടത്തിൽ അടച്ചു. അതേസമയം Indigo (+4%) നേട്ടത്തിൽ അടച്ചു.

ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Biocon (+5.1%) ഓഹരി നഷ്ടത്തിൽ അടച്ചു.

Dixon (-3.2%) ഓഹരി ദുർബലമായി കാണപ്പെട്ടു.

വിപണി മുന്നിലേക്ക് 

മാസത്തെ എക്സ്പെയറി അത്ര കിടില്ലം അല്ലായിരുന്നു. എന്നിരുന്നാലും 2022ലെ ഏറ്റവും ശക്തമായ രീതിയിലാണ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്. അവസാന നിമിഷം ശക്തമായ വിൽപ്പന നടന്നതായും കാണാൻ സാധിച്ചില്ല.

നിഫ്റ്റി 16,900ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ 17000, 17100 എന്നത് സുപ്രധാന പ്രതിബന്ധങ്ങളാണ്.

ബാങ്ക് നിഫ്റ്റി ദീർഘകാല പ്രതിബന്ധരേഖയിൽ തട്ടി നിന്നതായി കാണാം. 

37,400-37,500 എന്ന റേഞ്ച് ശ്രദ്ധിക്കുക.

നിഫ്റ്റി ഐടി 2.8 ശതമാനം ഉയർന്നു. നാസ്ഡാക് ഇന്നലെ 4 ശതമാനത്തിന്റെ മുന്നേറ്റം നടത്തിയത് സൂചികയ്ക്ക് ശക്തി നൽകി. 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നേട്ടമാണിത്.
 
75 ബേസിസ് പോയിന്റ് പലിശ വർദ്ധിപ്പിക്കാൻ ഫെഡ് യോഗത്തിൽ തീരുമാനമായി. ഇതിന് പിന്നാലെയാണ് യുഎസ് വിപണി ഇന്നലെ ശക്തമായ മുന്നേറ്റം നടത്തിയത്. യുഎസ് ജിഡിപി കണക്കുകൾ ഇന്ന് പുറത്തുവരും. ശ്രദ്ധിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023