7 ശതമാനം ഇടിഞ്ഞ് വിപ്രോ, യുഎസ് സിപിഐ കണക്കുകൾ ഉടൻ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് ഡൌണിൽ 17087 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 155 പോയിന്റുകളോളം കുത്തനെ താഴേക്ക് വീണു. എന്നാൽ 16950ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക അവിടെ നിന്നും പതിയെ തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 123 പോയിന്റുകൾ/0.72 ശതമാനം താഴെയായി 17000 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
38957 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യത്തെ 30 മിനിറ്റോളം 39000ന് അടുത്തായി തന്നെ വ്യാപാരം നടത്തി. ശേഷം ഇവിടെ നിന്നും കുത്തനെ താഴേക്ക് വീണ സൂചിക 38500 വരെ എത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 494 പോയിന്റുകൾ/ 1.26 ശതമാനം താഴെയായി 38624 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty Bank (-1.2%), Nifty Finserv (-1.2%), Nifty PSU Bank (-1.5%), Nifty Realty (-0.99%) എന്നിവ താഴേക്ക് നീക്കം നടത്തി.
പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
പ്രതിവർഷ അറ്റാദായം 6 ശതമാനം ഉയർന്ന് 3489 കോടി രൂപ ആയതിന് പിന്നാലെ HCL Tech (+3.1%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
രണ്ടാം പാദത്തിൽ അറ്റാദായം മോശമായതിനെ തുടർന്ന് Wipro (-7%) ഓഹരി കുത്തനെ താഴേക്ക് വീണു ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
ചെറുകിട & ഇടത്തരം ബിസിനസുകൾക്കായി ഗൂഗിൾ വർക്ക്‌സ്‌പേസ് ഓഫർ ചെയ്യുന്നതിന് ഗൂഗിളുമായി ഒരു പങ്കാളിത്തം പ്രഖ്യാപിച്ചതിന് പിന്നാലെ Tata Teleservices (+5%) നേട്ടത്തിൽ അടച്ചു.
റഷ്യൻ അലൂമിനിയത്തിന് യുഎസ് ഇറക്കുമതി നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ Hindalco (+0.4%), National Aluminium (+2.5%),Vedanta (+1.8%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.
Maharashtra Seamless (+4.7%) ഓഹരി നേട്ടത്തിൽ അടച്ചു.
ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷനിൽ നിന്നും 499.41 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ RITES (+10.5%) ഓഹരി നേട്ടത്തിൽ അടച്ചു.
SBIN (-2.3%), SBI Life (-2%), SBI Cards (-1.4%) എന്നിവ ഇന്ന് നഷ്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
അനിശ്ചിതത്വം തുടർന്ന് വിപണി.
ഇന്നലെ ഇന്ത്യയുടെ സെപ്റ്റംബറിലെ പണപ്പെരുപ്പ കണക്കുകൾ പുറത്ത് വന്നിരുന്നു. ഇത് 7.41 ശതമാനമായി രേഖപ്പെടുത്തി. ഓഗസറ്റിൽ ഇത് 7 ശതമാനം മാത്രമായിരുന്നു. പണപ്പെരുപ്പം ഉയർന്നത് കൊണ്ട് തന്നെ
പലിശ നിരക്ക് വീണ്ടും ഉയർത്താൻ ആർബിഐയെ ഇത് പ്രേരിപ്പിച്ചേക്കും.
ഉച്ചയ്ക്ക് 12 മണിവരെ നിഫ്റ്റി താഴേക്ക് മാത്രമാണ് നീങങിയത്. സൂചിക താഴേക്ക് ചാഞ്ചാട്ടത്തിന് വിധേയമായി നീങ്ങുകയായിരുന്നു. ബാങ്കിംഗ് സൂചികയും സമാനമായ നീക്കം കാഴ്ചവെച്ചു.
ഫിൻനിഫ്റ്റിക്ക് വരും ദിവസങ്ങളിൽ 17600 ശക്തമായ പ്രതിബന്ധമായി മാറിയേക്കും.
ടിസിഎസിന്റെ ഫലങ്ങൾ മികച്ചതായിരുന്നു. ഇൻഫോസിസ് മികച്ച ഫലങ്ങളാണ് പുറത്ത് വിട്ടിട്ടുള്ളത്. അതിനൊപ്പം തന്നെ ഓഹരി ഒന്നിന് 1850 രൂപ വീതം 9300 കോടി രൂപയുടെ ഷെയർ ബൈബാക്ക് നടത്തുമെന്നും കമ്പനി പറഞ്ഞു.
നിഫ്റ്റിയെ താഴേക്ക് വീഴാതെ പല ദിവസങ്ങളിലായി റിലയൻസ് പിടിച്ച് നിർത്തുന്നത് കാണാം. ജിയോയിൽ നിന്നുള്ള നല്ല വാർത്തകളും 2360 എന്ന സപ്പോർട്ടുമാണ് ഇതിന് കാരണം.
ജർമനിയും ഉയർന്ന പണപ്പെരുപ്പ കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. എന്നിരുന്നാലും യുഎസിലെ സിപിഐ കണക്കുകളിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display