വരുമാനം കൂടുമ്പോൾ ചെലവ് നിയന്ത്രിക്കാൻ ആകുന്നില്ല, വീണ്ടും നഷ്ടം വരുത്തി സൊമാറ്റോ; ഫലങ്ങൾ ഇങ്ങനെ

Home
editorial
zomato-q4-results-impressive-growth-yet-miles-to-go
undefined

2021 ജൂലൈയിലാണ് സൊമാറ്റോ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. അന്ന് മുതൽ ഇന്ന് വരെ ഏകദേശം 42 ശതമാനത്തിന്റെ പതനമാണ് ഓഹരി കാഴ്ചവച്ചത്. കഴിഞ്ഞ വർഷം പരാജയപ്പെട്ട ഒരു ഹൈപ്പർലോക്കൽ ഡെലിവറി സേവനം ഉപയോഗിച്ച് കൊണ്ട് ഹൈപ്പർപ്യൂറിനൊപ്പം B2B സെഗ്‌മെന്റിലേക്ക് സൊമാറ്റോ അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയാണ്. 2022 സാമ്പത്തിക വർഷത്തെ നാലാം പാദഫലങ്ങൾ കമ്പനി പുറത്തുവിട്ടിരുന്നു. ഇത് വളരെ മോശം ഫലങ്ങളാണ്. കമ്പനിയുടെ ഈ പാദത്തെ പ്രവർത്തന രീതി എങ്ങനെയാണെന്നും ഭാവി പദ്ധതികളെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

നാലാം പാദഫലങ്ങൾ

 • മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റനഷ്ടം 168 ശതമാനം ഉയർന്ന് 360 കോടി രൂപയായി. പോയവർഷം കമ്പനിയുടെ നഷ്ടം എന്നത് 134 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 75 ശതമാനം ഉയർന്ന് 1212 കോടി രൂപയായി. പോയവർഷം ഇത് 692 കോടി രൂപ മാത്രമായിരുന്നു.

 • കമ്പനിയുടെ ചെലവ് വരുമാനത്തെ മറികടന്നതായി കാണാം. കമ്പനിയുടെ മൊത്തം ചെലവ് മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി. 1701 കോടി രൂപയാണ് കമ്പനിയുടെ ഈ വർഷത്തെ ചെലവ്. പോയവർഷം ഇത് 880 കോടി രൂപ മാത്രമായിരുന്നു.

 • പ്രതിമാസ ഇടപാട് നടത്തുന്ന ശരാശരി ഉപഭോക്താക്കളുടെ എണ്ണം മാർച്ച് പാദത്തിൽ എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി. 15.7 മില്യണാണിത്. മുൻപാദത്തിൽ ഇത് 15.3 മില്യൺ മാത്രമായിരുന്നു. അതുപോലെ, ശരാശരി പ്രതിമാസ സജീവ റസ്റ്റോറന്റ് പങ്കാളികളുടെയും ഡെലിവറി പങ്കാളികളുടെയും എണ്ണം എക്കാലത്തെയും ഉയർന്ന നിലയിലാണുള്ളത്. 2022 സാമ്പത്തിക വർഷത്തെ ശരാശരി ഓഡർ വാല്യു എന്നത് 398 രൂപയാണ്. പോയവർഷം ഇത് 397 രൂപയായിരുന്നു. പ്രധാന സിറ്റികളിലെ പ്രതിവർഷ ശരാശരി ഓർഡർ വാല്യു 3 ശതമാനം ഉയർന്നു. പ്രതിവർഷ ഗ്രോസ് ഓർഡർ വാല്യു  77 ശതമാനം ഉയർന്ന് 5850 കോടി രൂപയായി.


 • കമ്പനിയുടെ ബി2ബി ഹൈപ്പർപ്യൂർ സെഗ്മെന്റിൽ നിന്നുള്ള വരുമാനം 18 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി 160 കോടി രൂപയായി. റെസ്റ്റോറന്റുകളിലേക്കും മറ്റ് ബിസിനസ്സുകളിലേക്കും പുതിയതും ശുചിത്വമുള്ളതും ഉയർന്ന നിലവാരമുള്ളതുമായ ചേരുവകളും സപ്ലൈകളും എത്തിക്കുന്നതിനുള്ള ഒരു B2B സംരംഭമാണ് ഹൈപ്പർപ്യൂർ.

 • പോസ്റ്റ് കൊവിഡ് എഫക്ട്, ഇന്ധന വില ഉയരുന്നത് തുടങ്ങിയ കാരണങ്ങളാൽ തന്നെ ഡെലിവറി ജീവനക്കാരുടെ ലഭ്യത കുറവ് കമ്പനിയുടെ ബിസിനസിനെ പ്രതികൂലമായി ബാധിക്കുന്നതായി കാണാം. ഈ പ്രതിസന്ധി താത്ക്കാലികമാണെന്നും കൊവിഡിന് ശേഷം സാമ്പദ് വ്യവസ്ഥ വീണ്ടെടുക്കൽ നടത്തുമ്പോൾ കാര്യങ്ങൾ മെച്ചപ്പെടുമെന്നും കമ്പനി സിഇഒ ദീപീന്ദർ ഗോയൽ പറഞ്ഞു.

