ദുർബലമായി വിപണി, തിരികെ കയറി ഐടി ഓഹരികൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
wpi-at-22-month-low-it-stocks-showing-power-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് അപ്പിൽ 18033 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി
ലാഭമെടുപ്പിന് വിധേയമായി. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും സൂചിക 1 ശതമാനം ആണ് താഴേക്ക് വീണത്. 17850 ശക്തമായ സപ്പോർട്ട് ആയി നിലനിന്നു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 61 പോയിന്റുകൾ/0.34 ശതമാനം താഴെയായി 17894 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42622 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കഴിഞ്ഞ തിങ്കളാഴ്ചത്തെ ഉയർന്ന നിലയിൽ നിന്നും താഴേക്ക് വീണു. 42100ന് അടുത്തായി സൂചിക സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 203 പോയിന്റുകൾ/ 0.48 ശതമാനം താഴെയായി 42167 നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

18763 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി കൂടുതൽ ബെയറിഷായി കാണപ്പെട്ടു. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും  സൂചിക 1.8 ശതമാനം താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 139 പോയിന്റുകൾ/ 0.75 ശതമാനം മുകളിലായി 18506 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty IT (+1.1%), Nifty PSU Bank (+1.5%), Nifty Metal (-1.3%), Nifty Media (-1.3%) എന്നിവ ഒരു ശതമാനം നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിൽ അടച്ചു. ജപ്പാൻ വിപണി 1 ശതമാനം താഴേക്ക് വീണു. യൂറോപ്യൻ വിപണി നേട്ടത്തിൽ അടച്ചു.

നിർണായക നീക്കങ്ങൾ

TechM (+3.1%), HCL Tech (+1.4%), Infy (+1.4%) and Wipro (+1.1%) എന്നിവ നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

TCS (-1.2%) ഓഹരി നഷ്ടത്തിൽ അടച്ചു.

Adani Ent (-2.7%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Axis Bank (-2.2%), HDFC Bank (-0.96%) എന്നിവ നഷ്ടത്തിൽ അടച്ചു.

മൂന്നാം പാദത്തിൽ മികച്ച അറ്റാദായം രേഖപ്പെടുത്തിയതിന് പിന്നാലെ
Federal Bank(+1.3%)
ഓഹരി നേട്ടത്തിൽ അടച്ചു.

അവകാശ ഓഹരികൾ വിതരണം ചെയ്തു കൊണ്ട് ധനസമാഹരണം നടത്താൻ തീരുമാനിച്ചതിന് പിന്നാലെ  Som Distilleries (+3.9%) ഓഹരി നേട്ടത്തിൽ അടച്ചു.

Varun Beverages (+6.3%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

നിഫ്റ്റി കഴിഞ്ഞ വെള്ളിയാഴ്ച ശക്തമായ നീക്കം കാഴ്ചവെച്ചിരുന്നു. എന്നാൽ 18000ന് മുകളിലുള്ള ഗ്യാപ്പ് അപ്പ് സൂചികയെ ലാഭമെടുപ്പിലേക്ക് തള്ളിവിട്ടു. എന്നിരുന്നാലും സൂചിക 17,750-850ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തി.

42,080, 41,980, 41,720, 41,500 എന്നിവിടെ ബാങ്ക് നിഫ്റ്റിയിൽ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

ഫിൻ നിഫ്റ്റിയിൽ 18,390, 18,280 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,780, 850 എന്നിവിടെ ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടേക്കും.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വിറ്റഴിക്കുന്നത് ആശങ്ക ഉയർത്തുന്നു. എന്നാൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ശക്തമായ പിന്തുണ നൽകുന്നതായി കാണാം.

ഇന്ത്യയുടെ മൊത്തം വില സൂചിക 4.95 ശതമാനം ആയി രേഖപ്പെടുത്തി.
നേരത്തെ ഇത് 5.85 ശതമാനം ആയിരുന്നു. 2022 ഡിസംബറിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 11.5 ശതമാനം ഇടിഞ്ഞ് 2.8 ലക്ഷം കോടിയായി.

ഇന്നത്തെ നിങ്ങളുടെ ട്രേഡിംഗ് എങ്ങനെ ഉണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023