തിരിച്ചുവരവിന് ഒരുങ്ങി കാളകൾ? 18000 വീണ്ടെടുക്കുമോ?  - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
will-there-be-a-come-back-pre-market-analysis
undefined

പ്രധാനതലക്കെട്ടുകൾ

NDTV: കമ്പനിയുടെ സ്ഥാപകരായ രാധിക റോയി, പ്രണോയ് റോയി എന്നിവർ 27.26 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പിന് കീഴിലുള്ള ആർആർപിആർ ഹോൾഡിംഗിലേക്ക് ട്രാൻഡ്ഫർ ചെയ്യും.

Quess Corp: അനുബന്ധ സ്ഥാപനമായ Allsec Technologiesന് ഒപ്പം ലയിപ്പിക്കാനുള്ള പദ്ധതി കമ്പനി പിൻവലിച്ചു.

SJVN: സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് 100 മെഗാവാട്ട് കാറ്റാടി വൈദ്യുതി പദ്ധതി കമ്പനി സ്വന്തമാക്കി.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഗ്യാപ്പ് ഡൌണിൽ 18003 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി. തുടർന്ന് 321 പോയിന്റുകൾക്ക് താഴെയായി 17907 എന്ന നിലയിൽ നിഫ്റ്റി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

42093 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കുത്തനെ താഴേക്ക് വീണു. 42000 എന്ന സപ്പോർട്ട് നഷ്ടപ്പെടുത്തിയ സൂചിക തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 741 പോയിന്റുകൾക്ക് താഴെയായി 41668 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.8 നഷ്ടത്തിൽ അടച്ചു.

യുഎസ് വിപണി, യൂറോപ്യൻ വിപണിയും എന്നിവ  മുന്നേറ്റം നടത്തി.

ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഇന്ന് വ്യാപാരം നടത്തുന്നില്ല.

SGX NIFTY 17945-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,650, 17,570, 17,385 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,870, 17,920, 18,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  41,600, 41,300, 41,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,800, 42,000, 42,220 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ഫിൻനിഫ്റ്റിയിൽ 18,570, 18,270, 18,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,670, 18,790, 18,850 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.  

നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 43000ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 41500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ഫിൻ നിഫ്റ്റിയിൽ 19400ലാണ് ഉയർന്ന കോൾ ഒഐയുള്ളത്. 18000ൽ ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 700  രൂപയുടെ നെറ്റ് ഓഹരികൾ  വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3400 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 16.2 ആയി ഉയർന്നു.

വർദ്ധിച്ച് വരുന്ന കൊവിഡ് കേസുകളിലേക്ക് ശ്രദ്ധിക്കണമെന്ന് കഴിഞ്ഞ ദിവസം ഞങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ കൊവിഡ് ബാധിച്ച വിപണികൾ വീഴുന്നില്ല. അതസമയം ഇന്ത്യൻ വിപണി ഇടിയുന്നു. ഇന്ത്യൻ വിപണിയിലും കൊവിഡ് ആശങ്കകൾ നിലനിൽക്കുന്നു എന്നത് സത്യമാണ്.

മുമ്പത്തെ ആഴ്ചകളിൽ ശക്തമായ ഒരു റാലി നമുക്ക് ഉണ്ടായിരുന്നു. ഇതിനാൽ തന്നെ പുൾ ബാക്കും വലുതാകും. പണപ്പെരുപ്പം, സാമ്പത്തികമാന്ദ്യം, കൊവിഡ് എന്നിവ മൂലമുള്ള ഭയം കൊണ്ട് വിപണി ലാഭമെടുപ്പിന് വിധേയമായി. പ്രധാന സപ്പോർട്ടുകൾ എല്ലാം തന്നെ സൂചിക നഷ്ടപ്പെടുത്തി.

ആഗോള വിപണികൾ ഒന്നും തന്നെ വീഴത്തതിനാൽ ഇന്ത്യൻ വിപണി തിരികെ കയറുമെന്ന് പ്രതീക്ഷിക്കാം. ഷോർട്ട് കവറിംഗ് വലിയ നീക്കത്തിന് കാരണമാകുമോ എന്ന ചോദ്യവും പ്രസക്തമാണ്.

യുകെ ജർമ്മൻ വിപണികൾ ഇന്ന് അവധിയാണ്. യുഎസ് വിപണിയും ഇന്ന് ക്രിസ്മസിനെ തുടർന്ന് അവധിയിലാണ്.

തുടക്കത്തിലെ ഉള്ള പ്രൈസ് ആക്ഷൻ വളരെ വലുതാണ്. അവസാന നിമിഷം വിപണിയിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം. ഷോർട്ട് കവറിംഗിലൂടെ നിഫ്റ്റി 18000 തിരിച്ചുപിടിക്കുമോ? കാത്തിരുന്ന് കാണാം.

നിഫ്റ്റിയിൽ മുകളിലേക്ക് 17870 താഴേക്ക് 17650 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023