 • “ദി ഗ്രേറ്റ് റെസിഗ്നേഷൻ” എന്നറിയപ്പെടുന്ന ഒരു പ്രതിഭാസത്തിൽ രാജിവെക്കുന്ന ജീവനക്കാരെ നിലനിർത്താൻ ലോകമെമ്പാടുമുള്ള തൊഴിൽ-ഇന്റൻസീവ് കമ്പനികൾ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഇരട്ടിയാക്കുന്നതായി കാണാം. സൊമാറ്റോയിലെ ജീവനക്കാരുടെ പ്രതിവർഷ ആനുകൂല്യങ്ങൾ 92 ശതമാനം ഉയർന്ന് 406 കോടി രൂപയായി.

മുന്നിലേക്ക് എങ്ങനെ?

കൊവിഡിന് ശേഷമുള്ള പ്രതിസന്ധിയിൽ നിന്ന് സൊമാറ്റോ ഗണ്യമായി മെച്ചപ്പെട്ടുവരികയാണ്. കമ്പനിയുടെ വരുമാനം വർദ്ധിക്കുന്നതിനൊപ്പം തന്നെ ഇന്ധന വില ഉയരുന്നതും, ഡെലിവറി തുക, ഏറ്റെടുക്കൽ തുക എന്നിവ മൂലം ചെലവും വർദ്ധിക്കുന്നത് കാണാം. കമ്പനി നെഗറ്റീവ് വർക്കിംഗ് കാപ്പിറ്റലിലാണുള്ളത്. ഇവിടെ ഉപഭോക്താക്കളിൽ നിന്നും മുൻകൂട്ടി വാങ്ങുന്ന പണം ഡെലിവറി പാർട്ട്ണേഴ്സിനും റെസ്റ്റോറന്റ് പാർട്ടണേഴ്സിനും ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ കമ്പനി നൽകുകയാണ്. ചെറിയ ക്യാപെക്സ് ഉള്ള കമ്പനിയാണ് സൊമാറ്റോ.

കമ്പനി സ്വന്തം ബിസിനസ് വികസിപ്പിക്കുന്നതിനായി പ്രസക്തമായ ബിസിനസ്സുകളിൽ ന്യൂനപക്ഷ ഇക്വിറ്റി നിക്ഷേപങ്ങൾ നടത്തുകയും ഏറ്റെടുക്കലുകൾ നടത്തുകയും ചെയ്യുന്നു. ഇത്തരം നിക്ഷേപങ്ങൾ നടത്തുന്നതിന് പിന്നിലെ കാരണം രണ്ടാണെന്ന് സൊമാറ്റോ സിഇഒ  ദീപീന്ദർ ഗോയൽ പറഞ്ഞു. ഒന്ന് ഇന്ത്യയിൽ ശക്തമായ ദ്രുത-കൊമേഴ്‌സ് ബിസിനസ്സിനുള്ള നിർമ്മാണ ബ്ലോക്കുകൾ സ്ഥാപിക്കുക. രണ്ട് കമ്പനിയുടെ പ്രധാന ഭക്ഷണ ബിസിനസിനെ ത്വരിതപ്പെടുത്തുന്ന ഭക്ഷണ, റസ്റ്റോറന്റ് വ്യവസായത്തിന്റെ ഡിജിറ്റൈസേഷനും വളർച്ചയും ശക്തിപ്പെടുത്തുക.
 
മുന്നിലേക്ക് സൊമാറ്റോവിനെ ലാഭത്തിലേക്ക് നയിക്കാൻ ചില ഘടകങ്ങൾക്ക് സാധിച്ചേക്കും. സുസ്ഥിരമായ തൊഴിൽ വിപണി, ഇന്ധനച്ചെലവ് കുറയ്ക്കൽ, വിപണന, ഉപഭോക്തൃ ഏറ്റെടുക്കൽ ചെലവ് കുറയുക എന്നിവ ഇതിൽ ഉൾപ്പെടും. കമ്പനിയുടെ വരുമാനത്തിൽ വൻ കുതിച്ചുകയറ്റമാണ് കാണാനാകുന്നത്. എന്നാൽ ചെലവും അത് പോലെ തന്നെ ഉയരുന്നു. ഭാവിയിൽ സൊമാറ്റോ ലാഭത്തിലാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? മികച്ച നിക്ഷേപ സാധ്യതയാണോ സൊമാറ്റോ മുന്നോട്ട് വയ്ക്കുന്നത്? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023